പുതിയ പള്‍സര്‍ 180F നിയോണ്‍ എഡിഷനുമായി ബജാജ്

പുതിയ പള്‍സര്‍ 180F നിയോണ്‍ എഡിഷനുമായി ബജാജ് വിപണിയില്‍. 87,450 രൂപയാണ് ബജാജ് പള്‍സര്‍ 180F നിയോണ്‍ എഡിഷന് വില. മുതിര്‍ന്ന പള്‍സര്‍ 220F പുതിയ ബൈക്കിന് ആധാരമാവുന്നു. 220F മോഡലിനെ പള്‍സര്‍ 180F അതേപടി പകര്‍ത്തിയെന്നുവേണം പറയാന്‍.

ഫെയറിംഗ് ഉള്‍പ്പെടെ രൂപഭാവം സമാനം. 220F -ലെ ഇരട്ട പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ 180F -ലും കാണാം. ഫെയറിംഗിനോട് ചേര്‍ന്ന് ഹെഡ്‌ലാമ്പിന് താഴെയാണ് ഇന്‍ഡിക്കേറ്ററുകള്‍. ഫെയറിംഗ് ഇന്ധനടാങ്ക് വരെ നീളും. ഫെയറിംഗിലും ഇന്ധനടാങ്കിലും പാനലുകളിലും പതിപ്പിച്ച ഓറഞ്ച് സ്റ്റിക്കര്‍ 180F -ന്റെ ആകര്‍ഷണീയത കൂട്ടുന്നു.

പുതിയ പള്‍സര്‍ 180F നിയോണ്‍ എഡിഷനുമായി ബജാജ്

പള്‍സര്‍, 180 ബാഡ്ജുകളും മോഡലില്‍ ധാരാളമായി ഒരുങ്ങുന്നുണ്ട്. ധാരാളമായുള്ള സീറ്റ് കുഷ്യനിംഗ് പുതിയ പള്‍സര്‍ 180F -ന്റെ സവിശേഷതയാണ്.

സാധാരണ പള്‍സര്‍ 180 -യിലെ എഞ്ചിനാണ് പുതിയ 180F നിയോണ്‍ എഡിഷനിലും. 178.6 സിസി DTS-i എഞ്ചിന്‍ 8,500 rpm -ല്‍ 17 bhp കരുത്തും 6,500 rpm -ല്‍ 14 Nm torque ഉം കുറിക്കും. എയര്‍ കൂളിംഗ് സംവിധാനം മാത്രമെ എഞ്ചിനിലുള്ളൂ. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.

പുതിയ പള്‍സര്‍ 180F നിയോണ്‍ എഡിഷനുമായി ബജാജ്

260 mm ഡിസ്‌ക്ക് മുന്നിലും 230 mm ഡിസ്‌ക്ക് പിന്നിലും ബൈക്കില്‍ വേഗം നിയന്ത്രിക്കും. പള്‍സര്‍ 220F -ലും ഇതേ ഡിസ്‌ക്ക് ബ്രേക്കുകളാണുള്ളത്. സസ്പെന്‍ഷന്‍ സംവിധാനങ്ങളും 220F -ല്‍ നിന്നു ബജാജ് കടമെടുത്തു. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ജ് യൂണിറ്റുള്ള ഷോക്ക് അബ്സോര്‍ബറുകളും പള്‍സര്‍ 180F നിയോണ്‍ എഡിഷനില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

Most Read: ദേ ഇത്രയേയുള്ളൂ സുരക്ഷ, സ്‌കൂട്ടര്‍ യാത്രികയുടെ ഹെല്‍മറ്റ് എറിഞ്ഞുടച്ച് പൊലീസ് — വീഡിയോ

17 ഇഞ്ചാണ് അഞ്ചു സ്പോക്ക് അലോയ് വീലുകളുടെ വലുപ്പം. യഥാക്രമം 90/90 സെക്ഷന്‍, 190/80 സെക്ഷന്‍ എന്നിങ്ങനെ മുന്‍ പിന്‍ ടയറുകള്‍ അളവ് കുറിക്കും. എക്സ്ഹോസ്റ്റ് സംവിധാനം ഒന്നാണെങ്കിലും പുതിയ ബൈക്കിന്റെ ശബ്ദം സാധാരണ പള്‍സര്‍ 180 പോലെയല്ല. ശബ്ദത്തില്‍ കൂടുതല്‍ ചടുലത അനുഭവപ്പെടും.

പുതിയ പള്‍സര്‍ 180F നിയോണ്‍ എഡിഷനുമായി ബജാജ്

പള്‍സര്‍ 180F നിയോണ്‍ എഡിഷന് പിന്നാലെ പുതിയ 2019 ഡോമിനാര്‍ 400 മോഡലിനെയും വിപണിയില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ബജാജ്. ഡീലര്‍ഷിപ്പുകളില്‍ 2019 ഡോമിനാര്‍ 400 മോഡലിനുള്ള ബുക്കിംഗ് തുടരുകയാണ്. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള DOHC എഞ്ചിനാണ് ബൈക്കിലെ മുഖ്യാകര്‍ഷണം. കൂടുതല്‍ കരുത്തുത്പാദനം 2019 ഡോമിനാര്‍ കാഴ്ച്ചവെക്കും.

പുതിയ പള്‍സര്‍ 180F നിയോണ്‍ എഡിഷനുമായി ബജാജ്

പഴയതു തന്നെയെങ്കിലും 373 സിസി എഞ്ചിന്‍ യൂണിറ്റിനെ ബജാജ് റീട്യൂണ്‍ ചെയ്തു. 39.3 bhp കരുത്തും 35 Nm torque -മാണ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ കുറിക്കുക. സ്ലിപ്പര്‍ ക്ലച്ച് പിന്തുണയോടെ ആറു സ്പീഡ് ഗിയര്‍ബോക്സ് ബൈക്കില്‍ തുടരും.

Most Read: ബൈക്കില്‍ കോഹ്‌ലിയുടെ അഭ്യാസം, സുരക്ഷ കാറ്റില്‍ പറത്തിയെന്ന് പുതിയ വിവാദം

പ്രീമിയം സവിശേഷതകള്‍ ഒരുപാടുണ്ട് ഇക്കുറി ബൈക്കില്‍. പഴയ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ക്ക് പകരം മേന്മയേറിയ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് പുത്തന്‍ ഡോമിനാറിന് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. പിന്‍ സസ്പെന്‍ഷനില്‍ മാറ്റമില്ല.

പുതിയ പള്‍സര്‍ 180F നിയോണ്‍ എഡിഷനുമായി ബജാജ്

നിലവിലെ മള്‍ട്ടി സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോഷോക്ക് യൂണിറ്റ് പുതിയ ഡോമിനാറിലും തുടരുന്നു. എക്സ്ഹോസ്റ്റ് സംവിധാനത്തിലും പരിഷ്‌കാരം കടന്നെത്തി. ഇരട്ട ബാരല്‍ എക്സ്ഹോസ്റ്റ് പോര്‍ട്ടുകള്‍ ഡോമിനാറില്‍ ഒരുങ്ങും. വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350, ബിഎംഡബ്ല്യു G310 R, ഹോണ്ട CB300R, മഹീന്ദ്ര മോജോ തുടങ്ങിയ വമ്പന്മാരുമായാണ് ബജാജ് ഡോമിനാര്‍ 400 -ന്റെ മത്സരം.

More from DriveSpark

Article Published On: Saturday, March 9, 2019, 11:12 [IST]
English summary
Bajaj Pulsar 180F Neon Edition Launched In India At Rs 87,450. Read in Malayalam.
കൂടുതല്‍... #ബജാജ് #bajaj auto #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X