Just In
- 8 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 9 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിറ്റ്പിലൻ 250, സ്വാർട്ട്‌പിലൻ 250 മോഡലുകൾ ഇന്ത്യ ബൈക്ക് വീക്കിൽ അവതരിപ്പിച്ച് ഹസ്ഖ്‌വര്‍ണ
ബൈക്ക് പ്രേമികൾക്ക് സന്തോഷ വാർത്ത, കെടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള ഹസ്ഖ്‌വര്‍ണ തങ്ങളുടെ മോട്ടോർസൈക്കിളുകൾ പുറത്തിറക്കി. രാജ്യത്തെ ഇരുചക്ര വാഹന വിപണി ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ബ്രാൻഡാണിത്.

ഇന്ത്യ ബൈക്ക് വീക്ക് (IBW) 2019 ൽ വിറ്റ്‌പിലൻ 401, സ്വാർട്ട്‌പിലൻ 401 എന്നിവയുടെ അരങ്ങേറ്റം കുറിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു.

എന്നാൽ സംഭവിച്ചത് അങ്ങനെയല്ല. എല്ലാവരേയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഹസ്ഖ്‌വര്‍ണ വിറ്റ്‌പിലൻ 250, സ്വാർട്ട്‌പിലൻ 250 എന്നീ മോഡലുകളാണ് ബജാജ് പുറത്തിറക്കിയത്.

ഇരു മോട്ടോർസൈക്കിളുകളുടെയും ആഗോള അരങ്ങേറ്റമാണിവിടെ നടന്നത്. മുമ്പൊരിക്കലും ഈ ബൈക്കുകൾ ലോകത്തെവിടെയും പ്രദർശിപ്പിച്ചിട്ടില്ല.

ഈ വാരാന്ത്യത്തിൽ ഗോവയിൽ സംഘടിപ്പിക്കുന്ന IBW -ന്റെ ആറാമത്തെ പതിപ്പിന്റെ ഔദ്യോഗിക പങ്കാളിയാണ് കെടിഎം. ഓസ്ട്രിയൻ നിർമ്മാതാക്കളായ കെടിഎമ്മിന്റെ ബൈക്കുകൾക്ക് മാത്രമായി നീക്കിവച്ചിരിക്കുന്ന പ്രത്യേക പരിപാടികളും ഇവിടെയുണ്ട്.

സന്ദർശകർക്ക് പ്രൊഫഷണൽ ബൈക്ക് റൈഡർമാരുടെ ആകർഷകമായ പ്രകടനങ്ങളും സ്റ്റണ്ടുകളും ഇവിടെ ആസ്വധിക്കാൻ കഴിയും.

കെടിഎം ബൈക്കുകളുടെ മികച്ച വിജയത്തിന് ശേഷം, ഇന്ത്യൻ വിപണിയിൽ ഹസ്ഖ്‌വര്‍ണ ഇരട്ടകൾ ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് കമ്പനി വിശ്വസിക്കുന്നു.

സമകാലിക രൂപകൽപ്പനയിൽ വരുന്ന കെടിഎം 250 ഡ്യൂക്ക്, RC 250 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഹസ്ഖ്‌വര്‍ണ ഇരട്ടകൾ ഒരു നിയോ-റെട്രോ ഡിസൈൻ അവതരിപ്പിക്കുന്നു.

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ചുരുക്കിയ ടെയിൽ ഭാഗം, കോംപാക്റ്റ് ഫ്യൂവൽ ടാങ്ക്, വർത്താകർതിയിലുള്ള റിയർ വ്യൂ മിററുകൾ, മുകളിലേക്ക് ഉയർത്തിയ എക്‌സ്‌ഹോസ്റ്റ്, കുറഞ്ഞ ബോഡി വർക്ക് എന്നിവ ഹസ്‌ക്വർണ ഇരട്ടകളുടെ സവിശേഷതകളാണ്.

മുൻ, പിൻ ലൈറ്റുകൾ എൽഇഡി യൂണിറ്റുകളാണ്, അത് ബൈക്കിന്റെ ആകർഷണം വർദ്ധിപ്പിക്കുക മാത്രമല്ല, നഗര പാതകളും മറ്റും വ്യക്തമായി കാണാനും സഹായിക്കുന്നു.

ഒരേ എഞ്ചിനും, മറ്റ് ഘടകങ്ങളും പങ്കിടുന്നതടക്കം ഇരട്ടകൾക്ക് വളരെയധികം സാമ്യമുണ്ടെങ്കിലും അവയ്ക്ക് അവരുടേതായ പ്രത്യേകതകൾ ഉണ്ട്.

താഴ്ന്ന തരത്തിൽ ക്രമീകരിച്ചിരിക്കുന്ന ഹാൻഡിൽബാറുകളും അഗ്രസ്സീവ് റൈഡിംഗ് ശൈലിയുമായി വിറ്റ്പിലൻ 250 ഒരു കഫേ-റേസറായി സ്ഥാനം പിടിക്കുമ്പോൾ, സ്വാർട്ട്‌പിലൻ 250 വിശാലമായ ഹാൻഡിൽബാറുകളും ഡ്യുവൽ പർപ്പസ് ടയറുകളുമുള്ള ഒരു മൈൽഡ് ഓഫ്-റോഡറായി കാണപ്പെടുന്നു.

248.8 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹസ്ഖ്‌വര്‍ണ ഇരട്ടകൾക്ക് കരുത്ത് പകരുന്നത്, 250 ഡ്യൂക്ക്, RC എന്നിവയിൽ ഉപയോഗിക്കുന്ന അതേ യൂണിറ്റാണിത്.

എഞ്ചിൻ 31 bhp കരുത്തും 24 Nm torque ഉം ഉത്പാദിപ്പിക്കുന്നു.ആറ് സ്പീഡ് ഗിയർബോക്സാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്.

ഭാരം കുറഞ്ഞ നിർമാണത്തിൽ പവർ-ടു-വെയ്റ്റ് അനുപാതം അനുരൂപമാക്കുന്നതിനാൽ എഞ്ചിൻ പെർഫോർമെൻസ് ഹസ്ഖ്‌വര്‍ണ ഇരട്ടകളിൽ മികച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ഇരു ബൈക്കുകളും ട്രെല്ലിസ് ഫ്രെയിമാണ് ഉപയോഗിക്കുന്നത്, ഇത് ഉയർന്ന കരുത്തുള്ള ക്രോമിയം മോളിബ്ഡിനം സ്റ്റീലിന്റെ നൂതന അലോയ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

ട്യൂബുകൾ ഭാരം കുറഞ്ഞതും എന്നാൽ ശക്തവുമാണ്, അത് ഇരട്ടകളെ വേഗതയുള്ളതും ചടുലവുമാക്കുന്നു. മുന്നിൽ WP- സോഴ്‌സ്ഡ് 43 mm ഫോർക്കുകളും പിന്നിലെ പ്രോഗ്രസീവ് ഡാമ്പിംഗ് സിസ്റ്റവും സസ്പെൻഷൻ സിസ്റ്റത്തിൽ ഉൾപ്പെടുന്നു.
Most Read: 350 സിസി ഇരട്ട സിലിണ്ടർ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാനൊരുങ്ങി MV അഗസ്റ്റ

മുന്നിൽ 320 mm, പിന്നിൽ 230 mm ഡിസ്കുകൾ, ബൈബ്രെ ക്യാലിപ്പറുകൾ, ബോഷിൽ നിന്നുള്ള നൂതന ABS സിസ്റ്റം എന്നിവ ബ്രേക്കിംഗ് കർമ്മങ്ങൾ നിർവഹിക്കുന്നു.
Most Read: ഇന്‍ട്രൂഡര്‍ 150 പിന്‍വലിക്കാനൊരുങ്ങി സുസുക്കി

IBW 2019 -ൽ അരങ്ങേറ്റം കുറിച്ച ശേഷം, ഹസ്ഖ്‌വര്‍ണ ഇരട്ടകളുടെ ഡെലിവറികൾ അടുത്ത വർഷം ആദ്യ പാദത്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Most Read: ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

രാജ്യത്തൊട്ടാകെയുള്ള കെടിഎമ്മിന്റെ പ്രോബൈക്കിംഗ് ഔട്ട്‌ലെറ്റുകൾ വഴി ഇരട്ടകൾ വിൽക്കും. ബിഎസ് VI കംപ്ലയിന്റ് പതിപ്പിലാണ് ഉപഭോക്താക്കൾക്ക് ബൈക്കുകൾ ലഭിക്കുന്നത്.