വിപണിയിലെത്തും മുമ്പ് കെടിഎം ഡ്യൂക്ക് 790-യുടെ ബ്രോഷർ പുറത്ത്

ഇന്ത്യൻ വിപണി ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോട്ടോർസൈക്കിളാണ് കെടിഎം ഡ്യൂക്ക് 790. വിപണിയിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായി ബൈക്കിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തായി.

വിപണിയിലെത്തും മുമ്പ് കെടിഎം ഡ്യൂക്ക് 790-യുടെ ബ്രോഷർ പുറത്ത്

ഒരു ബ്രോഷറിലൂടെയാണ് ഡ്യൂക്കിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും ഫീച്ചറുകളെക്കുറിച്ചുമുള്ള വിവരങ്ങൾ ചോർന്നത്. മോട്ടോർ‌സൈക്കിൾ‌ വിപണിയിലെത്താനായി കെടിഎം പ്രേമികളും വിമർശകരും, വാങ്ങാൻ ആഗ്രഹിക്കുന്നവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

വിപണിയിലെത്തും മുമ്പ് കെടിഎം ഡ്യൂക്ക് 790-യുടെ ബ്രോഷർ പുറത്ത്

2017 മിലാൻ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ബൈക്കിന്റെ അവതരണം വിവിധ കാരണങ്ങളാൽ കെടിഎം വൈകിപ്പിക്കുകയായിരുന്നു. 2019 അവസാനിക്കുന്നതിന് മുമ്പ് ഡ്യൂക്ക് 790 വിപണിയിലെത്തിക്കുമെന്ന കമ്പനിഅടുത്തിടെ സ്ഥിരീകരിച്ചിരുന്നു.

വിപണിയിലെത്തും മുമ്പ് കെടിഎം ഡ്യൂക്ക് 790-യുടെ ബ്രോഷർ പുറത്ത്

കെടിഎം അടുത്തിടെ ഡ്യൂക്ക് 790 യെ രാജ്യമെമ്പാടുമുള്ള ഡീലർഷിപ്പുകളിൽ എത്തിക്കാൻ തുടങ്ങിയിരുന്നു. കെടിഎം 890 ഡ്യൂക്കിന്റെ അവതരണവും ഉടൻ ഉണ്ടകുമെന്ന് ഓസ്ട്രിയൻ നിർമ്മാതാവ് വ്യക്തമാക്കിയിട്ടുണ്ട്.

വിപണിയിലെത്തും മുമ്പ് കെടിഎം ഡ്യൂക്ക് 790-യുടെ ബ്രോഷർ പുറത്ത്

390 അഡ്വഞ്ചർ, 790 ഡ്യൂക്ക്, ഹുസ്‌വർണ ഇരട്ടകൾ എന്നിവരുടെ വരവിനായി കെടിഎം ഡീലർഷിപ്പുകൾ നവീകരിക്കാൻ തുടങ്ങിയിരുന്നു. ബ്രോഷർ അനുസരിച്ച് കെടിഎം ഡ്യൂക്ക് 790 ക്ക് ഏറ്റവും മികച്ച ഇലക്ട്രോണിക്സ് ഉണ്ടായിരിക്കും. കൂടാതെ മോട്ടോർ സൈക്കിളിൽ എം‌ടി‌സി (മോട്ടോർ‌സൈക്കിൾ‌ ട്രാക്ഷൻ‌ കൺ‌ട്രോൾ‌) സവിശേഷതയും ഉണ്ടാകും.

വിപണിയിലെത്തും മുമ്പ് കെടിഎം ഡ്യൂക്ക് 790-യുടെ ബ്രോഷർ പുറത്ത്

ട്രാക്ഷൻ കൺട്രോൾ ആറ്-ആക്സിസ് സെൻസറുമായി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. മൂന്ന് റൈഡിംഗ് മോഡുകൾ ഇതിലുണ്ട്. കെടിഎം 790 ഡ്യൂക്ക് ട്രാക്ക് മോഡിനൊപ്പവും വരുന്നുണ്ട്. ക്ലച്ച്‌ലെസ്സ് അപ്‌‌ഷിഫ്റ്റുകൾ‌ക്കും ഡൗണ്‍‌ഷിഫ്റ്റുകൾ‌ക്കുമുള്ള ക്വിക്ക്ഷിഫ്റ്റർ‌ + സിസ്റ്റവും ഈ ബൈക്കിന്റെ‌ സവിശേഷതയാണ്.

വിപണിയിലെത്തും മുമ്പ് കെടിഎം ഡ്യൂക്ക് 790-യുടെ ബ്രോഷർ പുറത്ത്

കെടിഎം ഡ്യൂക്ക് 790 ൽ സ്റ്റാൻഡേർഡ് ഉപകരണങ്ങളായി MSR (മോട്ടോർ സ്ലിപ്പ് റെഗുലേഷൻ) വരുന്നു. ബൈക്കിന്റെ മറ്റൊരു സവിശേഷതയാണ് സൂപ്പർ‌മോട്ടോ മോഡ്. പിൻ‌ചക്രത്തിലെ എ‌ബി‌എസ് ഓഫ് ചെയ്തുകൊണ്ട് യാത്ര ചെയ്യാൻ ഇത് അനുവദിക്കുന്നു. ഈ മോഡ് മികച്ച സ്ലൈഡുകൾക്കും ഡ്രിഫ്റ്റുകൾക്കുമാണ് ഉപയോഗിക്കുന്നത്.

Most Read: 650 ഇരട്ടകളുടെ വില 6,400 രൂപയോളം വർധിപ്പിച്ച് റോയൽ എൻഫീൽഡ്

വിപണിയിലെത്തും മുമ്പ് കെടിഎം ഡ്യൂക്ക് 790-യുടെ ബ്രോഷർ പുറത്ത്

799 സിസി ലിക്വിഡ്-കൂൾഡ് പാരലൽ-ട്വിൻ എഞ്ചിനാണ് കെടിഎം ഡ്യൂക്ക് 790 യുടെ കരുത്ത്. ഇത് 9000 rpm-ൽ 105 bhp കരുത്തും 8,000 rpm-ൽ 87 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്.

Most Read: ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

വിപണിയിലെത്തും മുമ്പ് കെടിഎം ഡ്യൂക്ക് 790-യുടെ ബ്രോഷർ പുറത്ത്

മുന്നിൽ റേഡിയൽ മൗണ്ട്‌ ചെയ്ത നാല് പിസ്റ്റൺ കാലിപ്പറുകളുള്ള ഡ്യുവൽ 300 എംഎം പെറ്റൽ ഡിസ്കുകളും പിന്നിൽ 240 പിഎം ഡിസ്കും 2 പിസ്റ്റൺ കാലിപ്പറുമാണ് ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്. മോട്ടോർസൈക്കിളിന്റെ മുൻവശത്ത് 43 mm അപ്സൈഡ് ഡൗണ്‍ ഫോർക്കും പിന്നിൽ ക്രമീകരിക്കാവുന്ന WP മോണോ ഷോക്കുമാണ് കെടിഎം നൽകിയിരിക്കുന്നത്.

Most Read: ജിം മാസ്റ്റര്‍ക്ക് ഓണസമ്മാനമായി യമഹ R15 V3 നല്‍കി ഉണ്ണിമുകുന്ദന്‍; വീഡിയോ

വിപണിയിലെത്തും മുമ്പ് കെടിഎം ഡ്യൂക്ക് 790-യുടെ ബ്രോഷർ പുറത്ത്

മിഡിൽ വെയ്റ്റ്, സ്പോർട്ട് നേക്കഡ് വിഭാഗത്തിലെത്തുന്ന കെടിഎം ഡ്യൂക്ക് 790 ക്ക് ഏകദേശം 8.5 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില. 790 മോഡലിന്റെ 100 യൂണിറ്റുകൾ മാത്രമായിരിക്കും ഇന്ത്യയിൽ വിൽപ്പനക്കെത്തുക. കറുപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള കെടിഎം കളർ സ്കീമുകളിൽ ബൈക്ക് അവതരിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM Duke 790 India Specs Revealed. Read more Malayalam
Story first published: Wednesday, September 4, 2019, 18:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X