3 മാസത്തെ പ്രയ്തനം, ചെലവ് 16 ലക്ഷം രൂപ; ഇന്റര്‍സെപ്റ്റര്‍ 650-യുടെ രൂപമാറ്റം അതിശയിപ്പിക്കുന്നത്

ഇന്ത്യന്‍ വിപണിയില്‍ ധാരളം ബൈക്കുകള്‍ ഉണ്ടെങ്കിലും റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളോട് ഉപഭോക്താക്കള്‍ക്കുള്ള പ്രിയം ഒന്നു വേറെ തന്നെയാണ്. ഏറെനാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും കരുത്തുറ്റ രണ്ട് മോഡലുകളെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

3 മാസത്തെ പ്രയ്തനം, ചിലവ് 16 ലക്ഷം രൂപ; ഇന്റര്‍സെപ്റ്റര്‍ 650-യുടെ രൂപമാറ്റം അതിശയിപ്പിക്കുന്നത്

കോണ്ടിനെന്റില്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 എന്നീ രണ്ടു മോഡലുകളെയാണ് കമ്പനി വിപണിയില്‍ എത്തിച്ചത്. വിപണിയില്‍ എത്തിയത് മുതല്‍ ഈ ഇരട്ടകള്‍ മികച്ച് മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നത്. പ്രതിമാസ വില്‍പ്പനയിലും മികച്ച പ്രകടമനാണ് ഇരുമോഡലുകളും നടത്തുന്നത്.

3 മാസത്തെ പ്രയ്തനം, ചിലവ് 16 ലക്ഷം രൂപ; ഇന്റര്‍സെപ്റ്റര്‍ 650-യുടെ രൂപമാറ്റം അതിശയിപ്പിക്കുന്നത്

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്റര്‍സെപ്റ്റര്‍ 650 വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. അടുത്തിടെ ഗോവയില്‍ നടന്ന ഇന്ത്യ ബൈക്ക് വീക്കിലാണ് ആള് താരമായി മാറിയത്. സംഭവം എന്താണെന്ന് അറിയേണ്ട!

3 മാസത്തെ പ്രയ്തനം, ചിലവ് 16 ലക്ഷം രൂപ; ഇന്റര്‍സെപ്റ്റര്‍ 650-യുടെ രൂപമാറ്റം അതിശയിപ്പിക്കുന്നത്

പുതിയ ബൈക്കുകള്‍ കഴിഞ്ഞാല്‍ കസ്റ്റം ബൈക്കുകളാണ് ഇന്ത്യ ബൈക്ക് വീക്കിന്റെ പ്രധാന ആകര്‍ഷണം. ഇത്തവണത്തെ ബൈക്ക് വീക്കില്‍ കസ്റ്റം ബൈക്കുകളുടെ നിരയില്‍ ഇന്റര്‍സെപ്റ്റര്‍ 650 ഇടംപിടിച്ചു. ഇതോടെയാണ് ഇപ്പോള്‍ മോഡല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്.

3 മാസത്തെ പ്രയ്തനം, ചിലവ് 16 ലക്ഷം രൂപ; ഇന്റര്‍സെപ്റ്റര്‍ 650-യുടെ രൂപമാറ്റം അതിശയിപ്പിക്കുന്നത്

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ സ്വന്തമാക്കിയ കമ്പനികളിലൊന്നാണ് ടിഎന്‍ടി മോട്ടോര്‍സൈക്കിള്‍ (TNT Motorcycles). ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയാണ് നീലകണ്ഠ (Neelkantha) എന്ന് പേരിട്ടിരിക്കുന്ന ഇന്റര്‍സെപ്റ്റര്‍ 650 കസ്റ്റം ബൈക്കുമായി വന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

3 മാസത്തെ പ്രയ്തനം, ചിലവ് 16 ലക്ഷം രൂപ; ഇന്റര്‍സെപ്റ്റര്‍ 650-യുടെ രൂപമാറ്റം അതിശയിപ്പിക്കുന്നത്

ഏകദേശം 16 ലക്ഷം രൂപയോളം ചെലവഴിച്ചാണ് ബൈക്കിനെ ഇങ്ങനെ രൂപമാറ്റം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പേര് സൂചിപ്പിക്കുന്ന പോലെ മൊത്തത്തില്‍ നീല നിറം തന്നെയാണ് ബൈക്കിന്റെ പ്രധാന ആകര്‍ഷണം. പെട്ടന്നുള്ള കാഴ്ചയില്‍ ഇന്റര്‍സെപ്റ്റര്‍ 650 ആണെന്ന് തോന്നിക്കാത്ത വിധമാണ് ബൈക്കിന്റെ രൂപമാറ്റം.

3 മാസത്തെ പ്രയ്തനം, ചിലവ് 16 ലക്ഷം രൂപ; ഇന്റര്‍സെപ്റ്റര്‍ 650-യുടെ രൂപമാറ്റം അതിശയിപ്പിക്കുന്നത്

വലിപ്പമേറിയ മുന്‍ ടയറുകള്‍, വലിയ സാഡില്‍ ബാഗുകള്‍, ഉയരം കൂടിയ ഹാന്‍ഡില്‍ ബാര്‍ എന്നിവയെല്ലാം ബൈക്കിലെ സവിശേഷതകളാണ്. ഹാര്‍ലി ഡേവിഡ്‌സണ്‍ റോഡ് ഗ്ലൈഡ് സ്‌പെഷ്യലിനെ ഓര്‍മപ്പെടുത്തും വിധമാണ് ഹെഡ്‌ലാമ്പ് ഫെയറിങ്.

3 മാസത്തെ പ്രയ്തനം, ചിലവ് 16 ലക്ഷം രൂപ; ഇന്റര്‍സെപ്റ്റര്‍ 650-യുടെ രൂപമാറ്റം അതിശയിപ്പിക്കുന്നത്

ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പിനു സാമാന്യം വലിപ്പമേറിയ ഫെയറിങ്ങുകളും നല്‍കിയിട്ടുണ്ട്. 23 ഇഞ്ച് വലിപ്പമുള്ള അലോയ് വീലും, അലൂമിനിയം ഗിര്‍ഡര്‍ മുന്‍ ഫോര്‍ക്കുകളും മുന്നിലെ സവിശേഷതകളാണ്. അലൂമിനിയം ഹാന്‍ഡ് ഗ്രിപ്പോടുകൂടിയ ഹാന്‍ഡില്‍ ബാറാണ് മറ്റൊരു ആകര്‍ഷണം.

3 മാസത്തെ പ്രയ്തനം, ചിലവ് 16 ലക്ഷം രൂപ; ഇന്റര്‍സെപ്റ്റര്‍ 650-യുടെ രൂപമാറ്റം അതിശയിപ്പിക്കുന്നത്

ഇതിന് സാധാരണ ഹാന്‍ഡില്‍ ബാറുകളെക്കാല്‍ കൂടുതല്‍ ഉയരമുണ്ട്. മുന്‍പിലേക്ക് തള്ളി നില്‍ക്കുന്ന റൈഡര്‍ ഫൂട്ട്‌പെഗ്ഗുകള്‍, പുറകില്‍ ഇരട്ട സ്റ്റോറേജ് കംപാര്‍ട്‌മെന്റുകള്‍ എന്നിവയാണ് മറ്റ് ആകര്‍ഷണങ്ങള്‍. പ്രീമിയം ബൈക്കുകളുടെ ലുക്ക് ലഭിക്കുന്നതിനായ ധാരാളം ക്രോം ഘടകങ്ങളും ബൈക്കില്‍ ഉപയോഗിച്ചിട്ടുണ്ട്.

3 മാസത്തെ പ്രയ്തനം, ചിലവ് 16 ലക്ഷം രൂപ; ഇന്റര്‍സെപ്റ്റര്‍ 650-യുടെ രൂപമാറ്റം അതിശയിപ്പിക്കുന്നത്

ബൈക്കിന്റെ വശങ്ങളില്‍ നീലകണ്ഠ എന്ന് എഴുതിയിരിക്കുന്നത് കാണാന്‍ സാധിക്കും. 650 സിസി ഫ്യുവല്‍ ഇഞ്ചക്ടഡ് പാരല്‍ ട്വിന്‍ എന്‍ജിനാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650-യുടെ കരുത്ത്.

3 മാസത്തെ പ്രയ്തനം, ചിലവ് 16 ലക്ഷം രൂപ; ഇന്റര്‍സെപ്റ്റര്‍ 650-യുടെ രൂപമാറ്റം അതിശയിപ്പിക്കുന്നത്

ഈ എന്‍ജിന്‍ 46.3 bhp കരുത്തും 52 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് കൂടാനും, കുറക്കാനും ഉള്ള സംവിധാനം ഇതിലുണ്ടെന്നും ടിഎന്‍ടി അറിയിച്ചു.

3 മാസത്തെ പ്രയ്തനം, ചിലവ് 16 ലക്ഷം രൂപ; ഇന്റര്‍സെപ്റ്റര്‍ 650-യുടെ രൂപമാറ്റം അതിശയിപ്പിക്കുന്നത്

ഏകദേശം മൂന്ന് മാസത്തോളം എടുത്താണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650-യെ ഇത്തരത്തില്‍ മനോഹരമാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 നവംബറിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകള്‍ വിലണിയില്‍ എത്തുന്നത്. അടുത്തിടെ പരിക്ഷകരിച്ച് ഒരു പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു.

3 മാസത്തെ പ്രയ്തനം, ചിലവ് 16 ലക്ഷം രൂപ; ഇന്റര്‍സെപ്റ്റര്‍ 650-യുടെ രൂപമാറ്റം അതിശയിപ്പിക്കുന്നത്

വിപണിയില്‍ എത്തിയതുമുതല്‍ ബൈക്കുകള്‍ ആവശ്യക്കാര്‍ ഏറെയെന്നാണ് റിപ്പോര്‍ട്ട്. റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ കൊണ്ടുവരുന്ന ആദ്യ ആധുനിക ഇരട്ട സിലിണ്ടര്‍ ബൈക്കുകളെന്ന വിശേഷണം ഇരു മോഡലുകള്‍ക്കുമുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് നിരകളില്‍ കാണുന്ന ബൈക്കുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി കാണപ്പെടുന്ന ഇന്റര്‍സെപ്റ്റര്‍ 650 ഉപഭോക്തക്കളുടെ ശ്രദ്ധ ആകര്‍ഷിച്ചു.

3 മാസത്തെ പ്രയ്തനം, ചിലവ് 16 ലക്ഷം രൂപ; ഇന്റര്‍സെപ്റ്റര്‍ 650-യുടെ രൂപമാറ്റം അതിശയിപ്പിക്കുന്നത്

കരുത്തുറ്റ ഒരു എഞ്ചിനില്‍ കോണ്ടിനെന്റല്‍ ജിടി 650 -നെ കൂടി വിപണിയില്‍ എത്തിയതോടെയാണ് ഇത്രയും ജനശ്രദ്ധ ആകര്‍ഷിക്കാന്‍ സാധിച്ചതെന്നാണ് കമ്പനി പറയുന്നത്. ഇന്റര്‍സെപ്റ്ററിന് 2.50 ലക്ഷം മുതലും കോണ്ടിനെന്റല്‍ ജിടി 650 -ക്ക് 2.65 ലക്ഷം രൂപ മുതലുമാണ് എക്‌സ്‌ഷോറൂം വില.

3 മാസത്തെ പ്രയ്തനം, ചിലവ് 16 ലക്ഷം രൂപ; ഇന്റര്‍സെപ്റ്റര്‍ 650-യുടെ രൂപമാറ്റം അതിശയിപ്പിക്കുന്നത്

സ്റ്റാന്റേര്‍ഡ്, ക്രോം, കസ്റ്റം എന്നീ മൂന്ന് വകഭേദങ്ങളാണ് രണ്ട് മോഡലിനുമുള്ളത്. പണത്തിനൊത്ത മൂല്യമാണ് കോണ്‍ടിനന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകളുടെ മുഖ്യാകര്‍ഷണം.

Source: TNT Motorcycles/Facebook

Most Read Articles

Malayalam
English summary
Royal Enfield Interceptor 650 gets modify by TNT Motorcycle. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X