റോയൽ എൻ‌ഫീൽഡ് ബി‌എസ്-VI ഹിമാലയനിൽ പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റങ്ങൾ

2020 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന കർശനമായ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി റോയൽ എൻ‌ഫീൽഡ് അതിന്റെ മുഴുവൻ ഉൽപ്പന്ന ശ്രേണിയും പരിഷ്ക്കരിച്ചു കൊണ്ടിരിക്കുകയാണ് പുതിയ ക്ലാസിക്ക്, തണ്ടർബേഡ് മോഡലുകൾക്ക് പുറമെ, കമ്പനിയുടെ അഡ്വഞ്ചർ ടൂററായ ഹിമാലയനും നവീകരിച്ച് വിപണിയിൽ എത്തും.

റോയൽ എൻ‌ഫീൽഡ് ബി‌എസ്-VI ഹിമാലയനിൽ പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റങ്ങൾ

നവീകരിച്ച എഞ്ചിന് പുറമെ മറ്റ് പുതിയ നിരവധി സവിശേഷതകളും 2020 റോയൽ എൻഫീൽഡ് ഹിമാലയനിൽ ഇടംപിടിക്കും. പരിഷ്ക്കരിച്ചെത്തുന്ന മോട്ടോർസൈക്കിളിൽ പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

റോയൽ എൻ‌ഫീൽഡ് ബി‌എസ്-VI ഹിമാലയനിൽ പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റങ്ങൾ

1. സ്റ്റൈലിംഗ് പരിഷ്ക്കരണം

വരാനിരിക്കുന്ന 2020 ഹിമാലയന് ചെറിയ സ്റ്റൈലിംഗ് പരിഷ്ക്കരിണങ്ങൾ ലഭിക്കുമന്നാണ് പ്രതീക്ഷിക്കുന്നത്. ബൈക്കിന്റെ മുൻവശത്ത് പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പ് യൂണിറ്റ്, റൈഡറിന്റെയും പില്യന്റെയും സുഖസൗകര്യങ്ങൾക്കായി നന്നായി പാഡ് ചെയ്ത സീറ്റുകൾ, പിന്നിൽ ഒരു എൽഇഡി ടെയിൽലാമ്പ് എന്നിവ ഉൾപ്പെടും.

റോയൽ എൻ‌ഫീൽഡ് ബി‌എസ്-VI ഹിമാലയനിൽ പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റങ്ങൾ

കാഴ്ച്ചയിൽ പുതുമ നൽകുന്നതിനായി റോയൽ എൻഫീൽഡ് ചില പുതിയ കളർ ഓപ്ഷനുകളും ഗ്രാഫിക്സും ഹിമാലയനിൽ ഉൾപ്പെടുത്തിയേക്കും. നിലവിൽ സ്നോ വൈറ്റ്, ഗ്രാനൈറ്റ് മാറ്റ് ബ്ലാക്ക്, സ്ലീറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഹിമാലയൻ ലഭ്യമാവുക.

റോയൽ എൻ‌ഫീൽഡ് ബി‌എസ്-VI ഹിമാലയനിൽ പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റങ്ങൾ

2. ബിഎസ്-VI കംപ്ലയിന്റ്

നിലവിലെ ഹിമാലയനെ ശക്തിപ്പെടുത്തുന്ന 411 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ്, ഫ്യുവൽ ഇഞ്ചക്റ്റഡ് എഞ്ചിൻ തന്നെയാകും 2020 പതിപ്പിലും വാഗ്ദാനം ചെയ്യുക. എന്നാൽ ഇത് ബിഎസ്-VI കംപ്ലയിന്റായി പരിഷ്ക്കരിച്ചാകും വിപണിയിലെത്തുക.

റോയൽ എൻ‌ഫീൽഡ് ബി‌എസ്-VI ഹിമാലയനിൽ പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റങ്ങൾ

അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 6,500 rpm-ൽ 24.5 bhp കരുത്തും 4,250 rpm-ൽ 32 Nm torque ഉം ഉത്പാദിപ്പിക്കും. നവീകരിച്ച ബിഎസ്-VI മോട്ടോറിന്റെ മൊത്തത്തിലുള്ള പവർ അല്ലെങ്കിൽ ടോർഖ് ഔട്ട്പുട്ടിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകാനുള്ള സാധ്യതയില്ല.

റോയൽ എൻ‌ഫീൽഡ് ബി‌എസ്-VI ഹിമാലയനിൽ പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റങ്ങൾ

3. സസ്പെൻഷനും ബ്രേക്കും

വിപണയിൽ എത്താനിരിക്കുന്ന 2020 ഹിമാലയൻ മുന്നിൽ അതേ 41 mm ടെലിസ്‌കോപ്പിക്ക് സസ്‌പെൻഷനും, 200 mm ട്രാവലും പിന്നിൽ ഒരു മോണോഷോക്ക് സജ്ജീകരണവും 180 mm വീൽ ട്രാവൽ ഉപയോഗിച്ച് തുടരും.

Most Read: ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI പതിപ്പിന് വില കുത്തനെ ഉയരും

റോയൽ എൻ‌ഫീൽഡ് ബി‌എസ്-VI ഹിമാലയനിൽ പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റങ്ങൾ

മോട്ടോർസൈക്കിളിന്റെ ബ്രേക്കിംഗ് ഡ്യൂട്ടികൾ അതേ 300 mm ഡിസ്ക് ബ്രേക്ക് ഉപയോഗിച്ച് തന്നെയാകും വാഗ്ദാനം ചെയ്യുക. മുൻവശത്ത് 2 പിസ്റ്റൺ കോളിപ്പറുകളും പിൻവശത്ത് 240 mm സിംഗിൾ ഡിസ്ക് ബ്രേക്കും സജ്ജീകരിച്ചരിക്കുന്നു. സുരക്ഷയ്ക്കായി ഒരു ഡ്യുവൽ ചാനൽ എബി‌എസും സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യും.

Most Read: അലോയ് വീലുകൾക്കൊപ്പം പുതിയ നിറങ്ങളുമായി ബിഎസ്-VI ക്ലാസിക്ക് 350

റോയൽ എൻ‌ഫീൽഡ് ബി‌എസ്-VI ഹിമാലയനിൽ പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റങ്ങൾ

4. പുതിയ സ്വിച്ചബിൾ എബി‌എസും കളർ ഓപ്ഷനും

2020 റോയൽ എൻഫീൽഡ് ഹിമാലയന് മുൻവശത്ത് 21 ഇഞ്ച് സ്‌പോക്ക് വീലും പിൻവശത്ത് 17 ഇഞ്ച് വീലുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read: 790 അഡ്വഞ്ചറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് കെടിഎം

റോയൽ എൻ‌ഫീൽഡ് ബി‌എസ്-VI ഹിമാലയനിൽ പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റങ്ങൾ

2020 ഹിമാലയനിൽ പുതിയ സ്വിച്ച് ചെയ്യാവുന്ന എബി‌എസ് സംവിധാനവും ഹസാർഡ് സ്വിച്ചും ലഭിക്കും എന്നതാണ് വാഹനത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. 2019 EICMA മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ചതുപോലെ അഡ്വഞ്ചർ ടൂററിന് പുതിയ പെയിന്റ് സ്കീമുകൾ ലഭിക്കും റോക്ക് റെഡ്, ലേക്ക് ബ്ലൂ, ഗ്രേവൽ ഗ്രേ എന്നിവയായിരിക്കും അത്.

റോയൽ എൻ‌ഫീൽഡ് ബി‌എസ്-VI ഹിമാലയനിൽ പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റങ്ങൾ

5. വില, അവതരണം

2020 ഹിമാലയൻ അഡ്വഞ്ചർ ടൂററിനെ എന്ന വിപണിയിൽ എത്തുമെന്ന ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. എന്നാൽ 2020 ഏപ്രിലിന് മുമ്പായി വാഹനം വിപണിയിൽ എത്തും.

റോയൽ എൻ‌ഫീൽഡ് ബി‌എസ്-VI ഹിമാലയനിൽ പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റങ്ങൾ

നിലവിലെ ബിഎസ്-IV പതിപ്പിനേക്കാൾ 10,000 രൂപ മുതൽ 12,000 രൂപ വരെ കൂടുതലായിരിക്കും പുതിയ 2020 ഹിമാലയന്. ബി‌എം‌ഡബ്ല്യു G310 GS, ബജാജ് ഡൊമിനാർ 400 എന്നീ മോഡലുകളാണ് റോയൽ എൻഫീൽഡിന്റെ അഡ്വഞ്ചർ ടൂററിന്റെ പ്രധാന എതിരാളികൾ.

More from DriveSpark

Article Published On: Thursday, December 12, 2019, 15:21 [IST]
English summary
Five Things To Expect From Upcoming BS6 Royal Enfield Himalayan. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X