അലോയ് വീലുകൾക്കൊപ്പം പുതിയ നിറങ്ങളുമായി ബിഎസ്-VI ക്ലാസിക്ക് 350

റോയൽ എൻഫീൽഡിന്റെ ശ്രേണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ക്ലാസിക്ക് 350 മോഡലിനെ അടിമുടി പരിഷ്ക്കരിച്ച് വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

അലോയ് വീലുകൾക്കൊപ്പം പുതിയ നിറങ്ങളുമായി ബിഎസ്-VI ക്ലാസിക്ക് 350

ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ ഉൾപ്പെടുത്തി നിലവിലെ മോഡലിന്റെ ബിഎസ്-VI പതിപ്പ് 2020 ഏപ്രിലിന് മുമ്പായി റോയൽ എൻഫീൽഡ് വിപണിയിലെത്തിക്കും. ഏറെ പുതുമയോടെയാകും മോട്ടോർസൈക്കിളിനെ കമ്പനി അവതരിപ്പിക്കുക.

അലോയ് വീലുകൾക്കൊപ്പം പുതിയ നിറങ്ങളുമായി ബിഎസ്-VI ക്ലാസിക്ക് 350

350 സിസി ക്ലാസിക്ക് സീരീസിൽ രണ്ട് പുതിയ നിറങ്ങളും അതോടൊപ്പം ഫാക്ടറിയിൽ ഘടിപ്പിച്ച അലോയ് വീലുകളും ഇടംപിടിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ക്ലാസിക്ക് 350 ഗൺമെറ്റൽ ഗ്രേ പതിപ്പിന് ഫാക്ടറി ഘടിപ്പിച്ച അലോയ് വീലുകൾ ലഭിക്കും. അതേസമയം സ്റ്റെൽത്ത് ബ്ലാക്ക് പുതിയ കളർ ഓപ്ഷനായി മോട്ടോർസൈക്കിളിൽ അവതരിപ്പിക്കും.

അലോയ് വീലുകൾക്കൊപ്പം പുതിയ നിറങ്ങളുമായി ബിഎസ്-VI ക്ലാസിക്ക് 350

നേരത്തെ ക്ലാസിക്ക് 500 സീരീസുകളിൽ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളൂ. ഫാക്ടറിയിൽ നിന്നുള്ള അലോയ് വീലുകളും ചില സ്റ്റിക്കർ നവീകരണങ്ങളും സ്റ്റെൽത്ത് ബ്ലാക്ക് 350-യിൽ ഉൾപ്പെടുത്തും. ഇതിന് ടാങ്കിൽ ലൈനുകളും, ഫ്യുവൽ ടാങ്കിലെ റോയൽ എൻഫീൽഡ് ലോഗോയ്ക്കും സെന്റർ കൺസോളിനും റെഡ് കളർ ലഭിക്കും.

അലോയ് വീലുകൾക്കൊപ്പം പുതിയ നിറങ്ങളുമായി ബിഎസ്-VI ക്ലാസിക്ക് 350

ക്ലാസിക്ക് 350-യിലെ രണ്ടാമത്തെ പുതിയ കളർ ഓപ്ഷൻ ക്രോം ആയിരിക്കും. എന്നാൽ ഇത് സ്‌പോക്ക് വീലുകളിൽ മാത്രമായിരിക്കും വാഗ്ദാനം ചെയ്യുക. അടുത്തിടെ, റോയൽ‌ എൻ‌ഫീൽ‌ഡ് ഒരു ഓൺ‌ലൈൻ‌ കോൺ‌ഫിഗറേറ്റർ‌ അവതരിപ്പിച്ചിരുന്നു. ഫാക്‌ടറി ഘടിപ്പിച്ച ആക്‌സസറികളുമായി മോട്ടോർസൈക്കിളിനെ മോഡിഫൈ ചെയ്യാൻ ഇത് സഹായിക്കുന്നു.

അലോയ് വീലുകൾക്കൊപ്പം പുതിയ നിറങ്ങളുമായി ബിഎസ്-VI ക്ലാസിക്ക് 350

പന്നിയേഴ്സ്, എഞ്ചിൻ ഗാർഡുകൾ, വ്യത്യസ്ത ഇരിപ്പിടങ്ങൾ, അലോയ് വീലുകൾ, 16 വ്യത്യസ്ത എക്‌സ്‌ഹോസ്റ്റുകൾ എന്നിവ പോലുള്ള നിരവധി ആക്‌സസറികൾ ഇതുവഴി കമ്പനി വാഗ്ദാനം ചെയ്യുന്നു. പ്രാരംഭ ഘട്ടത്തിൽ ആറ് നഗരങ്ങളിലായി 141 സ്റ്റോറുകളിലാണ് മെയ്ക്ക് യുവർ ഓൺ എന്ന കസ്റ്റമൈസേഷൻ സൗകര്യം ലഭ്യമാവുക.

അലോയ് വീലുകൾക്കൊപ്പം പുതിയ നിറങ്ങളുമായി ബിഎസ്-VI ക്ലാസിക്ക് 350

എല്ലാ ഒറിജിനൽ ആക്‌സസറികൾക്കും രണ്ട് വർഷത്തെ വാറന്റിയും റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നു. മെർക്കുറി സിൽവർ, പ്യുവർ ബ്ലാക്ക് എന്നീ രണ്ട് പുതിയ പെയിന്റ് സ്കീമുകളിൽ അവതരിപ്പിച്ച ഏറ്റവും പുതിയ ക്ലാസിക് 350-ക്കും ഇവയെല്ലാം ലഭ്യമാകും.

Most Read: ബജാജ് ഡൊമിനാർ 400 സ്പെഷ്യൽ എഡിഷൻ അർജന്റീനയിൽ അവതരിപ്പിച്ചു

അലോയ് വീലുകൾക്കൊപ്പം പുതിയ നിറങ്ങളുമായി ബിഎസ്-VI ക്ലാസിക്ക് 350

ഇന്ത്യൻ മോട്ടോർസൈക്കിൾ നിർമ്മാതാവിന്റെ പ്രതിമാസ വിൽപ്പന അളവിൽ ഒരു പ്രധാന പങ്ക് വഹിച്ചിക്കുന്ന മോഡലാണ് ക്ലാസിക് 350. അതിനാൽ 2020 പതിപ്പിന് ഒരു പുതിയ ബിഎസ്-VI എഞ്ചിൻ ലഭ്യമാകും. പരിഷ്ക്കരണ്ങ്ങൾ മെച്ചപ്പെട്ട റൈഡിംഗ് ഗുണനിലവാരവും സുഖസൗകര്യവും ഉറപ്പാക്കും.

Most Read: ബെനലി ഇന്ത്യയുടെ ജനപ്രിയ മോഡലായി ഇംപെരിയാലെ 400

അലോയ് വീലുകൾക്കൊപ്പം പുതിയ നിറങ്ങളുമായി ബിഎസ്-VI ക്ലാസിക്ക് 350

2020 റോയൽ‌ എൻ‌ഫീൽ‌ഡ് ക്ലാസിക്ക്, ബുള്ളറ്റ്, തണ്ടർ‌ബേർഡ് ശ്രേണിയിലുള്ള മോട്ടോർ‌സൈക്കിളുകൾ‌ 2020 ഏപ്രിലിന് മുന്നോടിയായി ഇന്ത്യൻ‌ വിപണിയിൽ‌ എത്തിക്കും. 2020 ഏപ്രിലിൽ നിലവിൽ വരുന്ന ബി‌എസ്‌-VI മലിനീകരണ മാനദണ്ഡം നിലവിൽ വരുന്നതിനു മുന്നോടിയായി 500 സിസി ശ്രേണി കമ്പനി നിർത്തലാക്കും.

Most Read: ബിഎസ് VI വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന ഏപ്രില്‍ മുതല്‍; അപ്രീലിയ SR150 ഇനി SR160

അലോയ് വീലുകൾക്കൊപ്പം പുതിയ നിറങ്ങളുമായി ബിഎസ്-VI ക്ലാസിക്ക് 350

നിലവിൽ, റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 ശ്രേണിക്ക്1.46 ലക്ഷം രൂപ മുതൽ ഇത് 1.64 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. അതിനാൽ സ്റ്റെൽത്ത് ബ്ലാക്ക് ക്ലാസിക് 350 ന്റെ നിരയിലേക്ക് പ്രവേശിക്കുന്നു.

Most Read Articles

Malayalam
English summary
BS6 RE Classic 350 In New Colours With Alloy Wheels. Read more Malayalam
Story first published: Monday, December 9, 2019, 13:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X