നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി വാഗണ്‍ആര്‍ ഇവി വില്‍ക്കാന്‍ മാരുതി
വൈദ്യുത വാഹനങ്ങളെ കുറിച്ച് നിര്‍മ്മാതാക്കള്‍ ഗൗരവമായ ചിന്ത തുടങ്ങി. അടുത്തവര്‍ഷം ഏപ്രിലില്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഡീസല്‍ കാര്‍ വില്‍പ്പന പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് മാരുതി പ്രഖ്യാപിച്ചുകഴിഞ്ഞു. അടുത്തവര്‍ഷംതന്നെ വൈദ്യുത വാഹന ലോകത്തും മാരുതി ചുവടുറപ്പിക്കും.

വാഗണ്‍ആര്‍ ഇവിയാണ് മാരുതിയില്‍ നിന്നും അവതരിക്കാനിരിക്കുന്ന ആദ്യത്തെ വൈദ്യുത കാര്‍. കാറിന്റെ ഒരുക്കങ്ങളും പരീക്ഷണയോട്ടവും തകൃതിയായി തുടരുകയാണ്. പ്രീമിയം കാറുകള്‍ക്കായി സ്ഥാപിച്ച നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി വാഗണ്‍ആര്‍ ഇവി വില്‍ക്കാനാണ് മാരുതിയുടെ ആലോചന. നിലവില്‍ ഇഗ്നിസ്, ബലെനോ, സിയാസ്, എസ്-ക്രോസ് കാറുകളാണ് നെക്‌സ മുഖേന വില്‍പ്പനയ്‌ക്കെത്തുന്നത്. രാജ്യമെങ്ങും 250 നെക്‌സ ഡീലര്‍ഷിപ്പുകള്‍ മാരുതി സ്ഥാപിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഇതേ ഡീലര്‍ഷിപ്പ് ശൃഖല വൈദ്യുത കാറുകള്‍ക്കായി വിനിയോഗിക്കാനാണ് കമ്പനിയുടെ നീക്കം. സാധാരണ കാറുകളെക്കാള്‍ ഉയര്‍ന്ന വില വൈദ്യുത കാറുകള്‍ക്കുണ്ട്. ഒരുപക്ഷെ ഇതേ കാരണം മുന്‍നിര്‍ത്തിയാകാം വാഗണ്‍ആര്‍ ഇവിക്കായി നെക്‌സ ഡീലര്‍ഷിപ്പുകള്‍ കമ്പനി തിരഞ്ഞടുക്കുന്നത്. വൈദ്യുത കാറുകളെ പ്രീമിയം ഗണത്തില്‍ മാരുതിപ്പെടുത്തുമെന്ന കാര്യവും ഇതോടൊപ്പം ചേര്‍ത്തുവായിക്കാം.

അടുത്തവര്‍ഷം നടക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയ്ക്കായി മാരുതി കരുതിവെയ്ക്കുന്ന കാറുകളില്‍ ഒന്നുകൂടിയാണ് വാഗണ്‍ആര്‍ ഇവി. പുതുതലമുറ വാഗണ്‍ആര്‍, വാഗണ്‍ആര്‍ ഇവിക്കും ആധാരമാവും. ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്ത വാഗണ്‍ആര്‍ ഇവികളാണ് ഇപ്പോള്‍ പരീക്ഷണയോട്ടത്തിനിറങ്ങിയിരിക്കുന്നത്.
Most Read: ഇന്ത്യന്‍ വിപണിയോട് വിടപറയാനൊരുങ്ങുന്ന 10 കാറുകൾ

എന്നാല്‍ വൈകാതെ ഗുരുഗ്രാം ശാലയില്‍ നിന്നും മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി വാഗണ്‍ആര്‍ ഇലക്ട്രിക് പതിപ്പുകളെ കമ്പനി പുറത്തിറക്കും. സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ പിന്തുണയോടെയാണ് വാഗണ്‍ആര്‍ ഇവിക്കായി മാരുതി തയ്യാറെടുക്കുന്നത്.
Most Read: ഹ്യുണ്ടായി വെന്യുവിനെ പകർത്തി ബ്രെസ്സ, പുതിയ തന്ത്രം ആവിഷ്കരിച്ച് മാരുതി

കാറിന്റെ വരവ് മുന്‍നിര്‍ത്തി ലിഥിയം അയോണ്‍ ബാറ്ററി യൂണിറ്റുകളുടെ ഉത്പാദനം അടുത്തവര്‍ഷം കമ്പനി ഇന്ത്യയില്‍ ആരംഭിക്കും. ടൊയോട്ടയുമായി സഹകരിച്ചാകും വരുംഭാവിയില്‍ കൂടുതല്‍ വൈദ്യുത മോഡലുകളെ മാരുതി പുറത്തിറക്കുക. കൂട്ടുകെട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈബ്രിഡ്, വൈദ്യുത വാഹനങ്ങള്‍ വികസിപ്പിക്കാന്‍ ടൊയോട്ട മാരുതിയെ പിന്തുണയ്ക്കും.
Most Read: ഇക്കോസ്‌പോര്‍ടിന് പകരക്കാരനാവാന്‍ ഫോര്‍ഡ് പൂമ

പ്രാരംഭ വാഗണ്‍ആര്‍ ഇവിക്ക് എട്ടു ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുമെന്നാണ് വിവരം. ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ ദൂരമോടാന്‍ മോഡലിന് ശേഷിയുണ്ടെന്നാണ് സൂചന. ഫാസ്റ്റ് ചാര്‍ജിങ് ഓപ്ഷനും വാഗണ്‍ആര്‍ ഇവിക്ക് കമ്പനി സമര്‍പ്പിക്കും.
Source: Auto NDTV


Click it and Unblock the Notifications








