രണ്ടു സാൻട്രോ മോഡലുകളെ ഹ്യുണ്ടായി പിൻവലിച്ചു, പകരക്കാരൻ എത്തി

പോയ വര്‍ഷമാണ് പുത്തന്‍ സാന്‍ട്രോയെ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി വില്‍പ്പനയ്‌ക്കെത്തിച്ചത്. ഹാച്ച്ബാക്കിന്റെ പേര് മാത്രം അതേപടി നിലനിര്‍ത്തിയെന്നതൊഴിച്ചാല്‍ മുന്‍മോഡലില്‍ നിന്നും വളരെ വ്യത്യസ്തമായൊരു കാര്‍ തന്നെയായിരുന്നു പുത്തന്‍ സാന്‍ട്രോ. ഇപ്പോഴിതാ ഏതാനും മാസങ്ങള്‍ക്ക് ശേഷം വീണ്ടും സാന്‍ട്രോ നിരയെ പരിഷ്‌കരിക്കാന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഒരുങ്ങുന്നു.

രണ്ടു സാൻട്രോ മോഡലുകളെ ഹ്യുണ്ടായി പിൻവലിച്ചു, പകരക്കാരൻ എത്തി

ഹാച്ച്ബാക്കിന്റെ പ്രാരംഭ മോഡലുകളായ ഡിലൈറ്റ്, ഇറ എന്നിവയെ നിര്‍ത്താനൊരുങ്ങുന്നതിനൊപ്പം പുത്തന്‍ ഇറ എക്‌സിക്യൂട്ടിവ് വകഭേദത്തെ കമ്പനി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടു സാൻട്രോ മോഡലുകളെ ഹ്യുണ്ടായി പിൻവലിച്ചു, പകരക്കാരൻ എത്തി

ഡിലൈറ്റിനെക്കാളും മികച്ച ഫീച്ചറുകളുള്ള ഇറ എക്‌സിക്യൂട്ടിവിന് വിപണിയില്‍ ശോഭിക്കാനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഫ്രണ്ട് പവര്‍ വിന്‍ഡോസ്, എയര്‍ കണ്ടീഷനിംഗ് സംവിധാനം, ബോഡി കളേര്‍ഡ് ബമ്പറുകള്‍ എന്നീ സവിശേഷതകള്‍ ഇറ എക്‌സ്‌ക്യൂട്ടിവിലുണ്ടാവും.

രണ്ടു സാൻട്രോ മോഡലുകളെ ഹ്യുണ്ടായി പിൻവലിച്ചു, പകരക്കാരൻ എത്തി

സാന്‍ട്രോയുടെ മറ്റൊരു വകഭേദമായ മാഗ്‌നയ്ക്കും ചില മാറ്റങ്ങള്‍ കമ്പനി നല്‍കുന്നുണ്ട്. മോഡലിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെയുള്ള ഓഡിയോ സംവിധാനം കമ്പനി അവതരിപ്പിക്കും.

രണ്ടു സാൻട്രോ മോഡലുകളെ ഹ്യുണ്ടായി പിൻവലിച്ചു, പകരക്കാരൻ എത്തി

കൂടാതെ, സറ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകളും മാഗ്‌ന വകഭേദത്തില്‍ ഹ്യുണ്ടായി ഉള്‍പ്പെടുത്തും. മുന്‍പ് മാഗ്‌നയുടെ ഓട്ടോമാറ്റിക്ക് പതിപ്പില്‍ മാത്രമെ ഓഡിയോ സംവിധാനമുണ്ടായിരുന്നുള്ളൂ എന്നതും ശ്രദ്ധേയം. ഇവയെ കൂടാതെ സാന്‍ട്രോയുടെ സ്‌പോര്‍ട്‌സ് എഎംടി പതിപ്പിനും ചില മാറ്റങ്ങള്‍ ലഭിച്ചിട്ടുണ്ട്.

രണ്ടു സാൻട്രോ മോഡലുകളെ ഹ്യുണ്ടായി പിൻവലിച്ചു, പകരക്കാരൻ എത്തി

റിയര്‍-വ്യൂ പാര്‍ക്കിംഗ് ക്യാമറ, ഫ്രണ്ട് പാസഞ്ചര്‍ എയര്‍ബാഗ്, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനേഴ്‌സ് എന്നിവയാണ് ഇതില്‍ പ്രധാനം. എന്നാല്‍, മോഡലിന്റെ മാനുവല്‍ പതിപ്പില്‍ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

Most Read: ചൂട് കുറയ്ക്കാന്‍ കാറില്‍ ചാണകം മെഴുകി ഡോക്ടര്‍

രണ്ടു സാൻട്രോ മോഡലുകളെ ഹ്യുണ്ടായി പിൻവലിച്ചു, പകരക്കാരൻ എത്തി

ഈ പരിഷ്‌കാരങ്ങള്‍ കൂടാതെ കാറിന്റെ മെക്കാനിക്കല്‍, എക്സ്റ്റീരിയര്‍ ഘടകങ്ങളിലും കമ്പനി ചില മാറ്റങ്ങള്‍ കൊണ്ടു വരനാണ് സാധ്യത. എന്നാല്‍, സാന്‍ട്രോ മോഡലുകളില്‍ റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളില്ല എന്നത് ഇപ്പോഴും ഒരു പോരായ്മയായി തുടരുന്നു.

Most Read: ടാറ്റ സഫാരി പോരാ, മാരുതി ജിപ്‌സി തന്നെ വേണമെന്ന് പട്ടാളം - കാരണമിതാണ്

രണ്ടു സാൻട്രോ മോഡലുകളെ ഹ്യുണ്ടായി പിൻവലിച്ചു, പകരക്കാരൻ എത്തി

പുതിയ സുരക്ഷ ചട്ടങ്ങള്‍ ഇന്ത്യയില്‍ കര്‍ശനമാവുന്നതിന് മുമ്പ് തന്നെ മോഡല്‍ നിരയില്‍ ഈ ഫീച്ചര്‍ കമ്പനി ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

Most Read: പുതിയ മൂന്ന് നിറങ്ങളില്‍ യമഹ MT-15

രണ്ടു സാൻട്രോ മോഡലുകളെ ഹ്യുണ്ടായി പിൻവലിച്ചു, പകരക്കാരൻ എത്തി

റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സംവിധാനം തുടങ്ങിയ സുരക്ഷ സംവിധാനങ്ങളായിരിക്കും മോഡല്‍ നിരയില്‍ ഹ്യുണ്ടായി അവതരിപ്പിക്കുക. നിലവില്‍ ഡ്രൈവര്‍ സൈഡ് എയര്‍ബാഗും എബിഎസും മാത്രമാണ് മോഡല്‍ നിരയില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുള്ളൂ.

രണ്ടു സാൻട്രോ മോഡലുകളെ ഹ്യുണ്ടായി പിൻവലിച്ചു, പകരക്കാരൻ എത്തി

പരിഷ്‌കരിച്ച സാന്‍ട്രോ മോഡലുകള്‍ക്ക് നിലവുള്ളതിനേക്കാള്‍ വില വര്‍ധിക്കുമെന്നുറപ്പാണെങ്കിലും ഇതേക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും ചില വകഭേദങ്ങള്‍ക്ക് 15,000 രൂപയോളം വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രണ്ടു സാൻട്രോ മോഡലുകളെ ഹ്യുണ്ടായി പിൻവലിച്ചു, പകരക്കാരൻ എത്തി

പ്രാരംഭ ഇറ എക്‌സ്‌ക്യൂട്ടിവ്, മാഗ്‌ന പെട്രോള്‍ മാനുവല്‍, മാഗ്‌ന സിഎന്‍ജി, സ്‌പോര്‍ട് എഎംടി എന്നീ പതിപ്പുകള്‍ക്കായിരിക്കും വില വര്‍ധിക്കാന്‍ സാധ്യത. ഈ മാറ്റങ്ങളോടെ വിപണിയില്‍ സാന്‍ട്രോ ഏകദേശം 4.15 ലക്ഷം രൂപയെന്ന പ്രാരംഭ വിലയിലായിരിക്കും ലഭിക്കുക. വിപണിയില്‍ മാരുതി സുസുക്കി വാഗണ്‍ആര്‍ മാരുതി സുസുക്കി സെലറിയോ, ടാറ്റ ടിയാഗൊ എന്നിവയോടാണ് പുതിയ ഹ്യുണ്ടായി സാന്‍ട്രോ മത്സരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Removed Two Models Of Santro And Introduces New Model. Read In Malayalam
Story first published: Tuesday, June 4, 2019, 10:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X