ഇന്ത്യയിലെ ബിഎസ്-VI ഇരുചക്രവാഹനങ്ങൾ

പുതിയ ഭാരത് സ്റ്റേജ് VI (ബി‌എസ്-VI) മലിനീകരണ മാനദണ്ഡം നിലവിൽ വരാൻ മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 2020 ഏപ്രിൽ ഒന്നിനു ശേഷം ബി‌എസ്-VI അനുസൃതമായുള്ള വാഹനങ്ങൾ മാത്രമേ രാജ്യത്ത് വിൽക്കാനും രജിസ്റ്റർ ചെയ്യാനും കഴിയൂ.

ഇന്ത്യയിലെ ബിഎസ്-VI ഇരുചക്രവാഹനങ്ങൾ

അതിന്റെ ഭാഗമായി നിർമ്മാതാക്കളെല്ലാം തങ്ങളുടെ മോഡലുകളെ പരിഷ്ക്കരിക്കുന്നതിന്റെ പ്രക്രിയയിലാണ്. നിരവധി കാർ നിർമ്മാതാക്കൾ ഇതിനകം തന്നെ ബി‌എസ്-VI മോഡലുകൾ വിപണിയിൽ എത്തിച്ചെങ്കിലും ഇരുചക്രവാഹന നിർമ്മാതാക്കൾ ഇതുവരെ പൂർണമായും ഇതിലേക്ക് എത്തിയിട്ടില്ല. എങ്കിലും രാജ്യത്ത് നിലവിൽ വിരലിൽ എണ്ണാവുന്ന മോഡലുകൾ മാത്രമാണ് ബി‌എസ്-VI കംപ്ലയിന്റായി പരിഷ്ക്കരിച്ച് വിപണിയിൽ എത്തിയിരിക്കുന്നത്. അവ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.

ഇന്ത്യയിലെ ബിഎസ്-VI ഇരുചക്രവാഹനങ്ങൾ

ഹീറോ സ്പ്ലെൻഡർ ഐ-സ്മാർട്ട്

ബിഎസ്-VI സർട്ടിഫിക്കേഷൻ ലഭിച്ച രാജ്യത്തെ ആദ്യ മോട്ടോർസൈക്കിളാണ് ഹീറോ മോട്ടോകോർപ്പിന്റെ സ്പ്ലെൻഡർ ഐ-സ്മാർട്ട്. അടുത്തിടെയാണ് എൻട്രി ലെവൽ കമ്മ്യൂട്ടർ ബൈക്കിനെ കമ്പനി വിപണിയിൽ എത്തിച്ചത്. ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവുമായാണ് വാഹനം എത്തുന്നത്.

ഇന്ത്യയിലെ ബിഎസ്-VI ഇരുചക്രവാഹനങ്ങൾ

ഇതോടൊപ്പം മോഡലിന് കുറച്ച് പരിഷ്ക്കരണങ്ങളും കമ്പനി നൽകിയിട്ടുണ്ട്. പുതിയ ഫ്രെയിമിന് ചുറ്റുമായാണ് ബൈക്ക് നിർമ്മിച്ചിരിക്കുന്നത്. ഹീറോയുടെ പേറ്റന്റ് നേടിയ ഇഡിൾ സ്റ്റാർട്ട് സ്റ്റോപ്പ് സിസ്റ്റവും 10 ശതമാനം കൂടുതൽ ടോർഖും നൽകുന്നു.

ഇന്ത്യയിലെ ബിഎസ്-VI ഇരുചക്രവാഹനങ്ങൾ

കൂടാതെ, വീൽബേസിനൊപ്പം സസ്പെൻഷൻ ട്രാവലും ഹീറോ വർധിപ്പിച്ചിട്ടുണ്ട്. വാസ്തവത്തിൽ, ബിഎസ്-VI നവീകരണവുമായി ആദ്യം വിപണിയിലെത്തിയ ബൈക്കും ഇതാണ്. 64,900 രൂപ മുതലാണ് ഹീറോ സ്പ്ലെൻഡർ ഐ-സ്മാർട്ടിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

ഇന്ത്യയിലെ ബിഎസ്-VI ഇരുചക്രവാഹനങ്ങൾ

ഹോണ്ട ആക്ടിവ 125

ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിച്ച് ആദ്യം വിപണിയിലെത്തിയ ഇരുചക്ര വാഹനമാണ് ഹോണ്ട ആക്ടിവ 125. 67,400 മുതലാണ് സ്കൂട്ടറിന്റെ പ്രാരംഭ വില. ആക്ടിവയുടെ ഉയർന്ന വകഭേദത്തിന് 74,990 രൂപയാണ് എക്സ്ഷോറൂം വില.

ഇന്ത്യയിലെ ബിഎസ്-VI ഇരുചക്രവാഹനങ്ങൾ

പുതിയ ഹോണ്ട ആക്ടിവ 125 FI ബിഎസ്-IV മോഡലിനെക്കാൾ 10-13 ശതമാനം കൂടുതൽ ഇന്ധനക്ഷമതയുള്ളതാണെന്ന് ഹോണ്ട അവകാശപ്പെടുന്നു. കൂടാതെ സ്കൂട്ടറിന് ഒരു നിഷ്‌ക്രിയ സ്റ്റോപ്പ് സംവിധാനവും ലഭിക്കുന്നു. ഇത് ട്രാഫിക്കിൽ എഞ്ചിൻ സ്വപ്രേരിതമായി സ്വിച്ച് ഓഫ് ചെയ്യുന്നു.

Most Read: വെസ്പ, അപ്രീലിയ ബിഎസ് VI മോഡലുകള്‍ അടുത്തമാസം; വിലയില്‍ വര്‍ധനവ്

ഇന്ത്യയിലെ ബിഎസ്-VI ഇരുചക്രവാഹനങ്ങൾ

ഹോണ്ട SP 125

ഹോണ്ട മോട്ടോർസൈക്കിൾ ഇന്ത്യ തങ്ങളുടെ ജനപ്രിയ മോഡലായ CB ഷൈനിന് പകരമായി അടുത്തിടെ വിപണിയിലെത്തിച്ച മോഡലാണ് SP 125. 72,900 രൂപയാണ് പുതിയ ബിഎസ്-VI SP 125-ന്റെ എക്സ്ഷോറൂം വില. ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയും കമ്പനി മോട്ടോർസൈക്കിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Most Read: കെടിഎം ബിഎസ്-VI മോഡലുകൾ അടുത്തമാസം അവതരിപ്പിക്കും

ഇന്ത്യയിലെ ബിഎസ്-VI ഇരുചക്രവാഹനങ്ങൾ

124 സിസി എഞ്ചിനൊപ്പം പുതിയ സവിശേഷതകളുടെ ഒരു നീണ്ട പട്ടികയും വാഹനത്തിൽ ലഭ്യമാകും. പുതിയതും മെച്ചപ്പെട്ടതുമായ ടാഗിനെ ന്യായീകരിക്കുന്നതിനായി SP 125-നായി 19 പുതിയ പേറ്റന്റ് അപേക്ഷകൾ ഹോണ്ട നൽകിയിട്ടുണ്ട്.

Most Read: 500 സിസി മോഡലുകളെ പിൻവലിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

ഇന്ത്യയിലെ ബിഎസ്-VI ഇരുചക്രവാഹനങ്ങൾ

സെഗ്മെന്റ് ഫസ്റ്റ്, എൽഇഡി ഡിസി ഹെഡ്‌ലാമ്പുകൾ, ഷാർപ്പ് ബോഡി വർക്ക്, പുതിയ ബോഡി ഗ്രാഫിക്സ്, പുതിയ നിറങ്ങൾ, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ എന്നിവയുൾപ്പെടെ പുതിയ ഹോണ്ട എസ്പി 125 ഒരു പുതിയ ഡിസൈനും നൽകുന്നു. ഒപ്പം അധിക സുഖസൗകര്യത്തിനായി ഒരു നീണ്ട സീറ്റും വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിലെ ബിഎസ്-VI ഇരുചക്രവാഹനങ്ങൾ

ടിവിഎസ് ജുപ്പിറ്റർ ക്ലാസിക്ക്

ടിവിഎസ് മോട്ടോർ തങ്ങളുടെ നിരയിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിക്കുന്ന ജുപ്പിറ്റർ ക്ലാസിക്ക് സ്കൂട്ടറിന്റെ ബി‌എസ്-VI പതിപ്പിനെ കഴിഞ്ഞ ദിവസമാണ് വിപണിയിൽ എത്തിച്ചത്. ET-Fi (ഇക്കോത്രസ്റ്റ് ഫ്യുവൽ ഇഞ്ചക്ഷൻ) സാങ്കേതികവിദ്യയിൽ സജ്ജീകരിച്ചിരിക്കുന്ന ആദ്യത്തെ ബി‌എസ്-VI ടിവിഎസ് സ്കൂട്ടറാണിത്.

ഇന്ത്യയിലെ ബിഎസ്-VI ഇരുചക്രവാഹനങ്ങൾ

67,911 രൂപയാണ് സ്കൂട്ടറിന്റെ പ്രാരംഭവില. പുതിയ ET-Fi സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ബി‌എസ്-VI ജുപ്പിറ്റർ 110 സിസി സ്കൂട്ടർ ഇപ്പോൾ ഡ്രൈവബിലിറ്റി, സ്മൂത്ത്നെസ്, ഇന്ധന സമ്പദ്‌വ്യവസ്ഥ എന്നിവയിലുടനീളം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ടിവിഎസ് അവകാശപ്പെടുന്നു.

ഇന്ത്യയിലെ ബിഎസ്-VI ഇരുചക്രവാഹനങ്ങൾ

ടിവിഎസ് അപ്പാച്ചെ RTR 160 4V, RTR 200 4V

ടിവിഎസ് മോട്ടോർ കമ്പനി 2020 ശ്രേണിയിലുള്ള ടിവിഎസ് അപ്പാച്ചെ RTR 160 4V, RTR 200 4V എന്നിവയുടെ ബി‌എസ്-VI പതിപ്പും വിപണിയിൽ എത്തിച്ചിട്ടുണ്ട്. RT-Fi ടിവിഎസ് റേസ്-ട്യൂൺഡ് ഫ്യൂവൽ ഇഞ്ചക്ഷൻ ടെക്നോളജി എന്ന് വിളിക്കുന്ന സംവിധാനവുമായാണ് ഇരു മോഡലുകളും അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ബിഎസ്-VI ഇരുചക്രവാഹനങ്ങൾ

ടിവിഎസിൽ നിന്നുള്ള ആദ്യത്തെ ബി‌എസ്-VI മോട്ടോർ സൈക്കിളുകളുകൾ കൂടിയാണ് അപ്പാച്ചെ RTR 160 4V, RTR 200 4V മോഡലുകൾ. പുതിയതും പരിഷ്ക്കരിച്ചതുമായ അപ്പാച്ചെ മോട്ടോർസൈക്കിളുകൾക്ക് ആകർഷകമായ റേസ് ഗ്രാഫിക്സിനൊപ്പം പുതുതായി രൂപകൽപ്പന ചെയ്ത പൊസിഷൻ ലാമ്പുകൾ, പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകള്‍, ഫീതെർ ടച്ച് സ്റ്റാർട്ട് എന്നിവയും ലഭിക്കും.

ഇന്ത്യയിലെ ബിഎസ്-VI ഇരുചക്രവാഹനങ്ങൾ

രണ്ട് മോഡലുകളും അവയുടെ പ്രധാന സവിശേഷതകൾ നിലനിർത്തിയാണ് പരിഷ്ക്കരിച്ചിരിക്കുന്നത്. RTR 200 4V-ക്ക് ഇപ്പോൾ ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിൻ മാത്രമേ ലഭിക്കൂ. 2020 അപ്പാച്ചെ RTR 160 4V-യുടെ ഡ്രം ബ്രേക്ക് പതിപ്പിന് 99,950 രൂപയും ഡിസ്ക്ക് പതിപ്പിന് 1.03 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. RTR 200 4V-ക്ക് 1.24 ലക്ഷം രൂപയുമാണ് വില.

ഇന്ത്യയിലെ ബിഎസ്-VI ഇരുചക്രവാഹനങ്ങൾ

യമഹ FZ-FI, FZS-FI

ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹയുടെ ആദ്യത്തെ ബിഎസ്-VI മോഡലുകളാണ് FZ-FI, FZS-FI എന്നിവ. നിലവിലുള്ള മോഡലിൽ ലഭ്യമായ എല്ലാ നിറങ്ങളും ബി‌എസ്-VI ലൈനപ്പിലും ലഭ്യമാകുമെന്ന് കമ്പനി പറയുന്നു. കൂടാതെ ഡാര്‍ക്ക്‌നൈറ്റ്‌, മെറ്റാലിക്ക് റെഡ് എന്നീ രണ്ട് പുതിയ നിറങ്ങളും യമഹ അവതരിപ്പിക്കുന്നുണ്ട്.

ഇന്ത്യയിലെ ബിഎസ്-VI ഇരുചക്രവാഹനങ്ങൾ

ബി‌എസ്-VI കംപ്ലയിന്റ് എഞ്ചിൻ അതേ 149 സിസി, സിംഗിൾ സിലിണ്ടർ യൂണിറ്റാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 7,250 rpm-ൽ 12.2 bhp കരുത്തും 5,500 rpm-ൽ 13.6 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 99,200 രൂപ മുതൽ 1.03 ലക്ഷം രൂപ വരെയാണ് മോട്ടോർസൈക്കിളുകളുടെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
BS6 Compliant Two-Wheelers In India. Read more Malayalam
Story first published: Thursday, November 28, 2019, 16:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X