ആക്ടിവ 125 ബിഎസ് VI പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് VI (ഭാരത് സ്റ്റേജ് 6) നിലവാരത്തിലുള്ള ബൈക്കുകളും സ്‌കൂട്ടറുകളും വിപണിയില്‍ അവരിപ്പിക്കാനൊരുങ്ങുകയാണ് രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളെല്ലാം.

ആക്ടിവ 125 ബിഎസ് VI പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഹീറോയുടെ സ്‌പ്ലെന്‍ഡര്‍ ബിഎസ് VI പതിപ്പിനെ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഹോണ്ടയും തങ്കളുടെ ജനപ്രീയ സ്‌കൂട്ടറായ ആക്ടിവ 125 -ന്റെ ബിഎസ് VI എന്‍ജിന്‍ പതിപ്പിനെ നിരത്തിലെത്തിക്കാന്‍ ഒരുങ്ങുന്നത്.

ആക്ടിവ 125 ബിഎസ് VI പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2019 ജൂണ്‍ മാസത്തിലാണ് സ്‌കൂട്ടറിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. ഈ വര്‍ഷത്തിന്റെ അവസാനമോ, 2020 -ന്റെ തുടക്കത്തിലേ സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിക്കുകയും ചെയിതിരുന്നു.

ആക്ടിവ 125 ബിഎസ് VI പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നാല്‍ ഇപ്പോള്‍ സെപ്തംബര്‍ 11 -ന് സ്‌കൂട്ടറിനെ വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് ബിഎസ് VI നിലവാരം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ആക്ടിവ 125 ബിഎസ് VI പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബിഎസ് IV -ല്‍ നിന്നും ബിഎസ് VI -ലേക്ക് കടക്കുന്നതോടെ വായു മലിനീകരണം വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കും. രൂപത്തില്‍ മുന്‍ മോഡലിന് സമാനമാണ് ബിഎസ് VI ആക്ടിവ 125. ചെറിയ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പുതിയ ഫീച്ചറുകള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല.

ആക്ടിവ 125 ബിഎസ് VI പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ ഡിസൈനിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡികേറ്റര്‍, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ് എന്നിവ ബിഎസ് VI ആക്ടിവയെ വ്യത്യസ്തമാക്കും. പുതിയ ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ മൈലേജ് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ സാധിക്കും.

ആക്ടിവ 125 ബിഎസ് VI പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റവും വാഹനത്തിലുണ്ടെന്നതും സവിശേഷതയാണ്. പുതിയ അലോയി വീലിനൊപ്പം മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കാണ് സസ്‌പെന്‍ഷന്‍. പിന്നില്‍ ത്രീ സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്‌സോര്‍ബറും.

Most Read: വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷ നേടാന്‍ ഫ്‌ളൈഓവര്‍ ശരണം

ആക്ടിവ 125 ബിഎസ് VI പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സൈഡ് സ്റ്റാന്റ് തട്ടിയാല്‍ മാത്രമേ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കു. അതായത് സൈഡ് സ്റ്റാന്റ് പൂര്‍ണമായും മടങ്ങിയ ശേഷമേ എഞ്ചിന്‍ സ്റ്റാര്‍ട്ട് ആവുകയുള്ളു. 18 ലിറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ് സ്‌പേസ്. മുന്നില്‍ ചെറിയ സ്റ്റോറേജ് സ്‌പേസ് വേറെയും നല്‍കിയിട്ടുണ്ട്.

Most Read: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

ആക്ടിവ 125 ബിഎസ് VI പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മള്‍ട്ടി ഫംഗ്ഷന്‍ ഇഗ്നിഷന്‍ സ്വിച്ചിലീടെ പ്രവര്‍ത്തിപ്പാവുന്ന തരത്തില്‍ പുറത്താണ് പുതിയ ആക്ടിവ ബിഎസ് VI -ന്റെ ഫ്യുവല്‍ ലിഡ് ഘടിപ്പിച്ചിരിക്കുന്നത്. 1,260 mm വീല്‍ ബേസ് മാറ്റമില്ലാതെ തന്നെ പുതിയ പതിപ്പിലും തുടര്‍ന്നിട്ടുണ്ട്.

Most Read: പുതുക്കിയ ഗതാഗത നിയമം; നക്ഷത്രമെണ്ണി ഓട്ടോഡ്രൈവര്‍, പിഴ ചുമത്തിയത് 47,500 രൂപ

ആക്ടിവ 125 ബിഎസ് VI പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നാല്‍ സ്‌കൂട്ടറിന്റെ നീളം, വീതി, ഉയരം എന്നിവയില്‍ മാറ്റം വന്നിട്ടുണ്ട്. 36 mm നീളവും, 3 mm വീതിയും, 19 mm ഉയരവും കമ്പനി വര്‍ധിപ്പിച്ചു. ബിഎസ് VI നിലവാരത്തിലുള്ള 124 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്.

ആക്ടിവ 125 ബിഎസ് VI പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

6500 rpm -ല്‍ 8.52 bhp പവറും 5000 rpm -ല്‍ 10.54 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും. മുന്നില്‍ ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്കുമാണ്. കോംബി ബ്രേക്ക് സംവിധാനവും വാഹനത്തിലുണ്ട്.

ആക്ടിവ 125 ബിഎസ് VI പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വില സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല. വിപണിയില്‍ ഉള്ള മോഡലിന് 60,627 രൂപയാണ് വില. ഇതില്‍ നിന്നും 10 മുതല്‍ 15 ശതമാനം വരെ വില ഉയരാം എന്നു തന്നെയാണ് റിപ്പോര്‍ട്ട്.

Source: Indianautoblog

Most Read Articles

Malayalam
English summary
BS-VI Honda Activa 125 specifications revealed, launching later this month. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X