ബിഎസ്-VI സുസുക്കി ജിക്സർ 250, SF 250 മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

ഇന്ത്യൻ വിപണിയിൽ അടുത്തിടെ പുറത്തിറക്കിയ ജിക്സർ 250, ജിക്സർ SF 250 മോഡലുകളെ വരാനിരിക്കുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി പരിഷ്ക്കരിച്ചു കൊണ്ടിരിക്കുകയാണ് സുസുക്കി മോട്ടോർസൈക്കിൾസ്.

ബിഎസ്-VI സുസുക്കി ജിക്സർ 250, SF 250 മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ബിഎസ്-VI ജിക്സെർ 250 പതിപ്പുകളുടെ എഞ്ചിൻ സവിശേഷതകൾ ഇന്റർനെറ്റിലൂടെ പ്രചരിച്ചു.

ബിഎസ്-VI സുസുക്കി ജിക്സർ 250, SF 250 മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

സുസുക്കി ജിക്സർ 250, SF 250 എന്നിവ ബിഎസ്-VI കംപ്ലയിന്റ് 249 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 9000 rpm-ൽ ഇത് 25.7 bhp കരുത്ത് ഉത്പാദിപ്പിക്കും. ഇത് ഇന്ത്യൻ വിപണിയിൽ നിലവിലുള്ള മോഡലുകളിൽ വാഗ്ദാനം ചെയ്യുന്ന എഞ്ചിനിൽ നിന്ന് 1 bhp കുറവാണ് സൂചിപ്പിക്കുന്നത്. രണ്ട് മോട്ടോർ സൈക്കിളുകളും അതേ ആറ് സ്പീഡ് ഗിയർബോക്‌സ് മുന്നോട്ട് കൊണ്ടുപോകും.

ബിഎസ്-VI സുസുക്കി ജിക്സർ 250, SF 250 മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

നവീകരിച്ച എഞ്ചിന് പുറമെ, വരാനിരിക്കുന്ന മോട്ടോർ സൈക്കിളിൽ മറ്റ് മാറ്റങ്ങളൊന്നും സുസുക്കി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. നിലവിലെ തലമുറ മോഡലിന്റെ അതേ രൂപകൽപ്പന, സവിശേഷതകൾ, ഉപകരണങ്ങൾ എന്നിവ രണ്ട് ബൈക്കിലും തുടരും.

ബിഎസ്-VI സുസുക്കി ജിക്സർ 250, SF 250 മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

സുസുക്കി ജിക്സർ 250 ഒരു നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ മോഡലാണ്. SF 250 സ്പോർട്സ് മോഡൽ ലുക്കിംഗ് ബൈക്കുമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. രണ്ട് മോട്ടോർ സൈക്കിളുകളിലും എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ‌ലൈറ്റുകൾ, എൽസിഡി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മറ്റ് നിരവധി സവിശേഷതകൾ എന്നിവ ഉൾപ്പെടുന്നു.

ബിഎസ്-VI സുസുക്കി ജിക്സർ 250, SF 250 മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

കൂടാതെ ടയര്‍ ഹഗ്ഗര്‍, സ്പ്ലിറ്റ് സീറ്റുകള്‍, കറുത്ത നിറത്തിലുള്ള അലോയി വീലുകൾ, ക്രോം ഘടകങ്ങള്‍ വരുന്ന ഇരട്ട മഫ്‌ളറുകള്‍ എന്നിവയാണ് ബൈക്കിലെ മറ്റു പ്രധാന സവിശേഷതകൾ.

ബിഎസ്-VI സുസുക്കി ജിക്സർ 250, SF 250 മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

മുൻവശത്ത് ടെലിസ്‌കോപ്പിക്ക് ഫോർക്കുകളും പിൻഭാഗത്ത് മോണോ ഷോക്ക് സസ്‌പെൻഷനുമായാണ് സുസുക്കി ജിക്‌സർ 250, SF 250 എന്നിവ വിപണിയിലെത്തുന്നത്. സ്റ്റാൻഡേർഡായി ഇരട്ട-ചാനൽ എബി‌എസ് സിസ്റ്റം പിന്തുണയ്‌ക്കുന്ന ഇരുവശത്തും ഡിസ്ക് ബ്രേക്കുകളാണ് സുരക്ഷക്കായി നൽകിയിരിക്കുന്നത്.

Most Read: ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയറിന്റെ ഉത്പാദനം വില്‍പ്പനയും നിര്‍ത്തിവെച്ച് ഹാര്‍ലി

ബിഎസ്-VI സുസുക്കി ജിക്സർ 250, SF 250 മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

സുസുക്കി ജിക്സർ 250-ക്ക് 1.09 ലക്ഷം രൂപയും ജിക്സർ SF 250-ക്ക് 1.70 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഇന്ത്യൻ വിപണിയിൽ നിലവിലുള്ള ബിഎസ്-IV പതിപ്പുകളേക്കാൾ വില അല്പം കൂടുതലായിരിക്കും പരിഷ്ക്കരിച്ച ബിഎസ്-VI മോഡലുകൾക്ക്.

Most Read: റിവോള്‍ട്ട് ബൈക്കുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി വോഡഫോണ്‍ ഐഡിയ

ബിഎസ്-VI സുസുക്കി ജിക്സർ 250, SF 250 മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

സുസുക്കി ജിക്‌സര്‍ 250 രണ്ട് നിറങ്ങളിലാണ് കമ്പനി കാഴ്ച്ചവയ്ക്കുന്നത്. സിംഗിള്‍ ടോണ്‍ മെറ്റാലിക്ക് മാറ്റ് ബ്ലാക്ക്, ഇരട്ട ടോണ്‍ മെറ്റാലിക്ക് മാറ്റ് സില്‍വര്‍/മെറ്റാലിക്ക് മാറ്റ് ബ്ലാക്ക്. അതേ സമയം ജിക്‌സര്‍ SF 250 സിൽവർ, മാറ്റ്/മെറ്റാലിക്ക് ബ്ലാക്ക്, റേസിംഗ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്.

Most Read: 90 -ാം വാർഷിക പതിപ്പ് പുറത്തിറക്കി ജാവ; വില 1.73 ലക്ഷം

ബിഎസ്-VI സുസുക്കി ജിക്സർ 250, SF 250 മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

ഇന്ത്യൻ വിപണിയിൽ ജാപ്പനീസ് ബ്രാൻഡിൽ നിന്നുള്ള ആദ്യ ക്വാർട്ടർ ലിറ്റർ മോട്ടോർ സൈക്കിൾ ഓഫറുകളാണ് ജിക്‌സർ 250, SF 250 എന്നിവ. കെടിഎം ഡ്യൂക്ക് 250, ബജാജ് പൾസർ RS 200, ടിവി‌എസ് അപ്പാച്ചെ RR 310 എന്നിവയാണ് സുസുക്കിയുടെ ഈ 250 സിസി ഇരട്ടകളുടെ വിപണിയിലെ എതിരാളികൾ.

Source: IAB

More from DriveSpark

Article Published On: Wednesday, October 16, 2019, 10:20 [IST]
English summary
New Suzuki Gixxer 250 SF BS-VI Engine Details Leaked. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X