പ്ലാറ്റിനയുടെ പ്രീമിയം പതിപ്പുമായി ബജാജ്‌

പുതിയ ബജാജ് പ്ലാറ്റിന H ഗിയര്‍ 110 ഷോറൂമുകളിലെത്തിത്തുടങ്ങി. ബജാജ് പ്ലാറ്റിന 110 കംഫര്‍ടെകിന്റെ പ്രീമിയം പതിപ്പാണ് പ്ലാറ്റിന H ഗിയര്‍. ഒരുപിടി മികച്ച ഫീച്ചറുകളുള്‍പ്പെട്ട പുതിയ ബജാജ് പ്ലാറ്റിന H ഗിയര്‍, കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയിലെ പ്രീമിയം ബൈക്കെന്നായിരിക്കും അറിയപ്പെടുക. കുറച്ച് കാലം മുമ്പ് വരെ കമ്മ്യൂട്ടര്‍ ബൈക്കുകളാണ് വിപണി ഭരിച്ചിരുന്നതെങ്കില്‍ ഇന്ന് അവസ്ഥ മാറി.

പ്ലാറ്റിനയുടെ പ്രീമിയം പതിപ്പുമായി ബജാജ്‌

നിലവില്‍ പെര്‍ഫോര്‍മെന്‍സ് ബൈക്കുകളാണ് വിപണിയിലെ താരങ്ങള്‍. എങ്കിലും വില്‍പ്പനയില്‍ ഒട്ടും പുറകിലല്ലാത്ത കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണി പെട്ടെന്ന് കൈവിട്ടു കളയാന്‍ പ്രമുഖ ബൈക്ക് നിര്‍മ്മാതാക്കളാരും തന്നെ തയ്യാറല്ല.

പ്ലാറ്റിനയുടെ പ്രീമിയം പതിപ്പുമായി ബജാജ്‌

CT 100, പ്ലാറ്റിന, ഡിസ്‌ക്കവര്‍ ഉള്‍പ്പടെയുള്ളവ 100 സിസി മുതല്‍ 150 സിസി വരെ നീളുന്ന ബൈക്ക് ശ്രേണിയില്‍ ബജാജിന്റെ സാന്നിധ്യം സജീവമാക്കുന്നു. 100-110 സിസി ശ്രേണിയിലെ ബൈക്കുകളില്‍ പ്ലാറ്റിന പ്രീമിയം തലത്തിലേക്കെത്തിച്ചത് കമ്പനിയ്ക്ക് മുതല്‍ക്കൂട്ടാവുമെന്ന് തന്നെ കരുതാം.

പ്ലാറ്റിനയുടെ പ്രീമിയം പതിപ്പുമായി ബജാജ്‌

രണ്ടു വകഭേദങ്ങളിലാണ് ബജാജ് പ്ലാറ്റിന വില്‍പ്പനയ്ക്കുള്ളത്,100 സിസിയുടെ പ്രാരംഭ മോഡലും 110 സിസി കംഫര്‍ടെക് മോഡലും. ഇപ്പോഴിതാ പുതിയ H ഗിയര്‍ വകഭേദവും എത്തിയതോടെ വില്‍പ്പനയില്‍ കാര്യമായ നേട്ടമുണ്ടാക്കാമെന്ന ലക്ഷ്യത്തിലാണ് ബജാജ്.

പ്ലാറ്റിനയുടെ പ്രീമിയം പതിപ്പുമായി ബജാജ്‌

110 സിസി കംഫര്‍ടെക് വകഭേദത്തെ അടിസ്ഥാനമാക്കിയാണ് പുതിയ ബജാജ് പ്ലാറ്റിന H ഗിയറിന്റെ രൂപല്‍പ്പന. കംഫര്‍ടെകിന് സമാനമായ രീതിയില്‍ തന്നെയാണ് ഹെഡ്‌ലാമ്പ് ഘടന. തൊട്ട് മുകളിലായി എല്‍ഇഡി ഡെയ് ടൈം റണ്ണിംഗ് ലൈറ്റുകളും സ്ഥാനം പിടിച്ചിരിക്കുന്നു.

പ്ലാറ്റിനയുടെ പ്രീമിയം പതിപ്പുമായി ബജാജ്‌

ഹെഡ്‌ലാമ്പ് ക്ലസ്റ്ററിന് മുകളിലായൊരു ചെറിയ പ്ലാസ്റ്റിക് വിസറുമുണ്ട്. പുത്തന്‍ ഗ്രാഫിക്‌സ് സ്‌കീമാണ് 2019 ബജാജ് പ്ലാറ്റിനയിലെ എടുത്തു പറയാവുന്ന മാറ്റങ്ങളിലൊന്ന്.

Most Read: ബിഎസ് VI നിലവാരത്തിലേക്ക് കടക്കാൻ മഹീന്ദ്ര എസ്‌യുവികള്‍

പ്ലാറ്റിനയുടെ പ്രീമിയം പതിപ്പുമായി ബജാജ്‌

ഒരുപിടി മികച്ച നിറപ്പതിപ്പുകളിലാണ് പ്ലാറ്റിന H ഗിയറിനെ ബജാജ് വിപണിയിലെത്തിക്കുന്നത്. മുന്‍ മോഡലിലേത് പൊലെയുള്ള അലോയ് വീല്‍ ഘടനയാണ് പ്ലാറ്റിന H ഗിയറും തുടരുന്നത്.

Most Read: രണ്ടു സാൻട്രോ മോഡലുകളെ ഹ്യുണ്ടായി പിൻവലിച്ചു, പകരക്കാരൻ എത്തി

പ്ലാറ്റിന നിരയില്‍ ആദ്യമായി മുന്നില്‍ ഡിസ്‌ക്ക് ബ്രേക്ക് അവതരിപ്പിക്കുന്നെന്ന പ്രത്യേകതയും പുതിയ വകഭേദത്തിനുണ്ട്. ബജാജ് ഡിസ്‌ക്കവര്‍ 125 -ലെ 200 mm യൂണിറ്റാണ് പുത്തന്‍ പ്ലാറ്റിനയിലെയും ഡിസ്‌ക്ക് ബ്രേക്ക്.

Most Read: കാക്കിക്കുള്ളിലെ ബൈക്ക് റേസർ

പ്ലാറ്റിനയുടെ പ്രീമിയം പതിപ്പുമായി ബജാജ്‌

കൂടാതെ ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രമന്റ് ക്ലസ്റ്ററും ബൈക്കിലുണ്ട്. 1115 സിസി ഒറ്റ സിലിണ്ടര്‍ എയര്‍കൂളിംഗ് എഞ്ചിനാണ് പുതിയ ബജാജ് പ്ലാറ്റിന H ഗിയറിന്റെ ഹൃദയം. ഇത് പരമാവധി 8.5 bhp കരുത്തും 9.81 Nm torque ഉം കുറിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. കംഫര്‍ടെക് വകഭേദത്തിലുള്ള ടയറുകളാണ് പുതിയ ബജാജ് പ്ലാറ്റിന H ഗിയറിലുമുള്ളത്.

Source: Red Piston

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Platina H Gear Arrives At Dealerships; Premium Variant Comes With New Features. Read In Malayalam
Story first published: Tuesday, June 4, 2019, 19:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X