Just In
- 8 hrs ago
ഭാവിയിലെ എയർ ഓട്ടോ; ഏരിയൽ വെഹിക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് എക്സ്പെംഗ്
- 9 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; ഫെയ്സ്-ഷീല്‍ഡ് വില്‍പ്പന വര്‍ധിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്
- 9 hrs ago
കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് പൾസർ NS 125?
- 10 hrs ago
2021 GLA അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്
Don't Miss
- Movies
അച്ചായന് ലുക്കില്‍ പൃഥ്വിരാജിന്റെ മാസ് എന്‍ട്രി, ലൊക്കേഷന്‍ വീഡിയോ പങ്കുവെച്ച് സുപ്രിയ
- News
മൂന്നാമത്തെ ലോക്ക് ഡൗൺ: യുകെ യിൽ നിന്നും ചില പാഠങ്ങൾ; മുഖ്യമന്ത്രി മുന്നിൽ വേണം- മുരളി തുമ്മാരുകുടി എഴുതുന്നു
- Sports
IPL 2021: രാജസ്ഥാന് വിജയവഴിയിലേക്ക് വരാന്‍ രണ്ട് മാറ്റം വേണം, മധ്യനിരയും ഓപ്പണിംഗും മാറണം
- Finance
ഫെബ്രുവരിയിൽ ഇപിഎഫ്ഒയുടെ പുതിയ ഗുണഭോക്താക്കൾ ആയത് 12.37 ലക്ഷം പേർ
- Lifestyle
കരള്‍ കാക്കും ഭക്ഷണങ്ങള്‍; ശീലമാക്കൂ ഒരു മാസം
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പള്‍സര്‍ 125 -ന്റെ പ്രഭാവത്തില്‍ ഇടിഞ്ഞത് പള്‍സര്‍ 150 -യുടെ വില്‍പ്പന
ബജാജ് പള്‍സര്‍ 150 -യുടെ വില്‍പ്പനയില്‍ ഇടിവ്. 2019 ഒക്ടോബര്‍ മാസത്തെ റിപ്പോര്‍ട്ട് അനുസരിച്ച് വില്‍പ്പനയില്‍ 33 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 2019 ഓഗസ്റ്റ് മാസത്തിലാണ് ബജാജ് പുതിയ പള്‍സര്‍ 125 -നെ വിപണിയില്‍ അവതരിപ്പിക്കുന്നത്.

പള്‍സര്‍ നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡല്‍ കൂടിയാണിത്. പള്‍സര്‍ 125 -ന്റെ കടന്നുവരവാണ് പള്‍സര്‍ 150 -യുടെ വില്‍പ്പന കുറച്ചതെന്നാണ് റിപ്പോര്‍ട്ട്. 2019 ഒക്ടോബര്‍ മാസത്തില്‍ പള്‍സര്‍ 125 -ന് 33,042 യൂണിറ്റുകളുടെ വില്‍പ്പനയാണ് ലഭിച്ചത്.

പള്‍സര്‍ 150 -യ്ക്ക് 43,002 യൂണിറ്റുകളുടെ വില്‍നയും ലഭിച്ചു. എന്നിരുന്നാലും, 33 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018 ഒക്ടോബറില്‍ 63,957 യൂണിറ്റുകളുടെ വില്‍പ്പന ബൈക്കിന് ലഭിച്ചിരുന്നു. കൃത്യമായി പറഞ്ഞാല്‍ 20,955 യൂണിറ്റുകളുടെ വില്‍പ്പനയാണ് കുറഞ്ഞത്.

പ്ലാറ്റിനയ്ക്കും, CT100 -നും ശേഷം ബജാജ് നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനമാണ് പള്‍സര്‍ 150. 149 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന് 8,000 rpm -ല്‍ 13.8 bhp കരുത്തും 6,000 rpm -ല്‍ 13.4 Nm torque ഉം സൃഷ്ടിക്കും.

അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്. 71,200 രൂപയാണ് ബൈക്കിന്റെ എക്സ്ഷോറും വില. ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട CB, യൂണികോണ്‍ 150 എന്നിവരാണ് എതിരാളികള്‍. അതേസമയം അടുത്തിടെയാണ് പള്‍സര്‍ 125 എന്ന മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

ഡ്രം, ഡിസ്ക് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബൈക്കിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. ഡ്രം ബ്രേക്കിന് 64,000 രൂപയും ഡിസക് ബ്രേക്ക് പതിപ്പിന് 66,618 രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില. പള്‍സര്‍ നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണിത്.

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഡ്രം പതിപ്പിനെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ നിന്നും കമ്പനി പിന്‍വലിച്ചതായാണ് വിവരം. പകരം ഡിസ്ക് ബ്രേക്ക് പതിപ്പിന്റെ വിവരങ്ങളും വിലയും മാത്രമാണ് സൈറ്റില്‍ ലഭ്യമായിരിക്കുന്നത്.
Most Read: പള്‍സര്‍ 125 ഡ്രം പതിപ്പിനെ പിന്‍വലിച്ച് ബജാജ്

മാറ്റ് ബ്ലാക്കില്‍ നിയോണ്‍ ബ്ലൂ, സോളാര്‍ റെഡ്, പ്ലാറ്റിനം സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളിലായിരുന്നു ബൈക്കിനെ വിപണിയില്‍ അവതരിപ്പിച്ചത്.
Most Read: ഫാസ്ടാഗ് ഇല്ലാതെ വന്നാല്‍ ഇരട്ടിത്തുക; ഡിസംബര്‍ ഒന്നുവരെ കാര്‍ഡുകള്‍ സൗജന്യം

എന്നാല്‍ സോളാര്‍ റെഡ്, പ്ലാറ്റിനം സില്‍വര്‍ എന്നീ നിറങ്ങളില്‍ ലഭ്യമായിരുന്ന ബൈക്കുകളും പിന്‍വലിച്ചു. മാറ്റ് ബ്ലാക്കില്‍ നിയോണ്‍ ബ്ലൂ നിറത്തില്‍ ഉള്ള മോഡലിന്റെ ചിത്രം മാത്രമാണ് കമ്പനി സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും.
Most Read: മാരുതി മിനി-എസ്യുവി എസ്-പ്രെസ്സോയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

124.4 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 12 bhp കരുത്തും 11 Nm torque ഉം ഈ എന്ജിന് സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.

മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഗ്യാസ് ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്ഷന്. സുരക്ഷയ്ക്കായി മുന്നില്‍ 240 mm ഡിസ്ക് ബ്രേക്കാണ് നല്‍കിയിരിക്കുന്നത്. അധിക സുരക്ഷയ്ക്കായി കോംബി ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്.