'വെന്യു', പുതിയ എസ്‌യുവിക്ക് ഹ്യുണ്ടായി പേരിട്ടു — നോട്ടം മാരുതി ബ്രെസ്സയുടെ വിപണിയില്‍

ഊഹാപോഹങ്ങള്‍ക്ക് വിരാമം. പുതിയ എസ്‌യുവിയുടെ പേര് ഹ്യുണ്ടായി പുറത്തുവിട്ടു - വെന്യു. ഏപ്രില്‍ 17 -ന് പുതിയ ഹ്യുണ്ടായി വെന്യു രാജ്യത്ത് അവതരിക്കും. മെയ്മാസം മോഡല്‍ രാജ്യത്ത് ഔദ്യോഗികമായി വില്‍പ്പനയ്ക്ക് എത്തുമെന്നാണ് വിവരം. 2016 ഓട്ടോ എക്‌സ്‌പോയില്‍ ദക്ഷിണ കൊറിയന്‍ കമ്പനി കാഴ്ച്ചവെച്ച കാര്‍ലിനോ കോണ്‍സെപ്റ്റ് എസ്‌യുവിയാണ് വെന്യുവിന് ആധാരം.

'വെന്യു', പുതിയ എസ്‌യുവിക്ക് ഹ്യുണ്ടായി പേരിട്ടു — നോട്ടം മാരുതി ബ്രെസ്സയുടെ വിപണിയില്‍

ഇന്ത്യയില്‍ ഹ്യുണ്ടായിയുടെ ഏറ്റവും ചെറിയ എസ്‌യുവിയായി വെന്യു അറിയപ്പെടും. പതിവില്‍ നിന്നും വ്യത്യസ്തമായി ചതുരാകൃതിയുള്ള ഗ്രില്ലാണ് വെന്യുവില്‍. ഇത്തവണ ഒഴുകിവീഴുന്ന കസ്‌കേഡിങ് ഗ്രില്ല് ശൈലി കമ്പനി വേണ്ടെന്നുവെച്ചു. നേരത്തെ പുതിയ എസ്‌യുവിയുടെ ടീസര്‍ കമ്പനി പുറത്തുവിട്ടിരുന്നു.

'വെന്യു', പുതിയ എസ്‌യുവിക്ക് ഹ്യുണ്ടായി പേരിട്ടു — നോട്ടം മാരുതി ബ്രെസ്സയുടെ വിപണിയില്‍

മോഡലില്‍ ഹെഡ്‌ലാമ്പിനോട് ചേര്‍ന്ന് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഇടംപിടിക്കും. പ്രൊഡക്ടര്‍ എല്‍ഇഡി യൂണിറ്റായിരിക്കും ഹെഡ്‌ലാമ്പുകള്‍. ക്രെറ്റയുടെ മാതൃക പിന്തുടരുന്ന പിന്നഴക് വെന്യുവിന്റെ സവിശേഷതയാണ്. ടയറുകള്‍ക്ക് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ ചന്തം പകരുമെന്നും സൂചനയുണ്ട്. നിലവിലെ സ്ഥിതിഗതികളില്‍ അകത്തളത്തിന് ഇരട്ടനിറം പ്രതീക്ഷിക്കാം.

Most Read: ടാറ്റ ഹാരിയറിന് ശക്തനായ എതിരാളി, കച്ചമുറുക്കി എംജിഹെക്ടര്‍ — വീഡിയോ

ഡാഷ്‌ബോര്‍ഡും സീറ്റ് അപ്‌ഹോള്‍സ്റ്ററിയും എസ്‌യുവിയുടെ പ്രീമിയം പകിട്ട് ഉയര്‍ത്തിപ്പിടിക്കും. വിപണിയില്‍ മാരുതി ബ്രെസ്സ, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV300, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എന്നിവരുമായാണ് ഹ്യുണ്ടായി വെന്യുവിന്റെ മത്സരം. പോര് മുറുകിയ അടര്‍ക്കളത്തില്‍ സൗകര്യങ്ങളിലും സംവിധാനങ്ങളിലും യാതൊരു കുറവും വരുത്താന്‍ കമ്പനി ആഗ്രഹിക്കില്ല.

'വെന്യു', പുതിയ എസ്‌യുവിക്ക് ഹ്യുണ്ടായി പേരിട്ടു — നോട്ടം മാരുതി ബ്രെസ്സയുടെ വിപണിയില്‍

വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, സണ്‍റൂഫ്, വെന്റിലേഷനുള്ള മുന്‍ സീറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിങ് തുടങ്ങി ഫീച്ചറുകളുടെ നീണ്ടനിര മോഡലില്‍ പ്രതീക്ഷിക്കാം. എബിഎസ്, ഇബിഡി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഏഴു എയര്‍ബാഗുകള്‍ എന്നിവ സുരക്ഷാ ക്രമീകരണങ്ങളില്‍ ഇടംപിടിക്കും. മൂന്നു എഞ്ചിന്‍ പതിപ്പുകള്‍ ഹ്യുണ്ടായി വെന്യുവിലുണ്ടെന്നാണ് സൂചന. രണ്ടു പെട്രോളും ഒരു ഡീസലും.

'വെന്യു', പുതിയ എസ്‌യുവിക്ക് ഹ്യുണ്ടായി പേരിട്ടു — നോട്ടം മാരുതി ബ്രെസ്സയുടെ വിപണിയില്‍

വേര്‍ണയിലെ 1.4 ലിറ്റര്‍ പെട്രോള്‍ യൂണിറ്റാകും ഇതിലൊന്ന്. 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 100 bhp കരുത്തും കരുത്ത് സൃഷ്ടിക്കും. 90 bhp കരുത്തുത്പാദനമുള്ള 1.4 ലിറ്റര്‍ ഡീസല്‍ യൂണിറ്റാണ് രണ്ടാമത്തേത്. പുതിയ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനും എസ്‌യുവിയില്‍ ഒരുങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Most Read: വരിവരിയായി ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്ക്, മോഡല്‍ എസും ഇങ്ങെത്തി

100 bhp കരുത്ത് കുറിക്കാനുള്ള ശേഷി 1.0 ലിറ്റര്‍ എഞ്ചിന്‍ യൂണിറ്റിനുണ്ടാവും. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ വെന്യുവില്‍ പ്രതീക്ഷിക്കാം. ശ്രേണിയില്‍ ഉയര്‍ന്ന വിലനിലവാരമാകും ഹ്യുണ്ടായി എസ്‌യുവി പുലര്‍ത്തുക. എട്ടുലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെ വെന്യുവിന് വിലസൂചിക കരുതുന്നില്‍ തെറ്റില്ല.

More from DriveSpark

Article Published On: Wednesday, March 27, 2019, 12:36 [IST]
English summary
Hyundai Venue, New SUV's Name Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X