യമഹ ഫാസിനോ ബിഎസ്-VI-ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2020-ൽ വരാനിരിക്കുന്ന ബി‌എസ്-VI‌ മലിനീകരണ ചട്ടങ്ങൾ‌ പാലിക്കുന്നതിനായി ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹ തങ്ങളുടെ മോഡലുകളെല്ലാം പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി യമഹ ഫാസിനോ സ്കൂട്ടറിന്റെ ബി‌എസ്-VI പതിപ്പ് ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണം നടത്തി.

യമഹ ഫാസിനോ ബിഎസ്-VI-ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പൂർണ്ണമായും മറച്ച രീതിയിൽ യമഹ ഫാസിനോയുടെ സ്പൈ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചിട്ടുണ്ട്. പുതുക്കിയ ഡിസൈൻ, പരിഷ്ക്കരിച്ച എഞ്ചിൻ, മെക്കാനിക്കലുകൾ എന്നിവയുൾപ്പെടെ നിരവധി നവീകരണങ്ങൾ പുതിയ സ്‌കൂട്ടറിൽ കാണാൻ സാധിക്കും.

യമഹ ഫാസിനോ ബിഎസ്-VI-ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

രൂപകൽപ്പനയുടെ കാര്യത്തിൽ, നിലവിലെ ഡിസൈൻ‌ ഭാഷ നിലനിർത്തിക്കൊണ്ട് ഒരു വലിയ സൈഡ് പാനൽ‌ വെളിപ്പെടുത്തുന്നു. സ്വൂപ്പിംഗ് ഡിസൈൻ ഫുട്ബോർഡിൽ നിന്ന് ആരംഭിച്ച് സ്കൂട്ടറിന്റെ ടെയിൽ ഭാഗം വരെ നീങ്ങുന്നു. നിലവിലെ മോഡലിനെ അപേക്ഷിച്ച് തീവ്രമായ രൂപകൽപ്പനയോടെയാണ് പുതിയ യമഹ ഫാസിനോ എത്തുന്നത്.

യമഹ ഫാസിനോ ബിഎസ്-VI-ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ചെറുതായി നവീകരിച്ച രൂപകൽപ്പനയ്ക്ക് പുറമെ നിലവിലെ മോഡലിനെ അപേക്ഷിച്ച് പുതിയ യമഹ ഫാസിനോയിൽ വലിയ ഇരിപ്പിടമുണ്ട്. ഇപ്പോഴത്തെ പതിപ്പിൽ 21 ലിറ്ററുള്ള അണ്ടർ സീറ്റ് സംഭരണ ശേഷിയാണ് ഉള്ളത്. എന്നാൽ ബി‌എസ്-VI ഫാസിനോയിൽ ഇത് വർധിപ്പിക്കാൻ സാധ്യതയുണ്ട്.

യമഹ ഫാസിനോ ബിഎസ്-VI-ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മുന്നിലും പിന്നിലും യഥാക്രമം 12 ഇഞ്ച്, 10 ഇഞ്ച് ടയറുകളുള്ള പുതിയ സെറ്റ് അലോയ് വീലുകളുമായാണ് പുതിയ സ്കൂട്ടർ എത്തുന്നത്. മറ്റ് മാറ്റങ്ങളിൽ ഒരു ബാഹ്യ ഇന്ധന ഫില്ലർ ക്യാപ്പ്, പുതിയ ടെയിൽ‌ ലൈറ്റുകൾ, എൽ‌ഇഡി ഡി‌ആർ‌എല്ലുകൾ എന്നിവ ഉൾപ്പെടുന്നു.

യമഹ ഫാസിനോ ബിഎസ്-VI-ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സി‌ബി‌എസ് സാങ്കേതികവിദ്യ പിന്തുണയ്‌ക്കുന്ന സ്കൂട്ടറിന് ഇരുവശത്തും ഡ്രം ബ്രേക്കുകളാണ് വാഗ്ദാനം ചെയ്യുന്നതെന്ന് പരീക്ഷണ ചിത്രങ്ങളിലൂടെ വ്യക്തമാണ്. എന്നിരുന്നാലും മുൻവശത്ത് ഒരു ഡിസ്ക് ബ്രേക്ക് യമഹ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. സസ്പെൻഷൻ നിലവിലെ മോഡലിൽ നിന്ന് കടമെടുക്കും. മുൻവശത്തുള്ള ടെലിസ്‌കോപ്പിക്ക് ഫോർക്കുകളും പിന്നിൽ സിംഗിൾ ഷോക്ക് അബ്സോർബറും ഇതിൽ ഉൾപ്പെടുന്നു.

Most Read: വില്‍പ്പനയില്‍ ഹീറോയെ പിന്‍തള്ളി സുസുക്കി

യമഹ ഫാസിനോ ബിഎസ്-VI-ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സവിശേഷതകളുടെ കാര്യത്തിൽ, പുതിയ 2020 യമഹ ഫാസിനോയ്ക്ക് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് നിലവിലെ മോഡലിലുള്ള അനലോഗ് ക്ലസ്റ്റർ മാറ്റിസ്ഥാപിക്കും.

Most Read: ബജാജ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില്‍പ്പന തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം

യമഹ ഫാസിനോ ബിഎസ്-VI-ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എഞ്ചിന്റെ കാര്യത്തിൽ, നിലവിലെ സ്കൂട്ടറിൽ 113 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ് യമഹ വാഗ്ദാനം ചെയ്യുന്നത്. ഇത് 7.2 bhp കരുത്തിൽ 8.2 Nm torque ഉത്പാദിപ്പിക്കും. ഒരു സിവിടി ഗിയർ‌ബോക്‌സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

Most Read: ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട; ലക്ഷ്യം റോയൽ എൻഫീൽഡിന്റെ വിപണി

യമഹ ഫാസിനോ ബിഎസ്-VI-ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2020 ഫാസിനോ സ്കൂട്ടറിലെ ബിഎസ്-VI എഞ്ചിൻ നിലവിലെ മോഡലിന് സമാനമായ പവർ ഔട്ട്പുട്ട് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഹോണ്ട ആക്ടിവ, ഹീറോ പ്ലെഷർ, ടിവിഎസ് ജുപിറ്റർ എന്നിവയാണ് ഇന്ത്യൻ വിപണിയിൽ പുതിയ യമഹ ഫാസിനോയുടെ എതിരാളികൾ.

Source: Zigwheels

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
New Yamaha Fascino BS6 Spied Testing In India Ahead Of Launch. Read more Malayalam
Story first published: Tuesday, October 15, 2019, 18:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X