വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷ നേടാന്‍ ഫ്‌ളൈഓവര്‍ ശരണം

മിക്കവാറും വെള്ളപ്പൊക്കത്താല്‍ വലയുന്നവരാണ് മുമ്പൈ ജനത. എല്ലാ വര്‍ഷവും ഇവ കാരണം നഗരത്തിലെ റോഡുകളില്‍ എല്ലാം വെള്ളം പൊങ്ങുന്ന അവസ്ഥയാണ്.

വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷ നേടാന്‍ ഫ്‌ളൈഓവര്‍ ശരണം

കഴിഞ്ഞ വര്‍ഷം വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇതില്‍ നിന്ന് രക്ഷ നേടാന്‍ മറ്റൊരു വഴി കണ്ടെത്തിയിരിക്കുകയാണ് മുംബൈ ജനത.

വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷ നേടാന്‍ ഫ്‌ളൈഓവര്‍ ശരണം

വെള്ളം കയറി വാഹനങ്ങള്‍ നശിക്കാതിരിക്കാന്‍ ഫ്‌ളൈയോവറില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. സാന്താക്രൂസ് - ചെമ്പൂര്‍ റോഡ് ഫ്‌ളൈയോവറിലാണ് ജനങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്.

വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷ നേടാന്‍ ഫ്‌ളൈഓവര്‍ ശരണം

ഈ വര്‍ഷവും മഴയും വെള്ളപ്പൊക്കവും കാരണം നിരവധി വാഹനങ്ങള്‍ നശിച്ചിരുന്നു. ണഴ കാരണം റോഡില്‍ ഉയര്‍ന്നു വരുന്ന ജലനിരപ്പ് റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന ഒട്ടനേകം വാഹനങ്ങളെ സാരമായി ബാധിച്ചിരുന്നു.

വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷ നേടാന്‍ ഫ്‌ളൈഓവര്‍ ശരണം

അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഉത്തമം. നഗരപ്രദേശങ്ങളില്‍ ഉയര്‍ന്ന കുന്നുകളും മലകളും ഒന്നും ഇല്ലാത്തതിനാല്‍ ഫ്‌ളൈഓവറുകളെയാണ് ജനങ്ങള്‍ ആശ്രയിച്ചിരിക്കുന്നത്.

വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷ നേടാന്‍ ഫ്‌ളൈഓവര്‍ ശരണം

ഫ്‌ളൈഓവറിന്റെ സ്പീഡ് ലെയിനായ വലത്തേ വരിയിലാണ് ജനങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. പ്രദേശത്തെ നിവാസികളുടെ കൂട്ടമായ തീരുമാനത്തിന്റെ ഫലമായിട്ടാവാം ഇത്തരത്തില്‍ വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുന്നത് എന്ന് വിശ്വസിക്കാം.

ഇന്ത്യയില്‍ എല്ലാ വര്‍ഷവും മഴയും, പേമാരിയും, വെള്ളപ്പൊക്കവും കാരണം നിരവധി വാഹനങ്ങളാണ് ബാധിക്കപ്പെടുന്നത്. നമ്മുടെ കേരളത്തില്‍ തന്നെ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ പതിനായിരക്കണക്കിന് വാഹനങ്ങളാണ് നശിച്ചത്.

Most Read: പുതുക്കിയ ഗതാഗത നിയമം; നക്ഷത്രമെണ്ണി ഓട്ടോഡ്രൈവര്‍, പിഴ ചുമത്തിയത് 47,500 രൂപ

വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷ നേടാന്‍ ഫ്‌ളൈഓവര്‍ ശരണം

ഇത്തരത്തില്‍ പ്രളയത്തില്‍ മുങ്ങിയ വാഹനങ്ങളുടെ അകത്തളങ്ങളും, എഞ്ചിനും മറ്റും വൃത്തിയാക്കി വയറിങ് കിറ്റുകള്‍ മാറി വയ്ക്കുന്നതിന് നല്ല ചിലവാകും. ഒരു പരിധിവരെ പ്രളയ സമയത്ത് വാഹന നിര്‍മ്മാതാക്കള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ സഹായകമാവുന്നുണ്ട്.

Most Read: ഓണക്കാലത്ത് വാഹനങ്ങള്‍ക്ക് വമ്പിച്ച ഓഫറുകള്‍ നല്‍കി റെനോ

വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷ നേടാന്‍ ഫ്‌ളൈഓവര്‍ ശരണം

പ്രദേശവാസികള്‍ നടു റോഡില്‍ ഇത്തരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിന് മുംബൈ പൊലീസ് കടുത്ത നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല എന്ന് വിശ്വസിക്കാം. തങ്ങളുടെ വാഹനങ്ങള്‍ രക്ഷിക്കുവാന്‍ മാത്രമാണ് അവര്‍ ഇങ്ങനെ ചെയ്തത് എന്ന് അധികാരികള്‍ക്കും മനസ്സിലാവും.

Most Read: വിപണിയിലെത്തും മുമ്പ് കെടിഎം ഡ്യൂക്ക് 790-യുടെ ബ്രോഷർ പുറത്ത്

വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷ നേടാന്‍ ഫ്‌ളൈഓവര്‍ ശരണം

മുംബൈ റോഡുകളില്‍ പ്രളയത്തില്‍ അകപ്പെട്ട നിരവധി വാഹനങ്ങള്‍ ബാധിക്കപ്പെട്ടിരുന്നു. ഇവയില്‍ പല ആഢംബര കാറുകളുടേയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലുമായിരുന്നു. മഹീന്ദ്ര സ്‌കോര്‍പ്പിയോയില്‍ വെള്ളം നിറഞ്ഞ അണ്ടര്‍ പാസ്സിലൂടെ കടക്കുന്നതിനിടെ അടുത്തിടെ രണ്ട് പേര്‍ അപകടത്തില്‍ പെട്ടിരുന്നു.

വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷ നേടാന്‍ ഫ്‌ളൈഓവര്‍ ശരണം

ഉയര്‍ന്ന പ്രദേശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് വളരെ നല്ല ആശയമാണ്. എന്നാല്‍ പ്രളയത്തില്‍ നിന്ന് വാഹനങ്ങളെ എല്ലായ്‌പ്പോഴും രക്ഷിക്കാന്‍ ഇതിന് കഴിഞ്ഞെന്ന് വരില്ല. കഴിഞ്ഞ വര്‍ഷം മഴയിലും, പേമാരിയിലും ഡല്‍ഹി - മീറൂട്ട് എക്‌സ്പ്രസ്സ്‌വേയില്‍ പുതിയതായി ഉയരത്തില്‍ നിര്‍മ്മിച്ച റോഡിലും മൂന്ന് അടിയോളം വെള്ളം പൊങ്ങിയിരുന്നു.

Most Read Articles

Malayalam
English summary
Mumbai residents park cars on flyovers to escape from flood. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X