നാലു പുത്തന്‍ ബൈക്കുകളുമായി CF മോട്ടോ, ജൂലായ് നാലിന് വിപണിയില്‍

ആദ്യത്തെ തവണ കരുതിയതുപോലെ കാര്യങ്ങള്‍ നടന്നില്ല. എന്നാല്‍ ഇക്കുറി ഇന്ത്യന്‍ മണ്ണില്‍ വേരുറയ്ക്കണമെന്ന് കല്‍പ്പിച്ചാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ CF മോട്ടോ ഇങ്ങോട്ടു വരുന്നത്. രണ്ടാം വരവ് ആഘോഷമാക്കണം. ഇതിനായി ഒന്നല്ല, നാലു ബൈക്കുകളെയാണ് കമ്പനി കൂടെക്കൂട്ടുന്നത്.

നാലു പുത്തന്‍ ബൈക്കുകളുമായി CF മോട്ടോ, ജൂലായ് നാലിന് വിപണിയില്‍

ജൂലായ് നാലിന് നാലു പുത്തന്‍ CF മോട്ടോ ബൈക്കുകള്‍ ഇങ്ങെത്തും. 650 സിസി ശ്രേണിയില്‍ കണ്ണുവെച്ചാണ് മൂന്നു ബൈക്കുകള്‍ അവതരിക്കുക. ഒരെണ്ണം പോര് മുറുകിയ 300 സിസി ശ്രേണിയിലും അണിനിരക്കും. ആദ്യഘട്ടത്തില്‍ ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, മുംബൈ, ഗോവ, പൂനെ നഗരങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ തുറക്കാനാണ് CF മോട്ടോയുടെ തീരുമാനം.

നാലു പുത്തന്‍ ബൈക്കുകളുമായി CF മോട്ടോ, ജൂലായ് നാലിന് വിപണിയില്‍

ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന AMW മോട്ടോര്‍സൈക്കിള്‍സുമായി സഹകരിച്ചാണ് CF മോട്ടോ ബൈക്കുകള്‍ ഇവിടെ പുറത്തിറങ്ങുക. 300NK, 650NK, 650MT, 650GT മോഡലുകള്‍ CF മോട്ടോ നിരയില്‍ അണിനിരക്കും. വിദേശത്തു നിര്‍മ്മിച്ച ഘടകങ്ങള്‍ ഇവിടെ ഇറക്കുമതി ചെയ്ത് ശാലയില്‍ നിന്നും സംയോജിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.

നാലു പുത്തന്‍ ബൈക്കുകളുമായി CF മോട്ടോ, ജൂലായ് നാലിന് വിപണിയില്‍

ഇക്കാരണത്താല്‍ രാജ്യാന്തര പതിപ്പുകളിലെ സംവിധാനങ്ങളെല്ലാം ഇന്ത്യന്‍ പതിപ്പിലും പ്രതീക്ഷിക്കാം. 649.3 സിസി ശേഷിയുള്ള ഇരട്ട സിലിണ്ടര്‍ എഞ്ചിനാണ് 650NK, 650MT, 650GT ബൈക്കുകളില്‍ തുടിക്കുക. ലിക്വിഡ് കൂളിങ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. ഓരോ ബൈക്കിനെയും അടിസ്ഥാനപ്പെടുത്തി കരുത്തുത്പാദനം വ്യത്യാസപ്പെടുമെന്നതാണ് ഏറ്റവും ശ്രദ്ധേയം.

Most Read: പുതിയ നിറത്തില്‍ ടിവിഎസ് എന്‍ടോര്‍ഖ് 125

നാലു പുത്തന്‍ ബൈക്കുകളുമായി CF മോട്ടോ, ജൂലായ് നാലിന് വിപണിയില്‍

ഉദ്ദാഹരണത്തിന് നെയ്ക്കഡ് ബൈക്കായി എത്തുന്ന 650NK, 60 bhp കരുത്തും 56 Nm torque ഉം സൃഷ്ടിക്കുമ്പോള്‍ അഡ്വഞ്ചര്‍ ടൂറര്‍ വിശേഷണമുള്ള 650MT, 69 bhp കരുത്തും 62 Nm torque ഉം കുറിക്കും. 62 bhp കരുത്തും 58.5 Nm torque ഉം ഉത്പാദിപ്പിക്കാന്‍ 650GT മോഡല്‍ പ്രാപ്തമാണ്.

Most Read: ആക്സസറികളുടെ നീണ്ടനിരയുമായി ജാവ, വിലവിവരങ്ങൾ അറിയാം

നാലു പുത്തന്‍ ബൈക്കുകളുമായി CF മോട്ടോ, ജൂലായ് നാലിന് വിപണിയില്‍

CF മോട്ടോ നിരയില്‍ 300NK മോഡലായിരിക്കും ഏറ്റവും വില കുറഞ്ഞ അവതാരം. ബൈക്കിലെ 292.4 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 34 bhp കരുത്തും 20.5 Nm torque -മാണ് പരമാവധി ഉത്പാദിപ്പിക്കുക. ലിക്വിഡ് കൂളിങ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. അക്രമണോത്സക ഡിസൈന്‍ അവകാശപ്പെടുന്ന നെയ്ക്കഡ് ബൈക്കാണ് 300NK.

Most Read: ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയാകും, പുതിയ ഭേദഗതി ഇങ്ങനെ

നാലു പുത്തന്‍ ബൈക്കുകളുമായി CF മോട്ടോ, ജൂലായ് നാലിന് വിപണിയില്‍

പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ ഒരുപാട് വിശേഷങ്ങള്‍ ബൈക്കിലുണ്ടാവും. CF മോട്ടോ 300NK വിപണിയിലെത്തുമ്പോള്‍ ഭീഷണി കെടിഎം 250 ഡ്യൂക്ക്, ഹോണ്ട CB 300R മോഡലുകള്‍ക്കാണ്. ബെംഗളൂരുവിലെ ശാലയില്‍ നിന്നാണ് പുതിയ CF മോട്ടോ ബൈക്കുകള്‍ പുറത്തിറങ്ങാനിരിക്കുന്നത്.

Most Read Articles

Malayalam
English summary
CF Moto To Launch Four Motorcycles — India-Launch Confirmed For 4th July. Read in Malayalam.
Story first published: Thursday, June 27, 2019, 19:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X