ബെൻലിംഗ് ഓറ ഇലക്ട്രിക്ക് സ്കൂട്ടർ ഉടൻ അവതരിപ്പിക്കും

ചൈനീസ് സ്കൂട്ടർ നിർമ്മാതാക്കളുടെ അനുബന്ധ സ്ഥാപനമായ ബെൻലിംഗ് ഇന്ത്യ ഈ വർഷം അവസാനം ഇന്ത്യയിൽ തങ്ങളുടെ പ്രധാന ഇലക്ട്രിക്ക് മോഡലിനെ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. കമ്പനി ബ്രാൻഡിൽ നിന്ന് ഇന്ത്യയിൽ അവതരിപ്പിക്കുന്ന അവരുടെ ഹൈ-സ്പീഡ് പ്രീമിയം ശ്രേണിയിൽ നിന്നുള്ള ആദ്യ ഉൽപ്പന്നമായിരിക്കും ഈ പുതിയ ഓറ ഇ-സ്‌കൂട്ടർ.

ബെൻലിംഗ് ഓറ ഇലക്ട്രിക്ക് സ്കൂട്ടർ ഉടൻ അവതരിപ്പിക്കും

വിലകൾ മത്സരാധിഷ്ഠിതമായി നിലനിർത്താൻ ഇത് ഇന്ത്യയിൽ തന്നെ നിർമ്മിക്കും. ഹരിയാനയിലെ മനേസറിലെ ബെൻലിംഗിന്റെ പ്രദേശിക പ്ലാന്റിൽ ഇതിനോടകം തന്നെ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്.

ബെൻലിംഗ് ഓറ ഇലക്ട്രിക്ക് സ്കൂട്ടർ ഉടൻ അവതരിപ്പിക്കും

2019 മെയ് മാസം ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച കമ്പനി എൻട്രി ലെവൽ ഇലക്ട്രിക്ക് സ്കൂട്ടർ മോഡലുകളായ കൃതി, ഫാൽക്കൺ, ഐക്കൺ എന്നീ മൂന്ന് ലോ സ്പീഡ് മോഡലുകളും വിജയകരമായി പുറത്തിറക്കിയതിന് ശേഷമാണ് ബെൻലിംഗ് ഓറയുടെ അവതരണത്തിന് തയ്യാറെടുക്കുന്നത്.

ബെൻലിംഗ് ഓറ ഇലക്ട്രിക്ക് സ്കൂട്ടർ ഉടൻ അവതരിപ്പിക്കും

ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജി (ICAT) പോലുള്ള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ബെൻലിംഗ് ഓറ ഇലക്ട്രിക്ക് സ്കൂട്ടറിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ സർക്കാർ വാഗ്ദാനം ചെയ്യുന്ന FAME-II പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ മുതലെടുത്ത് അവതരിപ്പിക്കുമ്പോൾ ഏകദേശം 90,000 രൂപയോളമയിരിക്കും സ്കൂട്ടറിന്റെ വില പ്രതീക്ഷിക്കുന്നത്.

ബെൻലിംഗ് ഓറ ഇലക്ട്രിക്ക് സ്കൂട്ടർ ഉടൻ അവതരിപ്പിക്കും

ബെൻലിംഗ് ഓറയെ വേറിട്ടു നിർത്തുന്ന ബ്രേക്ക്‌ഡൗൺ സ്മാർട്ട് അസിസ്റ്റൻസ് സിസ്റ്റം (BSAS) എന്ന സിവിശേഷതയും വാഹനത്തിനുണ്ട്. ഇത് കൺട്രോളർ, ബാറ്ററി, മോട്ടോർ അല്ലെങ്കിൽ BMS എന്നിവയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സ്കൂട്ടർ തനിയെ നിൽക്കും.

ബെൻലിംഗ് ഓറ ഇലക്ട്രിക്ക് സ്കൂട്ടർ ഉടൻ അവതരിപ്പിക്കും

പക്ഷേ BSAS സ്വിച്ച് അമർ‌ത്തിയാൽ അത് പുനരാരംഭിക്കുകയും പ്രവർത്തിക്കുന്നത് തുടരുകയും ചെയ്യും. എന്നാൽ ഇത് കുറഞ്ഞ വേഗതയിലായിരിക്കും. തകരാറുണ്ടെങ്കിലും, ബാറ്ററിയുടെ ചാർജ് അനുസരിച്ച് സ്കൂട്ടർ 15-20 കിലോമീറ്റർ വരെ യാത്ര ചെയ്യാനും സഹായിക്കും.

ബെൻലിംഗ് ഓറ ഇലക്ട്രിക്ക് സ്കൂട്ടർ ഉടൻ അവതരിപ്പിക്കും

1200 BLDC ഇലക്ട്രിക്ക് മോട്ടോറും 72V/40 Ah വേർപെടുത്താവുന്ന ലിഥിയം അയൺ ബാറ്ററിയുമാണ് ബെൻലിംഗ് ഓറയിൽ പ്രവർത്തിക്കുന്നത്. ഇത് പൂർണ ചാർജിൽ 110-120 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യുന്നു. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയാണ് സ്കൂട്ടറിന് കൈവരിക്കാനാകുന്നത്.

Most Read: ബജാജിന്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചു

ബെൻലിംഗ് ഓറ ഇലക്ട്രിക്ക് സ്കൂട്ടർ ഉടൻ അവതരിപ്പിക്കും

കൂടാതെ നാല് മണിക്കൂറിനുള്ളിൽ 100 ശതമാനം വരെ പരമ്പരാഗത ഗാർഹിക ബാറ്ററി സോക്കറ്റ് വഴി ബാറ്ററി ചാർജ് ചെയ്യാനും കഴിയും. ആന്റി തെഫ്റ്റ് അലാറം, റിയർ വീൽ ഇന്റഗ്രേറ്റഡ് ലോക്കിംഗ് സിസ്റ്റം, റിമോട്ട് സ്റ്റാർട്ട്, സ്റ്റോപ്പ് സവിശേഷതകളുള്ള വിദൂര കീലെസ് സിസ്റ്റം തുടങ്ങിയ സുരക്ഷാ സവിശേഷതകളോടെയാണ് സ്കൂട്ടർ എത്തുന്നത്.

Most Read: ബിഎസ്-VI യമഹ YZF-R15 V3-യുടെ വിവരങ്ങൾ പുറത്ത്

ബെൻലിംഗ് ഓറ ഇലക്ട്രിക്ക് സ്കൂട്ടർ ഉടൻ അവതരിപ്പിക്കും

മുൻവശത്തെ ടെലിസ്‌കോപ്പിക്ക് സസ്‌പെൻഷനും പിന്നിൽ ഇരട്ട ഷോക്കുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഡിസ്ക് ബ്രേക്കുകൾ വഴി ബ്രേക്കിംഗും വാഗ്ദാനം ചെയ്യുന്നു. 90/90 ടയറുകൾ ഘടിപ്പിച്ച 12 ഇഞ്ച് ടയറുകളുമാണ് ബെൻലിംഗ് ഓറയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . മൊത്തം 95 കിലോഗ്രാം ഭാരം വരുന്ന വാഹനത്തിന് 165 mm ഗ്രൗണ്ട്‌ ക്ലിയറൻസ് ലഭിക്കും.

Most Read: യമഹ ഫാസിനോ ബിഎസ്-VI-ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ബെൻലിംഗ് ഓറ ഇലക്ട്രിക്ക് സ്കൂട്ടർ ഉടൻ അവതരിപ്പിക്കും

ബോർഡ് ഡിസൈൻ ഘടകങ്ങളിൽ ബെൻലിംഗ് ഓറ വെസ്പയ്ക്ക് സമാനമായി കാണും. ഇതിന് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, കൗൾ ടേൺ ഇൻഡിക്കേറ്ററുകൾ, ഫ്ലാറ്റ് സീറ്റുകൾ, ഒരു വലിയ ഫുട്‌ബോർഡ് എന്നിവയും സ്കൂട്ടറിൽ ലഭിക്കും. ഇതിന് പൂർണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്. കൂടാതെ സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയും ഇൻ-ബിൽറ്റ് ജിപിഎസ് സിസ്റ്റവും കമ്പനി അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

ബെൻലിംഗ് ഓറ ഇലക്ട്രിക്ക് സ്കൂട്ടർ ഉടൻ അവതരിപ്പിക്കും

ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ, ഗുരുഗ്രാം, കൊൽക്കത്ത തുടങ്ങീ നഗരങ്ങളിലായി 25 ഡീലർഷിപ്പുകൾ വഴിയാണ് ബെൻലിംഗ് നിലവിൽ പ്രവർത്തിക്കുന്നത്. മറ്റ് നഗരങ്ങളിലേക്കുള്ള വിപുലീകരണം നടന്നുകൊണ്ടിരിക്കുനകയാണ്. അതേസമയം കമ്പനി ഇന്ത്യയിലുടനീളം കൂടുതൽ എത്തിച്ചേരാനായി ഫ്ലീറ്റ് ഓപ്പറേറ്റർമാരുമായും ചർച്ച നടത്തുന്നുണ്ട്.

ബെൻലിംഗ് ഓറ ഇലക്ട്രിക്ക് സ്കൂട്ടർ ഉടൻ അവതരിപ്പിക്കും

വിപണിയിൽ അവതരിപ്പിച്ചു കഴിഞ്ഞാൽ ബെൻലിംഗ് ഓറ ഏഥർ 450, പുറത്തിറങ്ങാനിരിക്കുന്ന ബജാജ് ചേതക് ഇലക്ട്രിക്ക് എന്നിവയായിരിക്കും സ്കൂട്ടറിന്റെ എതിരാളികൾ.

More from DriveSpark

Article Published On: Saturday, October 19, 2019, 13:20 [IST]
English summary
Benling Aura electric scooter launch soon. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X