ആക്ടിവ 125 ബിഎസ് VI -ന്റെ വിതരണം ആരംഭിച്ചു

സെപ്തംബര്‍ മാസത്തിന്റെ തുടക്കത്തിലാണ് ഭാരത് സ്റ്റേജ് 6 (ബിഎസ് VI) നിലവാരത്തിലുള്ള ഹോണ്ട ആക്ടിവ 125 ഇന്ത്യന്‍ വിപണിയിലെത്തിയത്. ഇപ്പോള്‍ വാഹനം ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

ആക്ടിവ 125 ബിഎസ് VI -ന്റെ വിതരണം ആരംഭിച്ചു

ഹോണ്ടയുടെ ന്യൂഡല്‍ഹി ഡീലര്‍ഷിപ്പില്‍ നിന്നാണ് സ്‌കൂട്ടര്‍ ഉപഭോക്താവിന് കൈമാറിയത്. ഹോണ്ടയുടെ ആദ്യ ബിഎസ് VI സ്‌കൂട്ടറാണ് ആക്ടിവ 125.

ആക്ടിവ 125 ബിഎസ് VI -ന്റെ വിതരണം ആരംഭിച്ചു

സ്റ്റാന്റേര്‍ഡ്, അലോയി, ഡിലക്‌സ് എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്. സ്റ്റാന്റേര്‍ഡ് പതിപ്പിന് 67,490 രൂപയും, അലോയി പതിപ്പിന് 70,990 രൂപയും, ഡിലക്‌സ് പതിപ്പിന് 74,490 രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ആക്ടിവ 125 ബിഎസ് VI -ന്റെ വിതരണം ആരംഭിച്ചു

വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ 7,000 രൂപയുടെ വര്‍ധനവാണ് ബിഎസ് VI പതിപ്പിന്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് ബിഎസ് VI നിലവാരം നിര്‍ബന്ധമാണ്. ഇതിന് മുന്നോടിയായാണ് ബിഎസ് VI ആക്ടിവ വിപണിയിലെത്തിയത്.

ആക്ടിവ 125 ബിഎസ് VI -ന്റെ വിതരണം ആരംഭിച്ചു

രൂപത്തില്‍ മുന്‍ മോഡലിന് സമാനമാണ് ബിഎസ് VI ആക്ടിവ. പഴയ മോഡലിനെക്കാള്‍ നീളവും വീതിയും ഉയരവും പുതിയ മോഡലിന് കൂടുതലുണ്ട്. പുതിയ ഡിസൈനിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡികേറ്റര്‍, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ് എന്നിവ ബിഎസ് VI ആക്ടിവയുടെ സവിശേഷതകളാണ്.

ആക്ടിവ 125 ബിഎസ് VI -ന്റെ വിതരണം ആരംഭിച്ചു

പുതിയ ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോളും സ്‌കൂട്ടറില്‍ ഇടം പിടിച്ചിട്ടുണ്ട്. മൈലേജ്, സൈഡ് സ്റ്റാന്‍ഡ് ഇന്ഡഡിക്കേറ്റര്‍, പിന്നിട്ട ദൂരം, സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റവും വാഹനത്തിലുണ്ട്.

ആക്ടിവ 125 ബിഎസ് VI -ന്റെ വിതരണം ആരംഭിച്ചു

വിപണിയിലുള്ള മോഡലിനെക്കാള്‍ 13 ശതമാനം അധിക മൈലേജും ബിഎസ് VI ആക്ടിവയില്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Most Read: മാരുതി എസ്സ്-പ്രെസ്സോ വിപണിയിലെത്തി; പ്രാരംഭ വില 3.69 ലക്ഷം

ആക്ടിവ 125 ബിഎസ് VI -ന്റെ വിതരണം ആരംഭിച്ചു

18 ലിറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ് സ്പേസ്. സാധനങ്ങള്‍ വെയ്ക്കുന്നതിന് മുന്നില്‍ ചെറിയൊരു സ്റ്റോറേജ് സ്പേസ് വേറെയും നല്‍കിയിട്ടുണ്ട്. പുതിയ അലോയി വീലിനൊപ്പം മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കാണ് സസ്പെന്‍ഷന്‍. പിന്നില്‍ ത്രീ സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്സോര്‍ബറും.

Most Read: അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

ആക്ടിവ 125 ബിഎസ് VI -ന്റെ വിതരണം ആരംഭിച്ചു

സുരക്ഷയ്ക്കായി മുന്നില്‍ 190 mm ഡിസ്‌കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണുള്ളത്. സൈഡ് സ്റ്റാന്റ് പൂര്‍ണ്ണമായും മടങ്ങിയ ശേഷം മാത്രമേ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കു.

Most Read: അപ്രീലിയ GPR 250 ചൈനയിൽ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

ആക്ടിവ 125 ബിഎസ് VI -ന്റെ വിതരണം ആരംഭിച്ചു

ഫ്യുവല്‍ ഇഞ്ചക്ഷനിലുള്ള 124 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 6500 rpm -ല്‍ 8.4 bhp പവറും 5000 rpm -ല്‍ 10.54 Nm torque ഉം സൃഷ്ടിക്കും.കാര്‍ബുറേറ്റഡ് ബിഎസ് IV ആക്ടിവയെക്കാള്‍ പവര്‍ അല്‍പം കുറവാണ് പുതിയ ആക്ടിവയ്‌ക്കെന്നാണ് റിപ്പോര്‍ട്ട്.

ആക്ടിവ 125 ബിഎസ് VI -ന്റെ വിതരണം ആരംഭിച്ചു

റെബല്‍ റെഡ്, മെറ്റാലിക് ബ്ലാക്ക്, ഹെവി ഗ്രേ മെറ്റാലിക്, മിഡ്നൈറ്റ് ബ്ലൂ മെറ്റാലിക്, പേള്‍ പ്രെഷ്യസ് വൈറ്റ്, മജസ്റ്റിക് ബ്രൗണ്‍ മെറ്റാലിക് എന്നിങ്ങനെ ആറ് നിറങ്ങളില്‍ ഹോണ്ട ആക്ടിവ 125 ബിഎസ് VI ലഭ്യമാണ്.

ആക്ടിവ 125 ബിഎസ് VI -ന്റെ വിതരണം ആരംഭിച്ചു

പുതിയ മോഡലിനൊപ്പം 6 വര്‍ഷത്തെ വാറണ്ടിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും അതിനൊപ്പം തന്നെ ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് മൂന്ന് വര്‍ഷത്തെക്കുകൂടി അധിക വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ആക്ടിവ 125 ബിഎസ് VI -ന്റെ വിതരണം ആരംഭിച്ചു

അധികം വൈകാതെ തന്നെ ഹീറോയും സ്പ്ലെന്‍ഡര്‍ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഹീറോയും വ്യക്തമാക്കി. ബിഎസ് VI സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ആദ്യത്തെ ബൈക്കാണ് സ്പ്ലെന്‍ഡറാണ്.

Images: Parekh Wings Honda/Facebook

More from DriveSpark

Article Published On: Tuesday, October 1, 2019, 13:21 [IST]
English summary
BS6 Honda Activa 125 FI deliveries begin. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X