ടാറ്റ ഹാരിയറിന് ശക്തനായ എതിരാളി, കച്ചമുറുക്കി എംജി ഹെക്ടര്‍ — വീഡിയോ

ടാറ്റ ഹാരിയറിന്റെ തിളക്കം മായുന്നതിന് മുമ്പെ ശക്തനായ എതിരാളി വിപണിയിലേക്ക് കടന്നുവരുന്നൂ. എംജി ഹെക്ടര്‍. ബ്രിട്ടീഷ് നിര്‍മ്മാതാക്കളായ മോറിസ് ഗരാജസ് രാജ്യത്ത് അവതരിപ്പിക്കാന്‍ കാത്തുനില്‍ക്കുന്ന ആദ്യ എസ്‌യുവി. ബ്രിട്ടീഷ് പാരമ്പര്യം മുറുക്കെപ്പിടിക്കുമ്പോഴും ചൈനീസ് വാഹനഭീമന്മാരായ ഷാങ് ഹായ് ഓട്ടോമൊട്ടീവ് ഇന്‍സ്ട്രീ കോര്‍പ്പറേഷനാണ് (SAIC) എംജി മോട്ടോറിന്റെ ഉടമസ്ഥര്‍.

ടാറ്റ ഹാരിയറിന് ശക്തനായ എതിരാളി, കച്ചമുറുക്കി എംജി ഹെക്ടര്‍ — വീഡിയോ

അഞ്ചു സീറ്റര്‍ ഹെക്ടറിന്റെ ഒരുക്കങ്ങളെല്ലാം കമ്പനി പൂര്‍ത്തിയാക്കി. ടാറ്റ ഹാരിയറിനും ജീപ്പ് കോമ്പസിനും ഒത്ത എതിരാളിയായി എംജി ഹെക്ടര്‍ വിപണിയില്‍ തലയുയര്‍ത്തും. നേരത്തെ പരസ്യ ചിത്രീകരണത്തിനിടെ യുകെയില്‍ വെച്ച് ഹെക്ടറിനെ ക്യാമറ കണ്ണുകള്‍ പിടികൂടിയിരുന്നു. ഇപ്പോള്‍ പുതിയ എസ്‌യുവിയെ കുറിച്ചുള്ള ഏകദേശ ധാരണ നല്‍കി വീണ്ടും ടീസര്‍ വീഡിയോ എംജി മോട്ടോര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ടാറ്റ ഹാരിയറിന് ശക്തനായ എതിരാളി, കച്ചമുറുക്കി എംജി ഹെക്ടര്‍ — വീഡിയോ

ഹെക്ടറില്‍ ഫീച്ചറുകളുടെ നീണ്ടനിര കമ്പനി ഒരുക്കിയിട്ടുണ്ടെന്നാണ് സൂചന. റീമോട്ട് കീലെസ് എന്‍ട്രിയും കീഫോബും ദൃശ്യങ്ങളില്‍ കാണാം. പാനരോമിക് സണ്‍റൂഫ് എസ്‌യുവിയില്‍ ഒരുങ്ങുന്നു. മേല്‍ക്കൂരയുടെ സിംഹഭാവും സണ്‍റൂഫ് കൈയ്യേറിയിട്ടുണ്ട്. ഉള്ളിലെ ഓട്ടോമാറ്റിക് ആന്റി - ഗ്ലെയര്‍ മിററും 7.0 ഇഞ്ച് വലുപ്പമുള്ള പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഹെക്ടറിന്റെ സവിശേഷതകളില്‍പ്പെടും.

ടാറ്റ ഹാരിയറിന് ശക്തനായ എതിരാളി, കച്ചമുറുക്കി എംജി ഹെക്ടര്‍ — വീഡിയോ

ബോണറ്റിനോട് ചേര്‍ന്ന് നിലകൊള്ളുന്ന എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഹെക്ടറിന് അക്രമണോത്സുക ഭാവം സമ്മാനിക്കും. ടാറ്റ ഹാരിയര്‍ മാതൃകയില്‍ മുന്‍ ബമ്പറിലാണ് ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍ ഒരുങ്ങുന്നത്. ഫോഗ്‌ലാമ്പുകളും ബമ്പറില്‍തന്നെ. നേരത്തെ പുറത്തുവന്ന ചിത്രങ്ങളില്‍ ഹെക്ടറിന്റെ പൂര്‍ണ രൂപം വാഹന പ്രേമികള്‍ കണ്ടതാണ്.

ടാറ്റ ഹാരിയറിന് ശക്തനായ എതിരാളി, കച്ചമുറുക്കി എംജി ഹെക്ടര്‍ — വീഡിയോ

കുലീന ഭാവം. വലിയ ഹണികോമ്പ് മെഷ് ശൈലിയുള്ള ഗ്രില്ലാണ് മുന്നില്‍. ഗ്രില്ലിന് ഒത്തനടുവില്‍ എംജി ലോഗോ പതിഞ്ഞിട്ടുണ്ട്. ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കാണ് ഇന്‍ഡിക്കേറ്ററുകളുടെ ചുമതല. പാര്‍ശ്വങ്ങളില്‍ കട്ടിയേറിയ ഷൗള്‍ഡര്‍ ലൈന്‍ ഹെക്ടറിന് കുടുതല്‍ മസ്‌കുലീന്‍ പ്രഭാവം നല്‍കും.

ചതുരാകൃതി പിന്തുടരുന്ന വീല്‍ ആര്‍ച്ചുകള്‍ക്ക് കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ് ചന്തം പകരുന്നു. പില്ലറുകള്‍ക്ക് മുഴുവന്‍ കറുപ്പാണ് നിറം. ഇരട്ടനിറമുള്ള അലോയ് വീലുകളും മോഡലില്‍ പ്രത്യേകം പരാമര്‍ശിക്കണം. പിറകില്‍ ടെയിലാമ്പുകള്‍ ഔഡി Q7 -നെ ഓര്‍മ്മപ്പെടുന്നുണ്ട്.

Most Read: ഇനി ചിലവില്ലാതെ ട്രാക്കിലിറങ്ങാം, റേസ് സിമുലേറ്ററുമായി ഇന്‍ റേസിങ്‌

ടാറ്റ ഹാരിയറിന് ശക്തനായ എതിരാളി, കച്ചമുറുക്കി എംജി ഹെക്ടര്‍ — വീഡിയോ

കറുത്ത ക്ലാഡിംഗും സില്‍വര്‍ നിറമുള്ള സ്‌കിഡ് പ്ലേറ്റും എംജി ഹെക്ടറിന്റെ പിന്നഴകിന് അടിവരയിടുന്നു. ക്യാബിന്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും നൂതന സംവിധാനങ്ങള്‍ ഉള്ളില്‍ കരുതാം. ക്രൂയിസ് കണ്‍ട്രോള്‍, തുകല്‍ അപ്ഹോള്‍സ്റ്ററി, മുന്‍ പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവ കാറിന് ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ടാറ്റ ഹാരിയറിന് ശക്തനായ എതിരാളി, കച്ചമുറുക്കി എംജി ഹെക്ടര്‍ — വീഡിയോ

ഫിയറ്റ് നിര്‍മ്മിത 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് എഞ്ചിനാകും എംജി ഹെക്ടറിന്റെ ഹൃദയം. ടാറ്റ ഹാരിയറിലും ജീപ്പ് കോമ്പസിലും ഇതേ എഞ്ചിന്‍ യൂണിറ്റുകള്‍ നിലകൊള്ളുന്നു. 138 bhp വരെ കരുത്തുകുറിക്കാന്‍ ഹാരിയറിന് ശേഷിയുണ്ട്. കോമ്പസില്‍ കരുത്തുത്പാദനം കൂടും. പരമാവധി 172 bhp കരുത്ത് സൃഷ്ടിക്കാന്‍ കോമ്പസിലെ 2.0 ലിറ്റര്‍ എഞ്ചിന് സാധ്യമാണ്.

Most Read: ടൊയോട്ട ഫോര്‍ച്യൂണറില്‍ കൈവെച്ച് ഡിസി, ഇതാണ് പുതിയ എലറോണ്‍

ടാറ്റ ഹാരിയറിന് ശക്തനായ എതിരാളി, കച്ചമുറുക്കി എംജി ഹെക്ടര്‍ — വീഡിയോ

ഇരു മോഡലുകളുടെ ടോര്‍ഖ് ഉത്പാദനം സമാനമാണ് - 350 Nm. 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പിനെയും ഹെക്ടറില്‍ അവതരിപ്പിക്കാന്‍ എംജിക്ക് ആലോചനയുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഗിയര്‍ബോക്സ് മാനുവല്‍ യൂണിറ്റായിരിക്കും. ഇതേസമയം ആറു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്സ് ഓപ്ഷനലായി നിരയില്‍ അണിനിരക്കും. ഗുജറാത്തിലെ ഹാലോളിലാണ് എംജി ഫാക്ടറി.

Spy Image Source: Cumber Photos

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Teased Again. Read in Malayalam.
Story first published: Wednesday, March 27, 2019, 11:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X