വെസ്പ, അപ്രീലിയ ബിഎസ് VI മോഡലുകള്‍ അടുത്തമാസം; വിലയില്‍ വര്‍ധനവ്

2020 -ഓടെ ബിഎസ് VI നിലവാരത്തിലുള്ള വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി മോഡലുകളെയെല്ലാം അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

വെസ്പ, അപ്രീലിയ ബിഎസ് VI മോഡലുകള്‍ അടുത്തമാസം; വിലയില്‍ വര്‍ധനവ്

പിയാജിയോയുടെ സ്‌കുട്ടറുകളായ വെസ്പ, അപ്രീലിയ മോഡലുകളും ബിഎസ് VI പതിപ്പുകളെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.ബിഎസ് IV -ല്‍ നിന്നും ബിഎസ് VI -ലേക്ക് മാറുന്നതോടെ സ്വാഭാവികമായും വില വര്‍ധനവ് ഉണ്ടാകും. എന്നാല്‍ വെസ്പ, അപ്രീലിയ മോഡലുകളുടെ വിലയില്‍ കാര്യമായ വര്‍ധനവ് തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

വെസ്പ, അപ്രീലിയ ബിഎസ് VI മോഡലുകള്‍ അടുത്തമാസം; വിലയില്‍ വര്‍ധനവ്

കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 18,000 രൂപ മുതല്‍ 19,000 രൂപ വരെ മോഡലുകള്‍ക്ക് വില വര്‍ധിക്കാം. തെരഞ്ഞെടുത്ത ചില ഡീലര്‍ഷിപ്പുകള്‍ 1,000 രൂപ മുതല്‍ 2,000 രൂപ വരെ വാങ്ങി ബിഎസ് VI മോഡലുകള്‍ക്കായുള്ള ബുക്കിങ് ആരംഭിച്ചു.

വെസ്പ, അപ്രീലിയ ബിഎസ് VI മോഡലുകള്‍ അടുത്തമാസം; വിലയില്‍ വര്‍ധനവ്

അടുത്തമാസത്തോടെ സ്‌കൂട്ടറുകള്‍ വിപണിയില്‍ എത്തിയേക്കും. ബിഎസ് VI നിലവാരത്തിലേക്ക് മാറ്റുമ്പോള്‍ സ്‌കൂട്ടറുകളുടെ പ്രകടനത്തില്‍ ചെറിയ മാറ്റം ഉണ്ടായേക്കാം. ഹോണ്ട ആക്ടിവ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ചപ്പോള്‍ ഇത് വ്യക്തമായിരുന്നു.

വെസ്പ, അപ്രീലിയ ബിഎസ് VI മോഡലുകള്‍ അടുത്തമാസം; വിലയില്‍ വര്‍ധനവ്

നിലവില്‍ ബിഎസ് IV മോഡലുകളെ വിറ്റഴിക്കുന്ന തിരക്കിലാണ് കമ്പനി. സെപ്തംബര്‍ ഒന്നു മുതല്‍ ചില മോഡലുകളുടെ വില കമ്പനി വര്‍ധിപ്പിച്ചിരുന്നു. 1,033 രൂപ മുതല്‍ 2,724 രൂപ വരെയാണ് മോഡലുകള്‍ വില വര്‍ധിപ്പിക്കുന്നത്.

വെസ്പ, അപ്രീലിയ ബിഎസ് VI മോഡലുകള്‍ അടുത്തമാസം; വിലയില്‍ വര്‍ധനവ്

അപ്രീലിയ SR 125 ന് 1,033 രൂപയും അപ്രീലിയ സ്റ്റോമിന് 1,674 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വെസ്പയുടെ പതിപ്പിന് 1,034 രൂപയും വെസ്പ SLX 150 ന് 2,424 രൂപയുമാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. 125 സിസി 150 സിസി ശ്രേണിയിലാണ് പിയാജിയോ വെസ്പ, അപ്രീലിയ സ്‌കുട്ടറുകളെ അവതരിപ്പിച്ചിരിക്കുന്നത്.

വെസ്പ, അപ്രീലിയ ബിഎസ് VI മോഡലുകള്‍ അടുത്തമാസം; വിലയില്‍ വര്‍ധനവ്

പ്രകടനക്ഷമത കൂടിയ സ്‌പോര്‍ടി സ്‌കൂട്ടറുകളില്‍ അപ്രീലിയ ഊന്നല്‍ നല്‍കുമ്പോള്‍, ക്ലാസിക്ക് ചാരുതയുള്ള സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നതിലാണ് വെസ്പയുടെ ശ്രദ്ധ മുഴുവന്‍. നിലവില്‍ എട്ടു മോഡലുകളുണ്ട് വെസ്പയ്ക്ക് ഇന്ത്യയില്‍ ഉള്ളത്.

Most Read: പള്‍സര്‍ 125 -ന്റെ പ്രഭാവത്തില്‍ ഇടിഞ്ഞത് പള്‍സര്‍ 150 -യുടെ വില്‍പ്പന

വെസ്പ, അപ്രീലിയ ബിഎസ് VI മോഡലുകള്‍ അടുത്തമാസം; വിലയില്‍ വര്‍ധനവ്

LX 125, SXL 125, നോട്ടെ 125, VXL 125, റെഡ് 125, SXL 150, VXL 150, എലഗാന്‍ഡെ 150 സ്‌കൂട്ടറുകള്‍ വെസ്പ നിരയില്‍ ഉള്‍പ്പെടുന്നു. അതേസമയം മൂന്ന് മോഡലുകളായിരുന്നു അപ്രീലിയ നിരയില്‍ ഉണ്ടായിരുന്നത്. അടുത്തിടെ അപ്രീലിയ സ്റ്റോം 125 എന്നൊരു പതിപ്പിനെയും വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

Most Read: ഫാസ്ടാഗ് ഇല്ലാതെ വന്നാല്‍ ഇരട്ടിത്തുക; ഡിസംബര്‍ ഒന്നുവരെ കാര്‍ഡുകള്‍ സൗജന്യം

വെസ്പ, അപ്രീലിയ ബിഎസ് VI മോഡലുകള്‍ അടുത്തമാസം; വിലയില്‍ വര്‍ധനവ്

അപ്രീലിയ SR125, SR 150 എന്നിവയുടെ അതേ അടിസ്ഥാനത്തിലാണ് അപ്രീലിയ സ്റ്റോം 125 വിപണിയില്‍ എത്തുന്നത്. കളര്‍ കോമ്പിനേഷന്‍, ബോഡി ഗ്രാഫിക്സ് എന്നിവയില്‍ ചെറിയ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്.

Most Read: മാരുതി മിനി-എസ്‌യുവി എസ്-പ്രെസ്സോയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വെസ്പ, അപ്രീലിയ ബിഎസ് VI മോഡലുകള്‍ അടുത്തമാസം; വിലയില്‍ വര്‍ധനവ്

ഇന്ത്യന്‍ വിപണിയില്‍ വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന സ്ഥിരത പുലര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപ്രീലിയ സ്റ്റോം 125 എത്തിയതോടെ കഴിഞ്ഞ മാസങ്ങളില്‍ വാഹനത്തിന്റെ വില്‍പ്പന ഉയര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെസ്പ, അപ്രീലിയ ബിഎസ് VI മോഡലുകള്‍ അടുത്തമാസം; വിലയില്‍ വര്‍ധനവ്

മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ രണ്ട് സ്‌കൂട്ടറുകളുടെയും പൊതുസവിശേഷതയാണ്. സാധാരണ മീറ്ററില്‍ നല്‍കുന്ന വിവരങ്ങളെക്കാള്‍ അടുത്തുള്ള പെട്രോള്‍ പമ്പ്, സര്‍വ്വീസ് സെന്റര്‍ എന്നിവയുടെയും വിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.

വെസ്പ, അപ്രീലിയ ബിഎസ് VI മോഡലുകള്‍ അടുത്തമാസം; വിലയില്‍ വര്‍ധനവ്

സുരക്ഷ കൂട്ടിയാണ് ഇരുസ്‌കൂട്ടറുകളെയും അടുത്തിടെ കമ്പനി വിപണിയില്‍ എത്തിച്ചത്. ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം, കോമ്പി ബ്രേക്കിങ് സംവിധാനം തുടങ്ങിയ സുരക്ഷാ സന്നാഹങ്ങള്‍ നല്‍കിയാണ് മോഡലുകളെ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

വെസ്പ, അപ്രീലിയ ബിഎസ് VI മോഡലുകള്‍ അടുത്തമാസം; വിലയില്‍ വര്‍ധനവ്

125 സിസിയില്‍ മുകളിലുള്ള വാഹനങ്ങളില്‍ ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം നിര്‍ബന്ധമായിരിക്കുകയാണ്. അതുപോലെ തന്നെ 125 സിസിയില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് കോമ്പി ബ്രേക്കിങ് സംവിധാനവും അനിവാര്യമായിരിക്കുകയാണ്. ഇതോടെയാണ് വെസ്പ, അപ്രീലിയ സ്‌കൂട്ടര്‍ നിര കമ്പനി പൂര്‍ണമായും പുതുക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, November 28, 2019, 14:48 [IST]
English summary
BS6 Vespa Aprilia scooters price will hike details. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X