പുതിയ നിറത്തില്‍ ടിവിഎസ് എന്‍ടോര്‍ഖ് 125

എന്‍ടോര്‍ഖ് 125 -ന്റെ പുതിയ എഡിഷന്‍ ടിവിഎസ് മോട്ടോര്‍ വിപണിയിലെത്തിച്ചു. പുതിയ നിറത്തിലുള്ള സ്‌കൂട്ടര്‍ ഓഫ് ദ് ഇയര്‍ എഡിഷനാണ് കമ്പനി പുറത്തിറക്കിയത്. ഇനി സില്‍വര്‍ നിറപ്പതിപ്പില്‍ കൂടി ടിവഎസ് എന്‍ടോര്‍ഖ് ലഭ്യമാവും. മാത്രമല്ല, 'സ്‌കൂട്ടര്‍ ഓഫ് ദ് ഇയര്‍' മുദ്രയും സ്‌കൂട്ടറില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദില്ലി എക്‌സ്‌ഷോറൂം പ്രകാരം 59,995 രൂപയാണ് പുതിയ ടിവിഎസ് എന്‍ടോര്‍ഖിന്റെ വില.

പുതിയ നിറത്തില്‍ ടിവിഎസ് എന്‍ടോര്‍ഖ് 125

ടിവിഎസ് പുറത്തിറക്കിയ വാഹനങ്ങളില്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഒന്നാണ് എന്‍ടോര്‍ഖ് 125. 2018 ഫെബ്രുവരിയിലാണ് എന്‍ടോര്‍ഖ് 125 -നെ ടിവിഎസ് വില്‍പ്പനയ്‌ക്കെത്തിച്ചത്.

പുതിയ നിറത്തില്‍ ടിവിഎസ് എന്‍ടോര്‍ഖ് 125

വിപണിയിലെത്തി ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ യുവാക്കളുടെ ഇഷ്ട സ്‌കൂട്ടറായി മാറാന്‍ ടിവിഎസ് എന്‍ടോര്‍ഖിന് സാധിച്ചു. വിപണിയിലെത്തിയ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ രണ്ടു ലക്ഷം യൂണിറ്റ് എന്‍ടോര്‍ഖ് വില്‍ക്കാന്‍ കമ്പനിയ്ക്കായി.

പുതിയ നിറത്തില്‍ ടിവിഎസ് എന്‍ടോര്‍ഖ് 125

മാത്രമല്ല, സ്‌കൂട്ടര്‍ ഓഫ് ദ് ഇയര്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടാനും ടിവിഎസ് എന്‍ടോര്‍ഖിനായി. ഇക്കാരണത്താലാണ് സ്‌കൂട്ടര്‍ ഓഫ് ദ് ഇയര്‍ സ്റ്റിക്കര്‍ കമ്പനി എന്‍ടോര്‍ഖില്‍ ഉള്‍പ്പെടുത്തിയതും. സ്‌കൂട്ടറിന്റെ മുന്‍ഭാഗത്ത് തന്നെയാണ് ഈ സ്റ്റിക്കര്‍ പതിഞ്ഞിരിക്കുന്നത്.

പുതിയ നിറത്തില്‍ ടിവിഎസ് എന്‍ടോര്‍ഖ് 125

പുതിയ സില്‍വര്‍ നിറപ്പതിപ്പില്‍ മാത്രമായിരിക്കില്ല ഈ സ്റ്റിക്കര്‍ ലഭിക്കുക. എന്‍ടോര്‍ഖിന്റെ മറ്റു നിറപ്പതിപ്പുകളിലും ഇതുണ്ടാവും. ഇത് മൂന്നാം തവണയാണ് എന്‍ടോര്‍ഖിന്റെ നിറപ്പതിപ്പ് കമ്പനി പരിഷ്‌കരിക്കുന്നത്.

പുതിയ നിറത്തില്‍ ടിവിഎസ് എന്‍ടോര്‍ഖ് 125

ആരംഭത്തില്‍ മാറ്റ് യെല്ലോ, മാറ്റ് വൈറ്റ്, മാറ്റ് ഗ്രീന്‍, മാറ്റ് റെഡ് നിറങ്ങളിലാണ് എന്‍ടോര്‍ഖിനെ കമ്പനി അവതരിപ്പിച്ചത്. ശേഷം മെറ്റാലിക് ബ്ലൂ, മെറ്റാലിക് ഗ്രെയ്, മെറ്റാലിക് ഗ്രെയ് നിറങ്ങള്‍ ചേര്‍ത്ത് എന്‍ടോര്‍ഖിനെ കമ്പനി പരിഷ്‌കരിച്ചു.

Most Read: ടാക്സി കുപ്പായമിട്ട് മാരുതി എർട്ടിഗ, വിതരണം തുടങ്ങി

പുതിയ നിറത്തില്‍ ടിവിഎസ് എന്‍ടോര്‍ഖ് 125

ഇപ്പോഴിതാ മാറ്റ് ഗ്രെയ് കൂടി ഇക്കൂട്ടത്തിലേക്കെത്തിയിരിക്കുകയാണ്. സ്‌കൂട്ടറിന്റെ മറ്റ് ഫീച്ചറുകളും ഡിസൈനുമെല്ലാം അതേപടി തുടരും. ഇന്ത്യയിലെ ആദ്യ കണക്റ്റഡ് സ്‌കൂട്ടറാണ് ടിവിഎസ് എന്‍ടോര്‍ഖ്.

Most Read: നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി വാഗണ്‍ആര്‍ ഇവി വില്‍ക്കാന്‍ മാരുതി

പുതിയ നിറത്തില്‍ ടിവിഎസ് എന്‍ടോര്‍ഖ് 125

യുഎസ്ബി മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ് സോക്കറ്റ്, സ്‌റ്റോറേജ് സ്‌പെയ്‌സിലെ എല്‍ഇഡി ലൈറ്റിംഗ് എന്നിവയാണ് സ്‌കൂട്ടറിലെ പ്രധാന സവിശേഷതകള്‍.

Most Read: ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാര്‍ കമ്പനികള്‍, നിരാശപ്പെടുത്തി വോള്‍വോ

പുതിയ നിറത്തില്‍ ടിവിഎസ് എന്‍ടോര്‍ഖ് 125

CVTi-REVV എയര്‍കൂളിംഗ് 124.7 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ ടിവിഎസ് എന്‍ടോര്‍ഖിന്റെ ഹൃദയം. 9.2 bhp കരുത്തും 10.5 Nm torque ഉം പരമാവധി കുറിക്കുന്നതാണ് ഈ എഞ്ചിന്‍. 125 സിസി ശ്രേണിയില്‍ മികച്ച വില്‍പ്പനയുള്ള സ്‌കൂട്ടറാണ് ടിവിഎസ് എന്‍ടോര്‍ഖ്.

Most Read Articles

Malayalam
English summary
TVS Ntorq 125 Launched With New Matte Silver Colour At Rs 59,995. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X