പൂനെയിൽ ആദ്യ ഷോറൂം ആരംഭിച്ച് ജെമോപായ് ഇലക്ട്രിക്ക്
പൂനെയിൽ തങ്ങളുടെ ആദ്യ ഷോറൂം ആരംഭിച്ച് ഇലക്ട്രിക്ക് സ്കൂട്ടർ നിർമ്മാതാക്കളായ ജെമോപായ്. മിതമായ നിരക്കിൽ മൊബിലിറ്റി നൽകാനുള്ള ലക്ഷ്യത്തോടെയാണ് പുതിയ ഷോറൂമിന്റെ ആരംഭം.

ഡീലർ ജെമോപായ് ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ മുഴുവൻ ശ്രേണിയും ലഭ്യമാക്കുന്നതോടൊപ്പം പതിവ് സർവ്വീസ്, അറ്റകുറ്റപ്പണി, സ്പെയർ പാർട്സ് വിൽപ്പന എന്നിവ ഉൾപ്പെടെയുള്ള വിൽപ്പനാനന്തര സേവനങ്ങളും പുതിയ ഷോറൂമിലൂടെ കമ്പനി വാഗ്ദാനം ചെയ്യും.

ഗോറീൻ ഇ-മൊബിലിറ്റിയും ഒപായ് ഇലക്ട്രിക്കും ചേർന്ന സംയുക്ത സംരംഭമാണ് ഡൽഹി ആസ്ഥാനമായുള്ള ജെമോപായ് ഇലക്ട്രിക്ക്. അമിത് രാജ് സിങ്ങും ഭാനു കുമാറും ചേർന്നാണ് 2016-ൽ കമ്പനി സ്ഥാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക്ക് വാഹന നിർമ്മാതാക്കളിൽ ഒരാളാണ് ഒപായ് ഇലക്ട്രിക്ക് എന്ന് തുടക്കത്തിൽ തന്നെ എടുത്തുപറയേണ്ട ഒന്നാണ്.

നൂതന ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങൾ നിർമ്മിക്കുന്നതിൽ 15 വർഷത്തിലേറെ പുരോഗമന പരിചയമുണ്ട് ഒപായ് കമ്പനിക്ക്. ഇന്നുവരെ ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലായി 15 ദശലക്ഷത്തിലധികം ഇലക്ട്രിക്ക് സ്കൂട്ടറുകളും മോട്ടോർ സൈക്കിളുകളും കമ്പനി വിൽപ്പന നടത്തിയിട്ടുണ്ട്.

ഒപായ് ഇലക്ട്രിക്ക് നിലവിൽ യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ഉടനീളം നാല് യൂറോ സർട്ടിഫൈഡ് മോഡലുകൾ വിൽക്കുന്നു. ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ആഗോളതലത്തിൽ 25 പേറ്റന്റുകൾ കമ്പനി കൈവശം വച്ചിട്ടുണ്ട്. 70 സർട്ടിഫൈഡ് ഇലക്ട്രിക്ക് സ്കൂട്ടറുകളും മോട്ടോർ സൈക്കിളുകളും മൂന്ന് ഇലക്ട്രിക്ക് കാർ മോഡലുകളും ഇതിന്റെ ആഗോള പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുന്നു.

സംയുക്ത സംരംഭത്തിൽ, ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ പുതിയ മോഡലുകൾ വികസിപ്പിക്കുന്നതിനായി ജെമോപായ് ഒപായിയുമായി സഹകരിച്ച് വിപുലമായ ഗവേഷണ-വികസന പ്രവർത്തനങ്ങൾ നടത്തിവരികയാണ്.

ജെമോപായ് നിലവിൽ റൈഡർ, ആസ്ട്രിഡ് ലൈറ്റ് എന്നീ രണ്ട് ഇലക്ട്രിക്ക് സ്കൂട്ടറുകൾ ഇന്ത്യൻ വിപണിയിൽ വാഗ്ദാനം ചെയ്യുന്നു. 48 വാട്ട് / 20 Ah ലിഥിയം അയൺ ബാറ്ററിയിൽ നിന്ന് 250 വാട്ട് മോട്ടോർ ഘടിപ്പിച്ച റൈഡറിന് പൂർണ ചാർജിൽ 70 കിലോമീറ്റർ സഞ്ചരിക്കാനാകും.
Most Read: ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI പതിപ്പിന് വില കുത്തനെ ഉയരും

അഞ്ച് കളർ ഓപ്ഷനുകളിൽ നിന്നും വൈവിധ്യമാർന്ന ആക്‌സസറികളും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാകും.

രണ്ടാമത്തെ സ്കൂട്ടർ ആസ്ട്രിഡ് ലൈറ്റ് 60/20Ah ലിഥിയം അയൺ ബാറ്ററിയാണ് നൽകുന്നത്. സ്പോർട്സ്, സിറ്റി, ഇക്കോണമി എന്നീ മൂന്ന് സവാരി മോഡുകൾ ഈ ഇലക്ട്രിക്ക് സ്കൂട്ടറിൽ വാഗ്ദാനം ചെയ്യുന്നു.
Most Read: 2020 ഏപ്രിലിന് മുന്നോടിയായി ബിഎസ്-VI മോഡലുകൾ വിപണിയിൽ എത്തിക്കുമെന്ന് റോയൽ എൻഫീൽഡ്

75 മുതൽ 90 കിലോമീറ്റർ വരെയാണ് ഇതിന്റെ പരിധി. ഇരട്ട ബാറ്ററി സജ്ജീകരണം തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് 150 - 180 കിലോമീറ്ററായി പരിധി ഉയർത്താനാകും. അഞ്ച് ട്രെൻഡി കളർ ഓപ്ഷനുകൾ ആസ്ട്രിഡ് ലൈറ്റ് ലഭ്യമാണ്.

രണ്ട് ഇലക്ട്രിക്ക് സ്കൂട്ടറുകളിലും ഡിആർഎല്ലുകൾ ഉള്ള എൽഇഡി ഹെഡ്‌ലൈറ്റുകള്‍, ഡിജിറ്റൽ സ്പീഡോമീറ്റർ, ഫ്രണ്ട് ഡിസ്ക്, റിയർ ഡ്രം ബ്രേക്കുകൾ, രണ്ട് അറ്റത്തും ഹൈഡ്രോളിക്ക് സസ്പെൻഷൻ എന്നിവയുമുണ്ട്. ARAI, EURO സർട്ടിഫൈഡ് ആയ ഇവ ബാറ്ററി പാക്കിൽ രണ്ട് വർഷത്തെ വാറണ്ടിയും വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.

ഇന്ത്യയിലും നേപ്പാളിലുമായി 50-ൽ അധികം ഡീലർഷിപ്പുകളുടെ വിപുലമായ ശൃംഖല ജെമോപായ് ഇതിനകം തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഇലക്ട്രിക്ക് ഇരുചക്ര വാഹന വിഭാഗത്തിലെ ഉപഭോക്താക്കളെ ആകർഷിക്കാനായി ബ്രാൻഡിനെ വിൽപ്പനാനന്തര സേവനത്തിനൊപ്പം മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നൽകുന്നതിൽ കമ്പനിയുടെ ശ്രദ്ധ കേന്ദ്രീകരിച്ചു. മഹാരാഷ്ട്രയിൽ വരും വർഷങ്ങളിൽ 50 ലധികം ഡീലർഷിപ്പുകൾ സ്ഥാപിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.


Click it and Unblock the Notifications








