ഹ്യുണ്ടായി വെന്യുവിനെ പകർത്തി ബ്രെസ്സ, പുതിയ തന്ത്രം ആവിഷ്കരിച്ച് മാരുതി

പ്രതിമാസം ശരാശരി 15,000 യൂണിറ്റ് വില്‍പ്പനയാണ് മാരുതി വിറ്റാര ബ്രെസ്സയ്ക്കുള്ളത്. എന്നാല്‍, രാജ്യത്ത് വാഹന വിപണിയില്‍ പ്രതിസന്ധി രൂക്ഷമായതിനാല്‍ തന്നെ വിറ്റാര ബ്രെസ്സയുടെ വില്‍പ്പനയിലും ഇത് പ്രതിഫലിച്ചു. പോയ ചില മാസങ്ങളില്‍ ശരാശരി 12,000 യൂണിറ്റ് മാത്രമാണ് ബ്രെസ്സയുടെ വില്‍പ്പന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ വിറ്റാര ബ്രെസ്സ നേരിടുന്ന താഴ്ന്ന വില്‍പ്പനയാണ് ഇപ്പോഴുള്ളത്.

ഹ്യുണ്ടായി വെന്യുവിനെ പകർത്താൻ ബ്രെസ്സ, പുതിയ തന്ത്രം ആവിഷ്കരിച്ച് മാരുതി

2019 മെയ് മാസത്തെ കണക്കുകള്‍ പ്രകാരം 8,781 യൂണിറ്റ് വില്‍പ്പനയാണ് വിറ്റാര ബ്രെസ്സ നേടിയത്. 2018 മെയ് മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 44 ശതമാനം ഇടിവ്. ഇതിനു മുമ്പ് 2017 ജൂണിലാണ് ഇത്രയും താഴ്ന്ന വില്‍പ്പനയുണ്ടായിരുന്നത്. അടുത്തിടെ വിപണിയിലെത്തിയ ഹ്യുണ്ടായി വെന്യു എസ്‌യുവിയും വിറ്റാര ബ്രെസ്സയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഹ്യുണ്ടായി വെന്യുവിനെ പകർത്താൻ ബ്രെസ്സ, പുതിയ തന്ത്രം ആവിഷ്കരിച്ച് മാരുതി

പോയ മാസം 7,000 യൂണിറ്റ് വില്‍പ്പനയാണ് വിറ്റാര ബ്രെസ്സ കുറിച്ചത്. ഇന്‍ബില്‍റ്റ് സിം സാങ്കേതികത, സണ്‍റൂഫ് പോലുള്ള മികച്ച ഫീച്ചറുകളാണ് ഹ്യുണ്ടായി വെന്യുവിലുള്ളത്. കൂടാതെ മാരുതി വിറ്റാര ബ്രെസ്സയ്ക്കില്ലാത്ത പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ ഹ്യുണ്ടായി വെന്യുവിലുണ്ട്.

ഹ്യുണ്ടായി വെന്യുവിനെ പകർത്താൻ ബ്രെസ്സ, പുതിയ തന്ത്രം ആവിഷ്കരിച്ച് മാരുതി

ഇത് തന്നെയാണ് ബ്രെസ്സയെക്കാളും ഒരു ലക്ഷത്തോളം രൂപ കുറവ് വിലയില്‍ വെന്യുവിനെ വിപണിയിലെത്തിക്കാന്‍ ഹ്യുണ്ടായിയെ സാധ്യമാക്കിയതും. ഈ സാഹചര്യത്തില്‍ വില്‍പ്പന വര്‍ധിപ്പിക്കാനായി വിറ്റാര ബ്രെസ്സയെ കമ്പനി പരിഷ്‌കരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

ഹ്യുണ്ടായി വെന്യുവിനെ പകർത്താൻ ബ്രെസ്സ, പുതിയ തന്ത്രം ആവിഷ്കരിച്ച് മാരുതി

സണ്‍റൂഫും വശങ്ങളില്‍ എയര്‍ബാഗുകളുമായാണ് 2019 മാരുതി ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, എപ്പോഴായിരിക്കും പുതിയ വിറ്റാര ബ്രെസ്സ വിപണിയിലെത്തുകയെന്നതിനെ കുറിച്ച് അറിവില്ല.

ഹ്യുണ്ടായി വെന്യുവിനെ പകർത്താൻ ബ്രെസ്സ, പുതിയ തന്ത്രം ആവിഷ്കരിച്ച് മാരുതി

2019 ജൂലായ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന AIS 145 സുരക്ഷ ചട്ടങ്ങള്‍ക്കനുസരിച്ച് നിരയിലെ വാഹനങ്ങളെ മാരുതി പരിഷ്‌കരിച്ചിരുന്നു. ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഓവര്‍ സ്പീഡ് അലര്‍ട്ട് സംവിധാനം എന്നീ ഫീച്ചറുകളെല്ലാം പരിഷ്‌കരിച്ച വാഹനങ്ങളില്‍ കമ്പനി ഉള്‍പ്പെടുത്തിയതായാണ് സൂചനകള്‍.

Most Read: ബുള്ളറ്റിനെ ഉടച്ചുവാർത്ത് റോയൽ എൻഫീൽഡ്

ഹ്യുണ്ടായി വെന്യുവിനെ പകർത്താൻ ബ്രെസ്സ, പുതിയ തന്ത്രം ആവിഷ്കരിച്ച് മാരുതി

ബ്രെസ്സയുടെ ഉയര്‍രന്ന മോഡലിലാവും സണ്‍റൂഫും വശങ്ങളിലെ എയര്‍ബാഗുകളുമുണ്ടാവുക. ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എന്നിവയക്ക് ഇതിനകം തന്നെ സണ്‍റൂഫ് ലഭിച്ചിട്ടുണ്ടെങ്കിലും ടാറ്റ നെക്‌സോണിന് ഇതുവരെ ലഭിച്ചിട്ടില്ല.

Most Read: തവാങ്ങിലേക്ക് ഒരു ഹിമാലയന്‍ യാത്ര

ഹ്യുണ്ടായി വെന്യുവിനെ പകർത്താൻ ബ്രെസ്സ, പുതിയ തന്ത്രം ആവിഷ്കരിച്ച് മാരുതി

വിപണിയില്‍ വില്‍പ്പന ഇടിയുന്നതിനാല്‍ പുത്തന്‍ ബ്രെസ്സയെ കമ്പനി എത്രയും വേഗം തന്നെ പുറത്തിറക്കാനാണ് സാധ്യത. ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരാനിരിക്കെ ഇതിന് അനുസൃതമായിട്ടാവും പുത്തന്‍ ബ്രെസ്സ എത്തുക.

Most Read: പുതുമകളുമായി ടാറ്റ നെക്‌സോണ്‍, പരിഷ്‌കാരങ്ങള്‍ ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ച്

ഹ്യുണ്ടായി വെന്യുവിനെ പകർത്താൻ ബ്രെസ്സ, പുതിയ തന്ത്രം ആവിഷ്കരിച്ച് മാരുതി

മാത്രമല്ല വരും മാസങ്ങളില്‍ തന്നെ ബ്രെസ്സയില്‍ 1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് കമ്പനി അവതരിപ്പിക്കാനും സാധ്യതയുണ്ട്. ബിഎസ് VI നിലവില്‍ വരുന്നതിനാല്‍ ഇപ്പോഴത്തെ എഞ്ചിന്‍ കമ്പനി നിര്‍ത്തും. നിലവില്‍ 1.3 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് വിറ്റാര ബ്രെസ്സയിലുള്ളത്.

ഹ്യുണ്ടായി വെന്യുവിനെ പകർത്താൻ ബ്രെസ്സ, പുതിയ തന്ത്രം ആവിഷ്കരിച്ച് മാരുതി

ഇത് 4,000 rpm -ല്‍ 88.5 bhpകരുത്തും 1,750 rpm -ല്‍ 200 Nm torque ഉം പരമാവധി കുറിക്കുന്നതാണ്. പോയ മാസത്തോടെ 4.35 ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നേട്ടം ബ്രെസ്സ നേടിയിരുന്നു. അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ബ്രെസ്സയിലുണ്ട്. 2016 -ലാണ് വിറ്റാര ബ്രെസ്സയെ മാരുതി വിപണിയിലെത്തിച്ചത്.

Source: 1, 2

More from DriveSpark

Article Published On: Tuesday, June 25, 2019, 11:34 [IST]
English summary
2019 Maruti Suzuki Vitara Brezza With Sunroof and Four Airbags. Read In Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X