ബിഎസ്-VI ഹോണ്ട CB ഷൈൻ 125-ന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്
പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡം നിലവിൽ വരാൻ മാസങ്ങൾ മാത്രം ശേഷിക്കുമ്പോൾ തങ്ങളുടെ ശ്രേണിയിലെ ബൈക്കുകളെയെല്ലാം പുതിയ ബിഎസ്-VI-ന് അനുസൃതമായി പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ് നിർമ്മാതാക്കൾ.

അതിന്റെ ഭാഗമായി ഹോണ്ടയും തങ്ങളുടെ കമ്മ്യൂട്ടർ ബൈക്കായ CB ഷൈൻ 125 മോഡലിനെയും പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. മോട്ടോർസൈക്കിൾ വിപണിയിലെത്തുന്നതിന് മുന്നോടിയായി അതിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്തുവന്നു.

പുതിയ ബിഎസ്-VI ഹോണ്ട CB ഷൈൻ 10.88 bhp കരുത്ത് ഉത്പാദിപ്പിക്കും. ഇത് നിലവിലുള്ള മോഡലിനേക്കാൾ അല്പം കരുത്തേറിയ പതിപ്പാണ്. ബിഎസ്-IV ഷൈൻ 10.31 bhp-യാണ് സൃഷ്ടിക്കുന്നത്. പുതിയ മലിനീകരണ മാനദണ്ഡങ്ങൾ കൂടാതെ, ഇന്ത്യയിലെ മോട്ടോർസൈക്കിളുകളിൽ ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും അവതരിപ്പിക്കും.

ഇന്റർനെറ്റിലൂടെ പുറത്തുവന്ന ബൈക്കിന്റെ വിശദാംശങ്ങളിൽ ഹോണ്ട CB ഷൈൻ 125-ന്റെ അളവിലുള്ള മാറ്റവും വെളിപ്പെടുത്തുന്നു. ഇതിന്റെ വീൽബേസ് 19 mm വർധിച്ച് 1,285 mm ആയി ഉയർത്തി. കൂടാതെ, ബൈക്കിന് ഇപ്പോൾ 2,020 mm നീളവും 785 വീതിയും 1,103 mm വീൽബേസുമാണ് നൽകിയിരിക്കുന്നത്.

ഹോണ്ട CB ഷൈൻ 125 സിസി എഞ്ചിനൊപ്പം നാല് സ്പീഡ് ഗിയർബോക്സാണ് വാഗ്ദാനം ചെയ്യുന്നത്. നിലവിലെ മോഡലിന് 123 കിലോഗ്രാം ഭാരവുമുണ്ട്. ബിഎസ്-VI പതിപ്പിന് ഭാരം വർധിപ്പിക്കാനും സാധ്യതയുണ്ട്. മൂന്ന് മോഡലുകളിലാണ് വാഹനത്തെ കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്.

മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളുള്ള സ്റ്റാൻഡേർഡ് വകഭേദം, മുന്നിലും പിന്നിലുംഡ്രം ഉള്ള ഡീലക്സ് മോഡൽ, മുൻവശത്ത് ഡിസ്ക്ക് ബ്രേക്കും, പിന്നിൽ ഡ്രം ബ്രേക്ക് എന്നിവയുള്ള ഡീലക്സ് എന്നിങ്ങനെയാണ് മൂന്ന് മോഡലുകളും അണിനിരക്കുന്നത്.
Most Read: ബിഎസ്-VI സുസുക്കി ജിക്സർ 250, SF 250 മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

പ്രീമിയം മോഡലായ ഹോണ്ട CB ഷൈൻ SP-യിലും സമാന ഔട്ട്പുട്ടാണ് പ്രതീക്ഷിക്കുന്നത്. CB ഷൈൻ 125-ൽ നാല് സ്പീഡ് ഗിയർബോക്സ് യൂണിറ്റാണ് ഘടിപ്പിച്ചിരിക്കുന്നതെങ്കിൽ SP പതിപ്പിന് അഞ്ച് സ്പീഡ് ഗിയർബോക്സ് ലഭിക്കുന്നു.
Most Read: ജാവ വാർഷിക പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വീഡിയോ

ഹോണ്ട അടുത്തിടെ ആക്ടിവ 125 ബിഎസ്-VI മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. പ്രീമിയം സ്കൂട്ടറിന് 67,490 രൂപയാണ് എക്സ്ഷോറൂം വില. വകഭേദത്തെ ആശ്രയിച്ച് ഏകദേശം 7,000 രൂപ വില വർധനവാണ് ആക്ടിവയ്ക്ക് ഉണ്ടായിരിക്കുന്നത്. ഹോണ്ട CB ഷൈൻ 125-നും സമാനമായ വില വർധനവാണ് പ്രതീക്ഷിക്കുന്നത്.
Most Read: ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വില കുറച്ച് ടെക്കോ ഇലക്ട്രാ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഹോണ്ട CB ഷൈൻ 125. ഹീറോ പാഷൻ പ്രോ, ഹീറോ ഗ്ലാമർ, ബജാജ് ഡിസ്ക്കവർ 125, ബജാജ് പൾസർ 125 എന്നിവയാണ് ഹോണ്ട ഷൈനിന്റെ വിപണിയിലെ എതിരാളികൾ.


Click it and Unblock the Notifications








