രണ്ട് പുതിയ സവിശേഷതകളുമായി ബിഎസ്-VI ഹിമാലയൻ എത്തും

റെട്രോ ക്ലാസിക്ക് മോട്ടോർ സൈക്കിൾ നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് അവരുടെ അഡ്വഞ്ചർ ടൂറർ മോഡലായ ഹിമാലയന്റെ ബിഎസ്-VI പതിപ്പിനെ വരും മാസങ്ങളിൽ വിപണിയിലെത്തിക്കും.

രണ്ട് പുതിയ സവിശേഷതകളുമായി ബിഎസ്-VI ഹിമാലയൻ എത്തും

പുതിയ രണ്ട് സവിശേഷതകൾ ഉൾപ്പെടുത്തിയാകും ബിഎസ്-VI ഹിമാലയൻ എത്തുകയെന്നാണ് സൂചന. റോയൽ‌ എൻ‌ഫീൽ‌ഡ് ഇതിനകം തന്നെ തങ്ങളുടെ അഡ്വഞ്ചർ ടൂററിന് മൂന്ന് പുതിയ കളർ‌ ഓപ്ഷനുകൾ‌ പ്രദർശിപ്പിച്ചിരുന്നു. ഇതിനു പുറമെ 2020 ഹിമാലയൻ മോഡലിന് പുതിയ സ്വിച്ച് ചെയ്യാവുന്ന എബി‌എസും ഹസാർഡ് ലൈറ്റും ഉൾപ്പെടുത്തുമെന്നതാണ് ശ്രദ്ധേയം.

രണ്ട് പുതിയ സവിശേഷതകളുമായി ബിഎസ്-VI ഹിമാലയൻ എത്തും

സ്വിച്ച് ചെയ്യാവുന്ന എബി‌എസ് ഓപ്ഷൻ ബൈക്കിന് ലഭിക്കുമ്പോൾ ഓഫ് റോഡിംഗ് യാത്രയ്ക്ക് ഇത് പ്രയോജനം ചെയ്യും. അതായത് ഓഫ് റോഡിംഗ് സമയത്ത് മോട്ടോർ‌സൈക്കിളിന് കൂടുതൽ നിയന്ത്രണം നൽകും. ഉപഭോക്താക്കളുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ചാണ് കമ്പനി ഈയൊരു ഓപ്ഷൻ ഉൾക്കൊള്ളിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

രണ്ട് പുതിയ സവിശേഷതകളുമായി ബിഎസ്-VI ഹിമാലയൻ എത്തും

ദൃശ്യപരത കുറവുള്ള ചില സാഹചര്യങ്ങളിൽ ഹസാർഡ് ലൈറ്റ് വാഹനത്തെ ദൃശ്യമാക്കും. ഇതിനകം മുകളിൽ സൂചിപ്പിച്ചതുപോലെ, നവീകരിച്ചെത്തുന്ന ബിഎസ്-VI ഹിമാലയന് റോക്ക് റെഡ്, ലേക്ക് ബ്ലൂ, ഗ്രേവൽ ഗ്രേ എന്നീ പുതിയ മൂന്ന് കളർ ഓപ്ഷനും ലഭിക്കും.

രണ്ട് പുതിയ സവിശേഷതകളുമായി ബിഎസ്-VI ഹിമാലയൻ എത്തും

ഇതിനൊപ്പം കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനായി പരിഷ്ക്കരിച്ച ബിഎസ്-VI മോഡലിനൊപ്പം ചില പുതിയ ആക്‌സസറി ഓപ്ഷനുകളും റോയൽ എൻഫീൽഡ് അവതരിപ്പിക്കും. 2019 EICMA മോട്ടോർ‌സൈക്കിൾ‌ ഷോയിൽ‌ പ്രദർശിപ്പിച്ച ഹിമാലയനിൽ‌ ഒരു പുതിയ ബ്ലാക്ക് ഹാർഡ് പന്നിയറും പുതിയ കരുത്തുറ്റ ഹാൻ‌ഡ്‌ഗാർഡും ഉൾ‌ക്കൊള്ളുന്നു. അത് ഉടൻ‌ തന്നെ രാജ്യത്ത് അവതരിപ്പിക്കും.

രണ്ട് പുതിയ സവിശേഷതകളുമായി ബിഎസ്-VI ഹിമാലയൻ എത്തും

ഈ പുതിയ ചെറിയ കോസ്മെറ്റിക്ക്, മെക്കാനിക്കൽ പരിഷ്ക്കരണങ്ങൾ ഒഴിച്ചു നിർത്തിയാൽ ബാക്കിയുള്ള ഘടകങ്ങളെല്ലാം ഹിമാലയനിൽ മാറ്റമില്ലാതെ തുടരും. അതേ 411, സിംഗിൾ സിലിണ്ടർ, എയർ ഓയിൽ കൂൾഡ് എഞ്ചിനാണ് ബിഎസ്-VI മോഡലിലും പ്രവർത്തിക്കുക. നിലവിലെ ബിഎസ്-IV യൂണിറ്റ് ഏകദേശം 24.5 bhp കരുത്തും 32 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

Most Read: ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

രണ്ട് പുതിയ സവിശേഷതകളുമായി ബിഎസ്-VI ഹിമാലയൻ എത്തും

അഞ്ച് സ്പീഡ് ഗിയർബോക്‌സിനൊപ്പമാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഹാഫ്-ഡ്യുപ്ലെക്സ് ക്രാഡിൽ ഫ്രെയിമിലാണ് റോയൽ എൻ‌ഫീൽഡ് ഹിയാമലയൻ അഡ്വഞ്ചർ ടൂററിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. മുന്നിൽ ലോംഗ്-ട്രാവൽ ടെലിസ്‌കോപ്പിക്ക് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സസ്പെൻഷനുമാണ് വാഹത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read: റോയൽ എൻഫീൽഡ് ബോബർ 838; അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

രണ്ട് പുതിയ സവിശേഷതകളുമായി ബിഎസ്-VI ഹിമാലയൻ എത്തും

മുൻവശത്ത് രണ്ട് പിസ്റ്റൺ കാലിപ്പർ ഉള്ള 300 mm ഡിസ്ക് ബ്രേക്കും പിൻവശത്ത് സിംഗിൾ പിസ്റ്റൺ കാലിപ്പർ ഉള്ള 240 mm ഡിസ്ക് ബ്രേക്കുമാണ് ഹിമാലയനിൽ സജ്ജീകരിച്ചിരിക്കുന്നത്. റൈഡറിന്റെ സുരക്ഷയ്ക്ക് സ്റ്റാൻഡേർഡായി ഇരട്ട-ചാനൽ എബിഎസും വാഗ്ദാനം ചെയ്യുന്നു.

Most Read: 500 സിസി മോഡലുകളെ പിൻവലിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

രണ്ട് പുതിയ സവിശേഷതകളുമായി ബിഎസ്-VI ഹിമാലയൻ എത്തും

നിലവിലുള്ള മോട്ടോർസൈക്കിളിനേക്കാൾ 10,000 രൂപ മുതൽ 15,000 രൂപ വരെ ഹിമാലയൻ ബിഎസ്-VI ന് വില വർധിക്കും. 2020 ജനുവരി ആദ്യം അല്ലെങ്കിൽ 2019 ഡിസംബർ അവസാനത്തോടെ വാഹനത്തെ വിപണിയിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Royal Enfield Himalayan BS6 To Get two New Features. Read more Malayalam
Story first published: Thursday, November 28, 2019, 18:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X