ബിഎസ് VI വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന ഏപ്രില്‍ മുതല്‍; അപ്രീലിയ SR150 ഇനി SR160

സ്‌കുട്ടറുകളായ വെസ്പ, അപ്രീലിയ മോഡലുകളുടെ ബിഎസ് VI പതിപ്പുകളെ ഉടന്‍ അവതരിപ്പിക്കുമെന്ന് പിയാജി. അടുത്ത ആഴ്ചയോടെ ബിഎസ് VI സ്‌കൂട്ടറുകള്‍ ഡീലര്‍ഷിപ്പില്‍ എത്തുമെന്നും കമ്പനി അറിയിച്ചു.

ബിഎസ് VI വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന ഏപ്രില്‍ മുതല്‍; അപ്രീലിയ SR150 ഇനി SR160

അടുത്ത ആഴ്ച സ്‌കൂട്ടറുകള്‍ ഡീലര്‍ഷിപ്പില്‍ എത്തുമെങ്കിലും 2020 ഏപ്രില്‍ ഒന്നു മുതല്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് കൈമാറുകയുള്ളുവെന്നും കമ്പനി അറിയിച്ചു. അതിനൊപ്പം തന്നെ SR 150 എന്ന മോഡലിന്റെ പേരിലും കമ്പനി മാറ്റം വരുത്തും.

ബിഎസ് VI വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന ഏപ്രില്‍ മുതല്‍; അപ്രീലിയ SR150 ഇനി SR160

SR 150 ഇനിമുതല്‍ SR 160 എന്ന് അറിയപ്പെടുമെന്നും കമ്പനി അറിയിച്ചു. മോഡലിന്റെ പേരില്‍ ചെറിയ മാറ്റം വരുത്തി എന്നതെഴിച്ചാല്‍, എഞ്ചിനിലോ, പവറിലോ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഎസ് VI വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന ഏപ്രില്‍ മുതല്‍; അപ്രീലിയ SR150 ഇനി SR160

SR 160 -ലും 154.8 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 10.5 bhp കരുത്തും 10.9 Nm torque ഉം ഉത്പാദിപ്പിക്കും.

ബിഎസ് VI വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന ഏപ്രില്‍ മുതല്‍; അപ്രീലിയ SR150 ഇനി SR160

ബിഎസ് VI -ലേക്ക് എഞ്ചിനെ നവീകരിക്കുന്നതിന്റെ ഭാഗമായി വിലയില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകുമെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ബിഎസ് VI വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന ഏപ്രില്‍ മുതല്‍; അപ്രീലിയ SR150 ഇനി SR160

18,000 രൂപ മുതല്‍ 19,000 രൂപ വരെ മോഡലുകള്‍ക്ക് വില വര്‍ധിക്കാം. അതേസമയം തെരഞ്ഞെടുത്ത ചില ഡീലര്‍ഷിപ്പുകള്‍ ഇതിനോടകം തന്നെ ബിഎസ് VI മോഡലുകള്‍ക്കായുള്ള ബുക്കിങും ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 1,000 രൂപ മുതല്‍ 2,000 രൂപ വരെയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്.

ബിഎസ് VI വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന ഏപ്രില്‍ മുതല്‍; അപ്രീലിയ SR150 ഇനി SR160

നിലവില്‍ ബിഎസ് IV മോഡലുകളെ വിറ്റഴിക്കുന്ന തിരക്കിലാണ് കമ്പനി. സെപ്തംബര്‍ ഒന്നു മുതല്‍ ചില മോഡലുകളുടെ വില കമ്പനി വര്‍ധിപ്പിച്ചിരുന്നു. 1,033 രൂപ മുതല്‍ 2,724 രൂപ വരെയാണ് മോഡലുകള്‍ വില വര്‍ധിപ്പിക്കുന്നത്.

Most Read: പിന്നിട്ടത് ഒമ്പത് വര്‍ഷങ്ങള്‍; 6 ലക്ഷം കാറുകളുടെ വില്‍പ്പനയുമായി റെനോ

ബിഎസ് VI വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന ഏപ്രില്‍ മുതല്‍; അപ്രീലിയ SR150 ഇനി SR160

അപ്രീലിയ SR 125 ന് 1,033 രൂപയും അപ്രീലിയ സ്റ്റോമിന് 1,674 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വെസ്പയുടെ പതിപ്പിന് 1,034 രൂപയും വെസ്പ SLX 150 ന് 2,424 രൂപയുമാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. 125 സിസി 150 സിസി ശ്രേണിയിലാണ് പിയാജിയോ വെസ്പ, അപ്രീലിയ സ്‌കുട്ടറുകളെ അവതരിപ്പിച്ചിരിക്കുന്നത്.

Most Read: അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

ബിഎസ് VI വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന ഏപ്രില്‍ മുതല്‍; അപ്രീലിയ SR150 ഇനി SR160

പ്രകടനക്ഷമത കൂടിയ സ്പോര്‍ടി സ്‌കൂട്ടറുകളില്‍ അപ്രീലിയ ഊന്നല്‍ നല്‍കുമ്പോള്‍, ക്ലാസിക്ക് ചാരുതയുള്ള സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നതിലാണ് വെസ്പയുടെ ശ്രദ്ധ മുഴുവന്‍. നിലവില്‍ എട്ടു മോഡലുകളുണ്ട് വെസ്പയ്ക്ക് ഇന്ത്യയില്‍ ഉള്ളത്.

Most Read: ഇന്ത്യയിലെ ബിഎസ്-VI ഇരുചക്രവാഹനങ്ങൾ

ബിഎസ് VI വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന ഏപ്രില്‍ മുതല്‍; അപ്രീലിയ SR150 ഇനി SR160

LX 125, SXL 125, നോട്ടെ 125, VXL 125, റെഡ് 125, SXL 150, VXL 150, എലഗാന്‍ഡെ 150 സ്‌കൂട്ടറുകള്‍ വെസ്പ നിരയില്‍ ഉള്‍പ്പെടുന്നു. അതേസമയം മൂന്ന് മോഡലുകളായിരുന്നു അപ്രീലിയ നിരയില്‍ ഉണ്ടായിരുന്നത്. അടുത്തിടെ അപ്രീലിയ സ്റ്റോം 125 എന്നൊരു പതിപ്പിനെയും വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

ബിഎസ് VI വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന ഏപ്രില്‍ മുതല്‍; അപ്രീലിയ SR150 ഇനി SR160

അപ്രീലിയ SR125, SR 150 എന്നിവയുടെ അതേ അടിസ്ഥാനത്തിലാണ് അപ്രീലിയ സ്റ്റോം 125 വിപണിയില്‍ എത്തുന്നത്. കളര്‍ കോമ്പിനേഷന്‍, ബോഡി ഗ്രാഫിക്‌സ് എന്നിവയില്‍ ചെറിയ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്.

ബിഎസ് VI വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന ഏപ്രില്‍ മുതല്‍; അപ്രീലിയ SR150 ഇനി SR160

ഇന്ത്യന്‍ വിപണിയില്‍ വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന സ്ഥിരത പുലര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപ്രീലിയ സ്റ്റോം 125 എത്തിയതോടെ കഴിഞ്ഞ മാസങ്ങളില്‍ വാഹനത്തിന്റെ വില്‍പ്പന ഉയര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഎസ് VI വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന ഏപ്രില്‍ മുതല്‍; അപ്രീലിയ SR150 ഇനി SR160

മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ രണ്ട് സ്‌കൂട്ടറുകളുടെയും പൊതുസവിശേഷതയാണ്. സാധാരണ മീറ്ററില്‍ നല്‍കുന്ന വിവരങ്ങളെക്കാള്‍ അടുത്തുള്ള പെട്രോള്‍ പമ്പ്, സര്‍വ്വീസ് സെന്റര്‍ എന്നിവയുടെയും വിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.

ബിഎസ് VI വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന ഏപ്രില്‍ മുതല്‍; അപ്രീലിയ SR150 ഇനി SR160

സുരക്ഷ കൂട്ടിയാണ് ഇരുസ്‌കൂട്ടറുകളെയും അടുത്തിടെ കമ്പനി വിപണിയില്‍ എത്തിച്ചത്. ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം, കോമ്പി ബ്രേക്കിങ് സംവിധാനം തുടങ്ങിയ സുരക്ഷാ സന്നാഹങ്ങള്‍ നല്‍കിയാണ് മോഡലുകളെ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ബിഎസ് VI വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന ഏപ്രില്‍ മുതല്‍; അപ്രീലിയ SR150 ഇനി SR160

125 സിസിയില്‍ മുകളിലുള്ള വാഹനങ്ങളില്‍ ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം നിര്‍ബന്ധമായിരിക്കുകയാണ്. അതുപോലെ തന്നെ 125 സിസിയില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് കോമ്പി ബ്രേക്കിങ് സംവിധാനവും അനിവാര്യമായിരിക്കുകയാണ്. ഇതോടെയാണ് വെസ്പ, അപ്രീലിയ സ്‌കൂട്ടര്‍ നിര കമ്പനി പൂര്‍ണമായും പുതുക്കിയിരിക്കുന്നത്.

Source: Zigwheels

Most Read Articles

Malayalam
English summary
BS6 Vespa And Aprilia Deliveries To Begin In April 2020. Read more in Malayalam.
Story first published: Friday, November 29, 2019, 18:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X