ബെനലി ഇന്ത്യയുടെ ജനപ്രിയ മോഡലായി ഇംപെരിയാലെ 400

2019 ഒക്ടോബർ അവസാനത്തോടെയാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ബെനലി അവരുടെ റെട്രോ ക്രൂയിസർ മോഡലായ ഇംപെരിയാലെ 400-നെ അവതരിപ്പിച്ചത്.

ബെനലി ഇന്ത്യയുടെ ജനപ്രിയ മോഡലായി ഇംപെരിയാലെ 400

വിപണിയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് മികച്ച പ്രതികരണം നേടാൻ ഇംപെരിയാലെ 400-ന് സാധിച്ചു. ഇതിനകം തന്നെ മോട്ടോർസൈക്കിളിന് 4,000-ത്തിൽ അധികം ബുക്കിംഗുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ബെനലി ഇന്ത്യയിൽ പുറത്തിറക്കിയ ഏതൊരു മോഡലുകൾക്കും ലഭിച്ചതിലും അധികം ഉയർന്ന ബുക്കിംഗ് ഓർഡറാണിത്.

ബെനലി ഇന്ത്യയുടെ ജനപ്രിയ മോഡലായി ഇംപെരിയാലെ 400

ബെനലിയുടെ റെട്രോ ക്ലാസിക്കിന്റെ പ്രവേശനം എതിരാളികളായ റോയൽ എൻഫീൽഡ് ക്ലാസിക് 350, ജാവ എന്നിവയുടെ ശ്രേണിയിലേക്കാണ്. മാന്ദ്യം കാരണം ക്ലാസിക് 350 വിൽപ്പനയിൽ വൻ ഇടിവുണ്ടായപ്പോൾ ഡെലിവറികൾ വൈകുന്നത് ജാവ ഉപഭേക്താക്കളെ വിഷമിപ്പിക്കുന്നു.

ബെനലി ഇന്ത്യയുടെ ജനപ്രിയ മോഡലായി ഇംപെരിയാലെ 400

റെഡ്, ബ്ലാക്ക്, സിൽവർ എന്നീ മൂന്ന് കളർ സ്കീമുകളിലാണ് പുതിയ ബെനലി ഇംപെരിയാലെ 400 അവതരിപ്പിച്ചിരിക്കുന്നത്. സിൽവർ വകഭേദത്തെ അപേക്ഷിച്ച് റെഡ്, ബ്ലാക്ക് മോഡലുകൾക്ക് പതിനായിരം രൂപ അധികമാണ്. ഇന്ത്യയിലെ എല്ലാ കമ്പനി ഡീലർഷിപ്പുകളിലും കമ്പനി വെബ്‌സൈറ്റിലും ബുക്കിംഗ് തുകയായി ഉപഭേക്താക്കൾ നൽകേണ്ടത് 4000 രൂപയാണ്.

ബെനലി ഇന്ത്യയുടെ ജനപ്രിയ മോഡലായി ഇംപെരിയാലെ 400

ബെനലി ഇംപെരിയാലെ 400 ഒരു റെട്രോ സ്റ്റൈൽ ബൈക്ക് ആയതിനാൽ വ്യതിരിക്തമായ വൃത്താകൃതിയിലുള്ള ഹാലോജൻ ഹെഡ്‌ലാമ്പ്, ഇരട്ട പോഡ് അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വൈഡ് ഹാൻഡിൽബാറുകൾ എന്നിവ ലഭിക്കുന്നു. ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്കും ബൈക്കിന്റെ പ്രത്യേകതയാണ്.

ബെനലി ഇന്ത്യയുടെ ജനപ്രിയ മോഡലായി ഇംപെരിയാലെ 400

കൂടാതെ മികച്ച ടാങ്ക് പാഡ്, സ്പ്ലിറ്റ് സീറ്റിംഗ്, ക്രോം എക്‌സ്‌ഹോസ്റ്റുകൾ എന്നിവയും മോട്ടോർസൈക്കിളിൽ ലഭ്യമാകും. സ്‌പോക്ക് വീലുകളാണ് വാഹത്തിന് നൽകിയിരിക്കുന്നത്.

ബെനലി ഇന്ത്യയുടെ ജനപ്രിയ മോഡലായി ഇംപെരിയാലെ 400

അളവുകളെ സംബന്ധിച്ചിടത്തോളം, ഇംപെരിയാലെ 400-ന് 2,170 മില്ലീമീറ്റർ നീളവും 820 മില്ലീമീറ്റർ വീതിയും 1,120 മില്ലീമീറ്റർ ഉയരവുമാണുള്ളത്. വീൽബേസ് 1,440 മില്ലീമീറ്ററും സീറ്റ് ഉയരം 780 മില്ലീമീറ്ററുമാണ്. ഗ്രൗണ്ട് ക്ലിയറൻസ് 165 mm ഉം ആയി ക്രമീകരിച്ചിരിക്കുന്നു. ഇന്ധന ടാങ്ക് 12 ലിറ്റർ ശേഷിയാണ്.

Most Read: ഡ്യുവൽ ചാനൽ എബി‌എസുമായി ബജാജ് പൾസർ RS200 ഉടനെത്തും

ബെനലി ഇന്ത്യയുടെ ജനപ്രിയ മോഡലായി ഇംപെരിയാലെ 400

374 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, SOHC എഞ്ചിൻ എന്നിവയാണ് ബെനലി ഇംപെരിയാലെ 400-ന്റെ കരുത്ത്. 5,500 rpm-ൽ 20.6 bhp പവറും 4,500 rpm-ൽ 29 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് ഗിയർ‌ബോക്‌സിലേക്കാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Most Read: രണ്ട് പുതിയ സവിശേഷതകളുമായി ബിഎസ്-VI ഹിമാലയൻ എത്തും

ബെനലി ഇന്ത്യയുടെ ജനപ്രിയ മോഡലായി ഇംപെരിയാലെ 400

മുൻവശത്ത് 41 mm ടെലിസ്‌കോപ്പിക് ഫോർക്കും പിൻഭാഗത്ത് പ്രീലോഡ് ക്രമീകരിക്കാവുന്ന ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. മുന്നിൽ ഇരട്ട പിസ്റ്റൺ ഫ്ലോട്ടിംഗ് കാലിപ്പറുകളുള്ള 300 mm സിംഗിൾ ഡിസ്കും പിന്നിൽ ഡ്യുവൽ ചാനൽ എബിഎസിനൊപ്പം 240 mm റിയർ ഡിസ്കും വാഗ്ദാനം ചെയ്യുന്നു.

Most Read: ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

ബെനലി ഇന്ത്യയുടെ ജനപ്രിയ മോഡലായി ഇംപെരിയാലെ 400

ഈ റെട്രോ ക്ലാസിക്ക് ബൈക്കിൽ മൂന്ന് വർഷത്തെ അല്ലെങ്കിൽ പരിധിയില്ലാത്ത കിലോമീറ്റർ വാറണ്ടിയും ബെനലി നൽകുന്നു. ഇത് സ്റ്റാൻഡേർഡായാണ് വാഗ്ദാനം ചെയ്യുന്നത്. വാർഷിക പരിപാലന കരാറിനൊപ്പം ആദ്യ രണ്ട് വർഷത്തേക്ക് കമ്പനി കോംപ്ലിമെന്ററി സർവ്വീസും അവതരിപ്പിക്കുന്നു. ഹാവീർ ഗ്രൂപ്പുമായി സഹകരിച്ച് പ്രവർത്തനം പുനരാരംഭിച്ചതിനുശേഷം ബെനലി ഇന്ത്യയിൽ അവതരിപ്പിച്ച ഏഴാമത്തെ ഉൽപ്പന്നമാണ് ഇംപെരിയാലെ 400.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Imperiale 400 gets the highest booking response for the company. Read more Malayalam
Story first published: Tuesday, December 3, 2019, 11:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X