ലെക്ട്രോ ഇലക്ട്രിക്കിന്റെ നിർമ്മാണം പ്രാദേശികവൽക്കരിക്കാൻ ഹീറോ
ഹീറോ ലെക്ട്രോ ഇലക്ട്രിക്ക് ബൈക്കുകൾ അടുത്ത വർഷത്തോടെ സമ്പൂർണ്ണ പ്രാദേശികവൽക്കരണ നിർമ്മാണം കൈവരിക്കും. മേക്ക് ഇൻ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായ ഇലക്ട്രിക്കലി പെഡൽ അസിസ്റ്റഡ് സൈക്കിളിന്റെ (EPAC) ഉത്പാദനം കമ്പനി പ്രോത്സാഹിപ്പിക്കും.

ഒരു വർഷത്തിനുള്ളിൽ ഈ പദ്ധതി നടപ്പിലാക്കാനാണ് ഹീറോ പദ്ധതിയിടുന്നത്. കൂടാതെ ഉൽപ്പന്നങ്ങളുടെ വില ഗണ്യമായി കുറയ്ക്കാനും കമ്പനി ലക്ഷ്യമിടുന്നു. ആക്‌സസറികളുടെ പൂർണ പ്രാദേശികവൽക്കരണവും കമ്പനി ആഗ്രഹിക്കുന്നു. നിലവിൽ, ഇലക്ട്രിക്ക് ബൈക്കുകളുടെ രൂപകൽപ്പന ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് നടക്കുന്നത്. ഇതിന് ഗ്രേറ്റർ നോയിഡയിൽ ഒരു റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്ററും ഉണ്ട്.

ഇലക്ട്രിക്കൽ പെഡൽ അസിസ്റ്റഡ് സൈക്കിളുകൾക്ക് ഉപയോഗിക്കുന്ന ബാറ്ററിയും കൺട്രോളറും പ്രാഥമികമായി നിർമ്മിക്കാൻ ഹീറോ പദ്ധതിയിടുന്നു. ഇ-സൈക്കിളുകളുടെ പ്രധാന ഘടകങ്ങൾ ഇവയായതിനാൽ, ഈ യൂണിറ്റുകളുടെ പ്രാദേശികവൽക്കരണം അവരുടെ ഉൽപ്പന്നത്തെ വില കുറഞ്ഞതാക്കാൻ സഹായിക്കും.

നിലവിൽ രാജ്യത്ത് ഇലക്ട്രിക്ക് സൈക്കിളുകളുടെ വിപണി നേതാവാണ് ഹീറോ. എന്നിരുന്നാലും ഈ സംരംഭത്തിലൂടെ ഇ-സൈക്കിൾസ് വിപണിയിൽ വിപണി വിഹിതം 10 ശതമാനമായും മൂന്ന് വർഷത്തിനുള്ളിൽ സ്‌കൂട്ടർ, മോട്ടോർസൈക്കിൾ വിപണിയുടെ വിഹിതം രണ്ട് ശതമാനമായും ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഹീറോ ലെക്ട്രോ ഇ-സൈക്കിളുകളുടെ ആവശ്യം പ്രധാനമായും ബെംഗളൂരു, പൂനെ, ഡൽഹി, ചെന്നൈ, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ് എന്നീ നഗരങ്ങളിൽ നിന്നാണ്. ഇത് 65 ശതമാനമാണെന്നും ബാക്കി 35 ശതമാനം ആഗ്ര, ലക്‌നൗ, ജയ്പൂർ, ഛത്തീസ്ഗഢ് തുടങ്ങിയ നഗരങ്ങളിൽ നിന്നാണെന്നും കമ്പനി അധികൃതർ പറഞ്ഞു.

രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്നുള്ള പ്രതികരണം മികച്ചതാണെന്നും ബെംഗളൂരുവിൽ ഇതുവരെ മികച്ച വിൽപ്പന നേടാൻ സാധിക്കുന്നുണ്ടെന്നും ഹീറോ സ്ഥിരീകരിച്ചു. വർധിച്ചുവരുന്ന മലിനീകരണത്തെ നേരിടാൻ രാജ്യം ഹരിത മൊബിലിറ്റിയിലേക്ക് നീങ്ങുമ്പോൾ ഇ-സൈക്കിളുകൾ അവിടെ വലിയ പങ്കുവഹിക്കുമെന്ന് ഹീറോ ലെക്ട്രോ ഡയറക്ടർ ആദിത്യ മുഞ്ജൽ പറഞ്ഞു.

ഇ-സൈക്കിൾ നിർമ്മാതാക്കൾക്ക് പ്രോത്സാഹനം നൽകുകയും സൈക്കിളുകളുടെ വില കുറയ്ക്കുകയും ചെയ്യുന്ന ഫാസ്റ്റ് അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് -2 (FAME-II) പദ്ധതിയുടെ ആനുകൂല്യങ്ങളോടെ ഇ-സൈക്കിളുകൾ ലഭ്യമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: ബജാജ് ഇലക്ട്രിക്ക് ചേതക് VS ഏഥർ 450; ഒരു താരതമ്യം

ഇലക്ട്രിക്ക് വാഹനങ്ങളും ലിഥിയം അയൺ ബാറ്ററികളും ഇലക്ട്രിക്ക് മോട്ടോറുകളും ഉൾപ്പെടെയുള്ള ഘടകങ്ങളും വികസിപ്പിക്കുന്നതിൽ നിക്ഷേപം നടത്തുന്ന വാഹന നിർമാതാക്കൾക്ക് ഇന്ത്യൻ സർക്കാരിൽ നിന്നുള്ള FAME-II പ്രോത്സാഹനങ്ങൾ നൽകുന്നു. ഇത് നിർമ്മാതാവിന് അവരുടെ ഇലക്ട്രിക്ക് വാഹനങ്ങൾ വിലകുറവിൽ വിപണിയിൽ എത്തിക്കാൻ സഹായിക്കുന്നു.
Most Read: ഏഥര്‍ 450 -ന്റെ വിതരണം ചെന്നൈയില്‍ ആരംഭിച്ചു

ലെക്ട്രോ ഇലക്ട്രിക് സൈക്കിൾ ലൈനപ്പിന്റെ വില ഇനിയും കുറയ്ക്കാനാണ് ഹീറോ ഒരുങ്ങുന്നത്. ഇ-സൈക്കിളുകൾ നിലവിൽ 17,000 മുതൽ 31,000 രൂപ വരെയാണ് വില. എന്നിരുന്നാലും, ‘മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിന്റെ സമ്പൂർണ്ണ പ്രാദേശികവൽക്കരണത്തോടെ, വിലകൾ ഇനിയും കുറയും. തീർച്ചയായും യാത്ര ചെയ്യാനുള്ള താങ്ങാവുന്ന മാർഗമാണ്.
Most Read: ബെൻലിംഗ് ഓറ ഇലക്ട്രിക്ക് സ്കൂട്ടർ ഉടൻ അവതരിപ്പിക്കും

ഹീറോ ലെക്ട്രോ അടുത്തിടെ അവരുടെ നിലവിലുള്ള ഇ-സൈക്കിളുകളുടെ നിരയിലേക്ക് മറ്റൊരു ഉൽപ്പന്നത്തെ കൂടി അവതരിപ്പിച്ചിരുന്നു. ടൗൺമാസ്റ്റർ എന്ന് പേരുള്ള ഇവി പൂർണ ചാർജിൽ 30 മുതൽ 40 കിലോമീറ്റർ വരെ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








