ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ഹീറോ

2020 ജനുവരി ഒന്നു മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ. നേരത്തെ ടാറ്റയും മാരുതിയും വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹീറോയും മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നത്.

ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ഹീറോ

മോഡലുകളെ അശ്രയിച്ച് 2,000 രൂപ വരെയാണ് വില വര്‍ധനവ് ഉണ്ടാകുക. സാധാരണ പുതുവര്‍ഷത്തില്‍ കമ്പനികള്‍ അവരുടെ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നത് പതിവ് രീതിയാണ്. എന്നാല്‍ എന്തുകൊണ്ടാണ് വില വര്‍ധിപ്പിക്കുന്നതെന്ന് ഹീറോ വ്യക്തമാക്കിയിട്ടില്ല.

ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ഹീറോ

അതേസമയം അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടിയാണ് വില വര്‍ധിപ്പിക്കാന്‍ ടാറ്റയും മാരുതിയും നിശ്ചയിച്ചിരിക്കുന്നത്. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനും വായുമലിനീകരണം കുറയ്ക്കുന്നതിനും ബിഎസ് VI -ലേക്ക് വാഹനനിര്‍മ്മാണം മാറേണ്ടതുണ്ട്.

ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ഹീറോ

ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള ഈ വ്യവസ്ഥയിലേക്ക് മാറുമ്പോള്‍ ചെലവ് ഉയരുമെന്നാണ് കമ്പനികള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതും കൂടി കണക്കാക്കിയാണ് ജനുവരി മുതല്‍ വാഹനങ്ങള്‍ക്ക് വില ഉയര്‍ത്താന്‍ ഇരുവരും നിശ്ചയിച്ചിരിക്കുന്നത്.

ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ഹീറോ

വില വര്‍ധനയുടെ തോത് സംബന്ധിച്ച് വ്യക്തമായി ടാറ്റ മറുപടി നല്‍കിയില്ലെങ്കിലും 10,000 രൂപ മുതല്‍ 15,000 രൂപ വരെ വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വില ഉയര്‍ത്തും എന്നു മാത്രമാണ് മാരുതി അറിയിച്ചിരിക്കുന്നത്.

ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ഹീറോ

ഈ ചുവടുപിടിച്ച് മറ്റ് പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടൊയോട്ട, മഹീന്ദ്ര, മെര്‍സിഡീസ് ബെന്‍സ് എന്നിവയും വില വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്.

ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ഹീറോ

2020 ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ് VI എമിഷന്‍ മാനദണ്ഡങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ഭാഗമായി ഹീറോ ബിഎസ് IV വാഹനങ്ങളുടെ ഉത്പാദനം നിലവില്‍ താല്ക്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. നിരയിലെ ആദ്യ ബിഎസ് VI മോഡലായ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ടിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചു.

Most Read: 2020 ജനുവരിയില്‍ വിവിധ മോഡലുകളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് മാരുതി

ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ഹീറോ

64,900 രൂപയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറും വില. ഉടന്‍ തന്നെ ബിഎസ് VI ഗ്ലാമറിനെയും കമ്പനി വിപണിയില്‍ എത്തിക്കും. പരിക്ഷണ ഓട്ടം നടത്തുന്ന ബൈക്കിന്റെ വാര്‍ത്തകളും ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.

Most Read: ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI പതിപ്പിന് വില കുത്തനെ ഉയരും

ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ഹീറോ

2020 -ന്റെ തുടക്കത്തില്‍ മറ്റ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ മോഡലുകള്‍ക്ക് വിപണിയില്‍ വില വര്‍ധിപ്പിച്ചേക്കാം എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ ബിഎസ് IV എഞ്ചിന്‍ നിലവാരമുള്ള മോഡലുകള്‍ക്ക് വിവിധ ഓഫറുകള്‍ നല്‍കി വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍.

Most Read: 3 മാസത്തെ പ്രയ്തനം, ചെലവ് 16 ലക്ഷം രൂപ; ഇന്റര്‍സെപ്റ്റര്‍ 650-യുടെ രൂപമാറ്റം അതിശയിപ്പിക്കുന്നത്

ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ഹീറോ

ഡിസംബര്‍ മാസത്തിന്റെ തുടക്കത്തില്‍ ഹോണ്ട തങ്ങളുടെ നിരയിലെ വിവിധ മോഡലുകള്‍ക്ക് വന്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. 9,500 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ഹീറോ

അതിനൊപ്പം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി 1,100 രൂപയുടെ കുറഞ്ഞ ഡൗണ്‍ പെയ്മെന്റ് സൗകര്യമാണ് മോഡലുകളില്‍ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. നോ കോസ്റ്റ് ഈഎംഐ സൗകര്യത്തിനൊപ്പം മറ്റ് പ്രോസസിങ്ങ് ചിലവുകള്‍ ഒന്നും തന്നെ ഇല്ലെന്നും കമ്പനി അറിയിച്ചു.

More from DriveSpark

Article Published On: Tuesday, December 10, 2019, 13:46 [IST]
English summary
Hero MotoCorp To Hike Prices Across Range By 2000 From January 2020. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X