ടാക്സി കുപ്പായമിട്ട് മാരുതി എർട്ടിഗ, വിതരണം തുടങ്ങി

2018 നവംബറിലാണ് രണ്ടാം തലമുറ എര്‍ട്ടിഗയെ മാരുതി സുസുക്കി വിപണിയിലെത്തിച്ചത്. എക്സ്റ്റീരിയറിലും ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളോടെയാണ് പുത്തന്‍ മാരുതി എര്‍ട്ടിഗ വില്‍പ്പനയ്‌ക്കെത്തിയത്. മാത്രമല്ല താരതമ്യേന ഭാരം കുറഞ്ഞ ഹാര്‍ടെക്ട് അടിത്തറയിലാണ് കമ്പനി എര്‍ട്ടിഗയെ ഒരുക്കിയിരിക്കുന്നത്. 2019 മാര്‍ച്ച് മാസത്തില്‍ 9,000 യൂണിറ്റ് വില്‍പ്പനയാണ് പുതു തലമുറ എര്‍ട്ടിഗ കുറിച്ചത്.

ടാക്സി കുപ്പായമിട്ട് മാരുതി എർട്ടിഗ, വിതരണം തുടങ്ങി

എര്‍ട്ടിഗയ്ക്ക് വിപണിയില്‍ ലഭിക്കുന്ന മികച്ച പ്രതികരണങ്ങളാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എംപിവിയുടെ ടൂര്‍ M പതിപ്പിനെ വില്‍പ്പനയ്‌ക്കെത്തിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതും. 7.99 ലക്ഷം രൂപയാണ് മാരുതി എര്‍ട്ടിഗ ടൂര്‍ M വകഭേദത്തിന്റെ എക്‌സ്‌ഷോറൂം വില.

ടാക്സി കുപ്പായമിട്ട് മാരുതി എർട്ടിഗ, വിതരണം തുടങ്ങി

എംപിവിയുടെ Vxi മോഡലിനെ അടിസ്ഥാനമാക്കിയാണ് എര്‍ട്ടിഗ ടൂര്‍ M നിര്‍മ്മിച്ചിരിക്കുന്നത്. ധാരാളം പ്രീമിയം ഫീച്ചറുകളും സുരക്ഷ സംവിധാനങ്ങളും കാറില്‍ കമ്പനി ഒരുക്കിയിരിക്കുന്നു.

ടാക്സി കുപ്പായമിട്ട് മാരുതി എർട്ടിഗ, വിതരണം തുടങ്ങി

മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍, എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം), ഇബിഡി (ഇല്കട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍), പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹൈ-സ്പീഡ് വാര്‍ണിംഗ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ബ്ലൂടൂത്തോടെയുള്ള സ്റ്റീരിയോ സംവിധാനം, ഓഡിയോ & ടെലിഫോണി കണ്‍ട്രോള്‍സ് എന്നിവയാണ് ടൂര്‍ M വകഭേദത്തിലെ പ്രധാന സവിശേഷതകള്‍.

ടാക്സി കുപ്പായമിട്ട് മാരുതി എർട്ടിഗ, വിതരണം തുടങ്ങി

TFT മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, വൈദ്യുതമായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ വിങ്ങ് മിററുകള്‍, പിന്‍ യാത്രക്കാര്‍ക്കായി എസി വെന്റുകള്‍, ഇരട്ട ടോണ്‍ ഇന്റീരിയര്‍, ക്രോം ആവരണമുള്ള പാര്‍ക്കിംഗ് ബ്രേക്ക് ലെവര്‍, ക്രമീകരിക്കാവുന്ന IRVM , റിമോട്ട് കീലെസ്സ് എന്‍ട്രി എന്നിവയാണ് മാരുതി എര്‍ട്ടിഗ ടൂര്‍ M പതിപ്പിലെ മറ്റ് പ്രധാന സവിശേഷതകള്‍.

ടാക്സി കുപ്പായമിട്ട് മാരുതി എർട്ടിഗ, വിതരണം തുടങ്ങി

സ്മാര്‍ട് ഹൈബ്രിഡ് സാങ്കേതികതയുള്ള 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് മാരുതി എര്‍ട്ടിഗ ടൂര്‍ M -ന്റെ ഹൃദയം. ലിറ്ററിന് 18.18 കിലോമീറ്റര്‍ മൈലേജാവും എഞ്ചിന്‍ നല്‍കുക.

Most Read: ഹ്യുണ്ടായി വെന്യുവിനെ പകർത്തി ബ്രെസ്സ, പുതിയ തന്ത്രം ആവിഷ്കരിച്ച് മാരുതി

ടാക്സി കുപ്പായമിട്ട് മാരുതി എർട്ടിഗ, വിതരണം തുടങ്ങി

സാധാരണ എര്‍ട്ടിഗയില്‍ 1.4 ലിറ്റര്‍ ശേഷിയുള്ള എഞ്ചിനാണുള്ളത്. 103 bhp കരുത്തും 138 Nm torque ഉം പരമാവധി കുറിക്കാന്‍ പ്രാപ്തിയുള്ള എഞ്ചിനാണിത്.

Most Read: ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് വിപണിയില്‍

ടാക്സി കുപ്പായമിട്ട് മാരുതി എർട്ടിഗ, വിതരണം തുടങ്ങി

അഞ്ച് സ്പീഡാണ് മാരുതി എര്‍ട്ടിഗ ടൂര്‍ M പതിപ്പിലെ ഗിയര്‍ബോക്‌സ്. ഏഴ് പേര്‍ക്ക് വരെ സുഖകരമായി ടൂര്‍ M പതിപ്പില്‍ യാത്ര ചെയ്യാനാവും. പേള്‍ മിഡ്‌നൈറ്റ് ബ്ലാക്ക്, പേള്‍ ആര്‍ട്ടിക് വൈറ്റ്, മെറ്റാലിക് സില്‍ക്കി സില്‍വര്‍ എന്നീ നിറപ്പതിപ്പുകളില്‍ മാരുതി എര്‍ട്ടിഗ ടൂര്‍ M വകഭേദം ലഭ്യമാവും.

Source: GaadiWaadi

Most Read Articles

Malayalam
English summary
Maruti Suzuki Ertiga Tour M Variant Delivery Begun. Read In Malayalam
Story first published: Tuesday, June 25, 2019, 16:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X