ഇന്ത്യന്‍ വിപണിയോട് വിടപറയാനൊരുങ്ങുന്ന 10 കാറുകൾ

വലിയൊരു മാറ്റത്തിത്തിന് ഒരുങ്ങുകയാണ് ഇന്ത്യന്‍ വാഹന വിപണി. അടിസ്ഥാന സുരക്ഷാ ക്രമീകരങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. ജുലായ് ഒന്ന് മുതല്‍ AIS 145 സുരക്ഷാ നിലവാരം നിലവില്‍ വരും. അതിന് ശേഷം 2020 -ല്‍ ബിഎസ് VI മലിനീകരണ നിയന്ത്രണ നിലവാരവും രാജ്യത്ത് നടപ്പിലാക്കും. പുതിയ സുരക്ഷാ ക്രമീകരണങ്ങളും, മലിനീകരണ നിയന്ത്രണ നിലവാരവും, വിപണിയിലെ തകര്‍ച്ചയും കുറെയധികം വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമാവാന്‍ കാരണമാവും. ഈ മാറ്റങ്ങളെ അതിജീവിക്കാന്‍ ആര്‍ക്കെല്ലാം കഴിയും ആരെല്ലാം ഇതില്‍ വീണ് പോവും എന്നത് കാത്തിരുന്ന് കാണാം. ഉടന്‍ തന്നെ ഇന്ത്യന്‍ നിരത്തുകളോട് വിടപറയാനൊരുങ്ങുന്ന 10 വാഹനങ്ങളാണ് താഴെ കൊടുത്തിരിക്കുന്നവ.

ഇന്ത്യന്‍ വിപണിയോട് വിടപറയാനൊരുങ്ങുന്ന 10 കാറുകൾ

ടൊയോട്ട എത്തിയോസ് ലിവ

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ എന്റ്രി ലെവല്‍ കാറാണ് എത്തിയോസ് ലിവ. വിപണിയില്‍ മാരുതി സ്വിഫ്റ്റിന്റെ എതിരാളിയായിരുന്നു ലിവ. എന്നാല്‍ സ്വിഫ്റ്റിന്റെ സ്വാധീനം തകര്‍ത്ത് കാര്യമായ വില്‍പ്പന നേടാന്‍ എത്തിയോസ് ലിവയ്ക്ക് കഴിഞ്ഞില്ല. ഉടന്‍ തന്നെ ലിവയെ വിപണിയില്‍ നിന്ന് തിരിച്ച് വിളിക്കാനാണ് ടൊയോട്ടയുടെ തീരുമാനം. ലിവയ്ക്ക് പകരം പുതിയ ഗ്ലാന്‍സയാവും കമ്പനിയുടെ ഇന്ത്യയിലെ എന്റ്രി ലെവല്‍ കാര്‍.

ഇന്ത്യന്‍ വിപണിയോട് വിടപറയാനൊരുങ്ങുന്ന 10 കാറുകൾ

ടൊയോട്ട എത്തിയോസ്

ടാക്‌സി നിരയില്‍ വളരെ പ്രചാരം നേടിയ എത്തിയോസ് സെഡാനും വരുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ക്കും, ബിഎസ് VI മാലിന്യ നിയന്ത്രണ നിലവാരത്തിനും ഒത്തവണ്ണം അപ്പഡേറ്റ് ചെയ്യാന്‍ കമ്പനി തയ്യാറല്ല. വിപണിയില്‍ നിന്ന് എത്തിയോസ് സെഡാനെയും തിരിച്ച് വിളിക്കാനാണ് ടൊയോട്ടയുടെ തീരുമാനം. വിപണിയില്‍ മാരുതി ഡിസൈര്‍, ഹ്യുണ്ടായി എക്‌സെന്റ് എന്നിവയാണ് പ്രധാന എതിരാളികള്‍.

ഇന്ത്യന്‍ വിപണിയോട് വിടപറയാനൊരുങ്ങുന്ന 10 കാറുകൾ

മഹീന്ദ്ര ഥാര്‍

മഹീന്ദ്രയുടെ ഐതിഹാസിക മോഡല്‍ ഥാറിനും അതേ പേരില്‍ പകരക്കാരന്‍ വരുന്നു. എന്തിരുന്നാലും നിലവിലുള്ള മോഡല്‍ ഈ വര്‍ഷം അവസാനത്തോടെ നിര്‍ത്തലാക്കാനാണ് മഹീന്ദ്രയുടെ തീരുമാനം. ജുലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമങ്ങള്‍ പാലിച്ച് കൊണ്ട് ലിമിറ്റഡ് എഡിഷന്‍ മഹീന്ദ്ര ഥാര്‍ 700 കമ്പനി അവതരിപ്പിച്ചു എങ്കിലും വാഹനം 700 യൂണിറ്റുകള്‍ മാത്രമേ നിര്‍മ്മിക്കൂ. അടുത്ത വര്‍ഷം പുതിയ എഞ്ചിനോടും പ്ലാറ്റഫോമിലും പുതിയ ഥാര്‍ പുറത്തിറങ്ങുന്നത്.

ഇന്ത്യന്‍ വിപണിയോട് വിടപറയാനൊരുങ്ങുന്ന 10 കാറുകൾ

ടാറ്റ ബോള്‍ട്ട്

ബോള്‍ട്ട് ഹാച്ചബാക്കുകള്‍ ടാറ്റ തിരികെ വിളിക്കുന്നു. കാലങ്ങളായി വിപണിയില്‍ ഉണ്ടായിരുന്നെങ്കിലും വില്‍പ്പനയില്‍ കാര്യമായ നേട്ടങ്ങളൊന്നും കൊയ്യാന്‍ ബോള്‍ട്ടിന് സാധിച്ചില്ല. വിശാലമായ ഉള്‍വശത്തിനും ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകള്‍ക്കും അറിയപ്പെട്ടിരുന്നവയാണ് ബോള്‍ട്ട്. ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകള്‍ ലഭിച്ച ആദ്യ മാസ് പ്രൊഡക്ഷന്‍ കാറും ബോള്‍ട്ട് തന്നെയായിരുന്നു.

ഇന്ത്യന്‍ വിപണിയോട് വിടപറയാനൊരുങ്ങുന്ന 10 കാറുകൾ

ടൊയോട്ട യാരിസ്

യാരിസുമായിട്ടാണ് ടൊയോട്ട മിഡ് സൈസ് സെഡാന്‍ രംഗത്തേക്ക് കടന്ന് വന്നത്. എന്നാല്‍ ടൊയോട്ട പ്രതാക്ഷിച്ച പോലെ യാരിസ് വിജയം കണ്ടില്ല. ഏറ്റവും ബേസ് വേരിയന്റില്‍ പോലും ടൊയോട്ട യാരിസ് ഏഴ് എയര്‍ ബാകുകള്‍ നല്‍കിയിരുന്നു എന്നാല്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്പ്ഷന്‍ മാത്രമാണ് വാഹനത്തിനുള്ളത്. എല്ലാ വേരിയന്റുകളിലും ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനും കമ്പനി നല്‍കിയിരുന്നു. യാരിസിനെ പിന്‍വലിച്ച് പകരം സിയാസിന്റെ റീബാഡ്ജ് ചെയ്ത പതിപ്പുമായി മുമ്പോട്ട് പോകുവാനാണ് കമ്പനിയുടെ തീരുമാനം.

ഇന്ത്യന്‍ വിപണിയോട് വിടപറയാനൊരുങ്ങുന്ന 10 കാറുകൾ

ഫിയറ്റ് പുന്തോ

ഹാന്റ്‌ലിങ്ങിലും നിര്‍മ്മാണ ക്വാളിറ്റിയിലും എന്നും അറിയപ്പെട്ടിരുന്ന കാറായിരുന്നു ഫിയറ്റ് പുന്തോ. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ പുന്തോയ്ക്ക് അത്ര പ്രിയമില്ലായിരുന്നു. വില്‍പ്പന കുറവ് കാരണം പുതുക്കി വരുന്ന നിയമങ്ങള്‍ക്ക് പുന്തോയെ അപ്പഗ്രേഡ് ചെയ്യേണ്ട എന്നാണഅ ഫിയറ്റിന്റെ തീരുമാനം.ഇതോടൊപ്പം അബാര്‍ത്ത് പുന്തോ, അവെന്റുറ എന്നീ മോഡലുകളും അപ്രത്യക്ഷമാവും.

ഇന്ത്യന്‍ വിപണിയോട് വിടപറയാനൊരുങ്ങുന്ന 10 കാറുകൾ

ഫിയറ്റ് ലീനിയ

ഇന്ത്യ വിപണിയിലെ ഏറ്റവും കരുത്തുറ്റ സെഡാനുകളില്‍ ഒന്നാണ് ലീനിയ. നിര്‍മ്മാണ ക്വാളിറ്റിയും ഡ്രൈവിങ്ങ് മികവും ലീനിയക്ക് വളരെ ആരാധകരെ സൃഷ്ടിച്ചു. ഭാവിയില്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയ വാഹനങ്ങളൊന്നും വില്‍ക്കാനില്ല എന്ന നിലപാടിലാണ് ഫിയറ്റ്.

Most Read: കൊക്കോ കോള ഒഴിച്ചാല്‍ ബൈക്ക് ഓടുമോ?

ഇന്ത്യന്‍ വിപണിയോട് വിടപറയാനൊരുങ്ങുന്ന 10 കാറുകൾ

മഹീന്ദ്ര വെറീറ്റൊ

ഇന്ത്യ വിപണിയില്‍ എസ്‌യുവികള്‍ക്ക് പേരു കേട്ടവയാണ് മഹീന്ദ്ര. എന്നാല്‍ വിപണി അറിയുന്നതിനായി കമ്പനി ഇറക്കിയ സെഡാന്‍ മോഡലാണ് വെറിറ്റൊ. വെറിറ്റൊ വൈബ് എന്ന ഹാച്ചബാക്ക് മോഡലും മഹീന്ദ്ര ഇറക്കിയിരുന്നു. എന്നാല്‍ രണ്ട് മോഡലുകളും പരാജയം രുചിച്ചു. ബിഎസ് VI നിലവാരത്തിലേക്ക് വെറിറ്റൊയെ ഉയര്‍ത്താന്‍ മഹീന്ദ്ര ഉദ്ദേശിക്കുന്നില്ല.

Most Read: ഇക്കോസ്‌പോര്‍ടിന് പകരക്കാരനാവാന്‍ ഫോര്‍ഡ് പൂമ

ഇന്ത്യന്‍ വിപണിയോട് വിടപറയാനൊരുങ്ങുന്ന 10 കാറുകൾ

നിസാന്‍ ടെറാനൊ

പുതിയ കിക്‌സ് വിപണിയില്‍ എത്തിച്ചതോടെ ടെറാനൊയെ തിരികെ വിളിക്കാമാണ് നിസാന്റെ തീരുമാനം. റെനൊ ഡസ്റ്ററിന്റെ റീബാഡ്ജ് പതിപ്പായ ടെറാനൊ പുതുക്കിയ നിയമത്തിനൊത്തവണ്ണം ക്രമീകരിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നില്ല. റെനൊ ഡസ്റ്ററിന്റെ പ്രീമിയം വെര്‍ഷനായിട്ടാണ് വിപണിയില്‍ ടെറാനൊയെ കണ്ടിരുന്നത്.

Most Read: ഹ്യുണ്ടായി വെന്യുവിനെ പകർത്താൻ ബ്രെസ്സ, പുതിയ തന്ത്രം ആവിഷ്കരിച്ച് മാരുതി

ഇന്ത്യന്‍ വിപണിയോട് വിടപറയാനൊരുങ്ങുന്ന 10 കാറുകൾ

ടൊയോട്ട കൊറോള

പുതുതലമുറ കൊറോള അള്‍ട്ടിസിനെ ഇന്ത്യയിലേക്ക് എത്തിക്കുവാനുള്ള പ്ലാന്‍ തല്‍ക്കാലം മാറ്റി വച്ചിരിക്കുകയാണ് ടൊയോട്ട. നിലവില്‍ വിപണിയിലുള്ള വാഹനത്തിനെ പരിഷ്‌കരിക്കാനും കമ്പനി തയ്യാറല്ല. ഡി -സെഗ്‌മെന്റ് സെഡാനുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വലിയ പ്രിയമില്ലാത്തതാണ് കാരണം. നിലവില്‍ ഹോണ്ട സിവിക്ക് ആണ് സെഗ്‌മെന്റിലെ ബെസ്റ്റ് സെല്ലര്‍.

Most Read Articles

Malayalam
English summary
10 Cars to be swiped off from Indian Market. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X