ബജാജ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില്‍പ്പന തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം

ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഒക്ടോബര്‍ 16-ന് നിരത്തിലെത്തിക്കാന്‍ ഒരുങ്ങുകയാണ് ബജാജ്. മാധ്യമങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ട് അടുത്തിടെ പുറത്ത് വന്ന ക്ഷണകത്താണ് അധികം വൈകാതെ വാഹനത്തെ വിപണിയില്‍ എത്തിക്കുമെന്ന സൂചന നല്‍കിയിരിക്കുന്നത്.

ബജാജ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില്‍പ്പന തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം

വാഹന പ്രേമികള്‍ കാത്തിരുന്നതുപോലെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റൈ പേര് ബജാജ് ചേതക് ചിക് എന്നായിരിക്കുമെന്നാണ് സൂചന. ബജാജ് നിരയില്‍ ഏറെ പ്രശസ്തി നേടിയ സ്‌കൂട്ടറുകളിലൊന്നാണ് ചേതക് സ്‌കൂട്ടറുകള്‍.

ബജാജ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില്‍പ്പന തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം

വിപണിയില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തെരഞ്ഞെടുത്ത ചില സ്ഥലങ്ങളില്‍ മാത്രമാകും സ്‌കൂട്ടറിനെ അവതരിക്കുക എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ബംഗളൂരു, പുനെ തുടങ്ങിയ സ്ഥലങ്ങളിലാകും ആദ്യം ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കു.

ബജാജ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില്‍പ്പന തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം

ഏഥര്‍ 450 തന്നെയാണ് വിപണിയില്‍ ചേതക് ചിക് സ്‌കൂട്ടറിന്റെ എതിരാളി. അതുപോലെ അടുത്തിടെയാണ് റിവോള്‍ട്ട് ഇലക്ട്രിക്ക് ബൈക്ക് വിപണിയില്‍ എത്തുന്നത്. ഡല്‍ഹി, പുനെ നഗരങ്ങളിലാണ് റിവോള്‍ട്ട് ബൈക്കുകള്‍ ലഭിക്കുന്നത്. ഈ രണ്ട് സ്ഥലങ്ങളിലെയും വില്‍പ്പന കൂടി ലക്ഷ്യം വെച്ചാണ് ആദ്യം ഈ നഗരങ്ങളില്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ബജാജ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില്‍പ്പന തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം

സ്‌കൂട്ടറിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനം ഉള്‍പ്പെടെ ഉന്നത സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയോടെയായിരിക്കും സ്‌കൂട്ടര്‍ എത്തുകയെന്ന് മുമ്പുതന്നെ അറിയിച്ചിരുന്നു. ഇതിനൊപ്പം ബ്ലൂടൂത്ത് ഉള്‍പ്പെടെയുള്ള കണക്ടിവിറ്റി സംവിധാനങ്ങളും മറ്റും ഈ വാഹനത്തിലുണ്ട്.

ബജാജ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില്‍പ്പന തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം

ഹാന്‍ഡില്‍ ബാറില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പ്‌, ടു പീസ് സീറ്റുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉയര്‍ന്ന് സ്റ്റോറേജ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

ബജാജ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില്‍പ്പന തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം

ജര്‍മന്‍ ഇലക്ട്രിക്ക് ആന്‍ഡ് ടെക്‌നോളജി കേന്ദ്രമായി ബോഷുമായി സഹകരിച്ചാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്. ഏകദേശം 1.1 ലക്ഷം രൂപയായിരിക്കും ഈ സ്‌കൂട്ടറിന്റെ വിപണിയിലെ വില. ഇപ്പോള്‍ നിരത്തിലുള്ള ഇരുചക്ര വാഹനങ്ങളില്‍ നിന്നും തികച്ചും വേറിട്ട ഡിസൈനിലുള്ള വാഹനങ്ങള്‍ പുറത്തിക്കാനാണ് ബജാജ് ശ്രമിക്കുന്നത്.

Most Read: ഉപഭോക്താക്കള്‍ക്ക് ഒറ്റ തവണ അടവ് സൗകര്യവുമായി റിവോള്‍ട്ട്

ബജാജ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില്‍പ്പന തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം

ക്ലാസിക്ക് ഡിസൈന്‍ ശൈലിയായിരിക്കും സ്‌കൂട്ടര്‍ പിന്തുടരുകയെന്നാണ് ഇതികം പുറത്തുവന്ന ചിത്രങ്ങള്‍ നല്‍കുന്ന സൂചന. പെന്റഗണ്‍ ആകൃതിയിലാണ് ഹെഡ്ലാമ്പ് യൂണിറ്റുള്ളത്. ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ക്കും ഹെഡ്ലാമ്പിനും എല്‍ഇഡി ലൈറ്റിങ് ലഭിക്കാന്‍ സാധ്യതയുണ്ട്.

Most Read: വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ആവശ്യക്കാർ കൂടുന്ന അഞ്ച് മോഡലുകൾ

ബജാജ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില്‍പ്പന തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം

പുതിയ സുരക്ഷ സജ്ജീകരണമായ സിബിഎസും സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഭജിച്ച രീതിയിലാണ് പുറകിലെ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ക്ലാസിക്ക് അനുഭൂതി പകരുന്ന ഇന്‍ട്രമന്റ് കണ്‍സോളായിരിക്കും സ്‌കൂട്ടറിന് ലഭിക്കുക.

Most Read: തെറ്റായ ഫെയ്‌സ്ബുക്ക്‌ പോസ്റ്റ്; ഉപഭോക്താവിന്റെ ബുക്കിങ് റദ്ദാക്കി ജാവ

ബജാജ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില്‍പ്പന തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം

കമ്മ്യൂട്ടര്‍ ബൈക്കുകളും പെര്‍ഫോമന്‍സ് ബൈക്കുകളും കരുത്തേറിയ സ്‌കൂട്ടറുകളും ബജാജിന്റെ ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണിയില്‍ അണിനിരത്തുമെന്നാണ് വിവരം. 2020 -ഓടെ ഇലക്ട്രിക്ക് ബൈക്കുകളുടെ നിര കൂടുതല്‍ വിപുലമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

ബജാജ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില്‍പ്പന തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം

അതേസമയം ബജാജ് ഓട്ടോയും, ഓസ്ട്രിയ ആസ്ഥാനമായുള്ള മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളുമായ കെടിഎമ്മും ഒന്നിച്ച് ഒരു പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വൈകാതെ വിപണിയില്‍ എത്തിക്കും. ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Likely To Introduce Chetak First In Pune And Bangalore. Read more in Malayalam.
Story first published: Saturday, October 12, 2019, 14:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X