ടാറ്റ സഫാരി പോരാ, മാരുതി ജിപ്‌സി തന്നെ വേണമെന്ന് പട്ടാളം — കാരണമിതാണ്

ഇല്ല, മാരുതി ജിപ്‌സിയെ വേണ്ടെന്നുവെയ്ക്കാന്‍ ഇന്ത്യന്‍ കരസേന തയ്യാറല്ല. കൂടുതല്‍ കരുത്തും സുരക്ഷയും സൗകര്യങ്ങളുമുള്ള ഡീസല്‍ എസ്‌യുവികള്‍ക്കായുള്ള അന്വേഷണം ടാറ്റ സഫാരി സ്റ്റോമില്‍ ചെന്നെത്തിച്ചെങ്കിലും നിരയില്‍ മാരുതി ജിപ്‌സിയും വേണമെന്ന അഭിപ്രായമാണ് കരസേനയ്ക്ക്.

ടാറ്റ സഫാരി പോരാ, മാരുതി ജിപ്‌സി തന്നെ വേണമെന്ന് പട്ടാളം — കാരണമിതാണ്

നടപ്പിലാകാനിരിക്കുന്ന സുരക്ഷാ, മലിനീകരണ ചട്ടങ്ങള്‍ മുന്‍നിര്‍ത്തി ജിപ്‌സിയെ വിപണിയില്‍ നിന്നും മാരുതി പിന്‍വലിച്ചുകഴിഞ്ഞു. എന്നാല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേകാനുമതിയോടെ കരസേനയ്ക്കായി മാരുതി ഇനിയും ജിപ്‌സികളിറക്കും. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ജിപ്‌സിയെ നിര്‍ത്തുന്ന കാര്യം മാരുതി പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജിപ്‌സി ഉത്പാദനം കമ്പനി പൂര്‍ണ്ണമായും നിര്‍ത്തി.

ടാറ്റ സഫാരി പോരാ, മാരുതി ജിപ്‌സി തന്നെ വേണമെന്ന് പട്ടാളം — കാരണമിതാണ്

എന്നാല്‍ ഇപ്പോള്‍ വാഹന നിരയില്‍ മാരുതി ജിപ്‌സി അനിവാര്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 3,051 യൂണിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ് കരസേന. പര്‍വതങ്ങള്‍ നിറഞ്ഞ കശ്മീരിലും തെക്കു കിഴക്കന്‍ മേഖലകളിലും ജിപ്‌സിക്കാണ് പ്രായോഗികത കൂടുതലെന്ന് സൈന്യം പറയുന്നു.

ടാറ്റ സഫാരി പോരാ, മാരുതി ജിപ്‌സി തന്നെ വേണമെന്ന് പട്ടാളം — കാരണമിതാണ്

പുതിയ സുരക്ഷാ, മലിനീകരണ ചട്ടങ്ങള്‍ ജിപ്‌സി പാലിക്കുന്നില്ലെന്ന് മാരുതി മുന്‍പേതന്നെ കരസേനാ അധികൃതരെ അറിയിച്ചിട്ടുണ്ട്. പക്ഷെ നിലവിലെ സാഹചര്യങ്ങളില്‍ ജിപ്‌സി എസ്‌യുവികള്‍ നിര്‍ണായകമാണെന്ന് സൈനികര്‍ വ്യക്തമാക്കുന്നു. കരസേനയുടെ പ്രത്യേക ആവശ്യപ്രകാരമാണ് സുരക്ഷാ, മലിനീകരണ ചട്ടങ്ങളില്‍ ഇളവുകള്‍ കല്‍പ്പിച്ച് പുതിയ ജിപ്‌സി യൂണിറ്റുകള്‍ക്ക് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.

ടാറ്റ സഫാരി പോരാ, മാരുതി ജിപ്‌സി തന്നെ വേണമെന്ന് പട്ടാളം — കാരണമിതാണ്

നിലവില്‍ മാരുതി ജിപ്‌സിക്ക് പകരമായി ടാറ്റ സഫാരി സ്റ്റോമുകള്‍ സേനയുടെ വാഹന നിരയിലുണ്ട്. കാലഹരണപ്പെട്ടെന്ന കാരണം ചൂണ്ടിക്കാട്ടി ജിപ്‌സി പകരമൊരു ഡീസല്‍ എസ്‌യുവിക്കായി അഞ്ചു വര്‍ഷം മുന്‍പേ കരസേന അന്വേഷണം തുടങ്ങിയിരുന്നു. ഒടുവില്‍ ടാറ്റ സഫാരി സ്റ്റോമും മഹീന്ദ്ര സ്‌കോര്‍പിയോയും സൈനികാവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തരാണന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കി.

ടാറ്റ സഫാരി പോരാ, മാരുതി ജിപ്‌സി തന്നെ വേണമെന്ന് പട്ടാളം — കാരണമിതാണ്

ശേഷം കരസേനയ്ക്കായി പുതിയ വാഹനം നിര്‍മ്മിക്കാനുള്ള കരാറില്‍ മഹീന്ദ്രയെ പിന്തള്ളി ടാറ്റ ഒപ്പുവെച്ചു. 3,192 സഫാരി സ്റ്റോമുകള്‍ക്കാണ് കരസേന ടാറ്റയ്ക്ക് ഓര്‍ഡര്‍ നല്‍കിയത്. ഇതിന്‍പ്രകാരം 90 ശതമാനം യൂണിറ്റുകളും സേനയ്ക്ക് കമ്പനി കൈമാറിയിട്ടുണ്ട്.

Most Read: പുതിയ ലേസർ മെഷീനുമായി പൊലീസ്, ഇനി കിലോമീറ്ററുകൾ അകലത്താണെങ്കിലും അമിതവേഗം പിടിക്കപ്പെടും

ടാറ്റ സഫാരി പോരാ, മാരുതി ജിപ്‌സി തന്നെ വേണമെന്ന് പട്ടാളം — കാരണമിതാണ്

എന്നാല്‍ ജിപ്‌സിയോളം മികവ് സഫാരി സ്‌റ്റോമിനില്ലെന്നാണ് സൈനികരുടെ അഭിപ്രായം. ജിപ്‌സിയെ അപേക്ഷിച്ച് സഫാരി സ്റ്റോമിന് വലുപ്പം കൂടുതലാണ്. ഇടുങ്ങിയ പര്‍വത മേഖലകളില്‍ ജിപ്‌സിയാണ് കൂടുതല്‍ അനുയോജ്യമെന്ന് ഇവര്‍ സൂചിപ്പിക്കുന്നു.

Most Read: ബെന്‍സിനെ വെല്ലുന്ന ആഢംബര കാറുകളുമായി ഹ്യുണ്ടായി, ജെനിസിസ് ഇന്ത്യയിലേക്ക്

ടാറ്റ സഫാരി പോരാ, മാരുതി ജിപ്‌സി തന്നെ വേണമെന്ന് പട്ടാളം — കാരണമിതാണ്

മേല്‍ക്കൂര ഭദ്രമായി അടച്ചുറപ്പിച്ച സഫാരി ഹാര്‍ഡ് ടോപ്പ് പതിപ്പുകളാണ് സേനയ്ക്ക് ടാറ്റ കൈമാറിയത്. ഇതേസമയം, ജിപ്‌സിയില്‍ ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് പതിപ്പുകള്‍ ലഭ്യമാണുതാനും. അടിയന്തര സാഹചര്യങ്ങളില്‍ ആദ്യം വന്നെത്തുന്ന ദ്രുത പ്രതികരണ സംഘങ്ങള്‍ക്ക് ജിപ്‌സി സോഫ്റ്റ് ടോപ്പ് പതിപ്പുകളോടാണ് താത്പര്യം കൂടുതല്‍.

Most Read: മാരുതി വില്‍പ്പന വീണ്ടും കൂപ്പുകുത്തി, നിസഹായരായി ബ്രെസ്സയും എര്‍ട്ടിഗയും

ടാറ്റ സഫാരി പോരാ, മാരുതി ജിപ്‌സി തന്നെ വേണമെന്ന് പട്ടാളം — കാരണമിതാണ്

വാഹനത്തില്‍ നിന്നുകൊണ്ടുതന്നെ ശത്രുക്കളെ നേരിടാന്‍ സോഫ്റ്റ് ടോപ്പ് പതിപ്പില്‍ സാധിക്കും. നിലവില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പക്കല്‍ മുപ്പതിനായിരം ജിപ്‌സി യൂണിറ്റുകളുണ്ടെന്നാണ് കണക്ക്. ഇവയില്‍ പലതും കാലപ്പഴക്കംകൊണ്ട് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.

ടാറ്റ സഫാരി പോരാ, മാരുതി ജിപ്‌സി തന്നെ വേണമെന്ന് പട്ടാളം — കാരണമിതാണ്

1991 മുതല്‍ മാരുതി ജിപ്‌സി ഇന്ത്യന്‍ കരസേനയുടെ ഭാഗമാണെന്നു ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. 35,000 -ത്തില്‍പ്പരം ജിപ്‌സികള്‍ ഇതിനോടകം കരസേനയ്ക്ക് മാരുതി കൈമാറിക്കഴിഞ്ഞു.

Source: New Indian Express

More from DriveSpark

Article Published On: Monday, June 3, 2019, 16:49 [IST]
English summary
Maruti Gypsy To Join Indian Army Again. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X