തെറ്റായ ഫെയ്‌സ്ബുക്ക്‌ പോസ്റ്റ്; ഉപഭോക്താവിന്റെ ബുക്കിങ് റദ്ദാക്കി ജാവ

ജാവ മോട്ടോർസൈക്കിളുകൾ വീണ്ടും വിവാദനങ്ങളിൽ ഇടം പിടിക്കുന്നത് തുടരുന്നു. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഏറ്റവും പുതിയ വാർത്ത ഒരു ജാവ ഉപഭോക്താവിന്റെ പോസ്റ്റാണ്, അദ്ദേഹം പ്രതീക്ഷിച്ചതിലും വളരെ മുമ്പുതന്നെ തന്റെ ജാവയുടെ ഡെലിവറി ലഭിച്ചും എന്ന് അവകാശപ്പെടുന്ന പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്.

തെറ്റായ ഫെയ്‌സ്ബുക്ക്‌ പോസ്റ്റ്; ഉപഭോക്താവിന്റെ ബുക്കിങ് റദ്ദാക്കി ജാവ

2019 മെയ് മാസത്തിൽ ജാവ 42 ബുക്ക് ചെയ്തതായും ഒക്ടോബറിൽ വാഹനത്തിന്റെ ഡെലിവറി ലഭിച്ചതായും സൗരഭ് യാദവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സിംഗിൾ-ചാനൽ എബി‌എസിനായിട്ടാണ് താൻ ഓർഡർ നൽകിയതെന്നും എന്നാൽ ലഭിച്ചത് ഇരട്ട ചാനൽ ജാവ എബി‌എസ് പതിപ്പാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

തെറ്റായ ഫെയ്‌സ്ബുക്ക്‌ പോസ്റ്റ്; ഉപഭോക്താവിന്റെ ബുക്കിങ് റദ്ദാക്കി ജാവ

എന്നിരുന്നാലും, ജാവ മോട്ടോർസൈക്കിൾസ് ഈ അവകാശവാദത്തെ പാടേ നിഷേധിച്ചു. ഇത്തരം തെറ്റായ ആരോപണങ്ങളിൽ വിശ്വസിക്കരുതെന്ന് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു കൊണ്ട് ജാവ സമൂഹമാദ്യമങ്ങളിൽ ഒരു അലേർട്ട് പോസ്റ്റ് ഇടുകയും ചെയ്തു.

ഇത്തരം പോസ്റ്റുകളുടെ ഏക ലക്ഷ്യം ഉപഭോക്താക്കളിൽ പരിഭ്രാന്തിയും ആശയക്കുഴപ്പവും സൃഷ്ടിക്കുക എന്നതാണെന്ന് നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടി.

തെറ്റായ ഫെയ്‌സ്ബുക്ക്‌ പോസ്റ്റ്; ഉപഭോക്താവിന്റെ ബുക്കിങ് റദ്ദാക്കി ജാവ

പോസ്റ്റിൽ പറയുന്ന സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷിച്ചതായും ബന്ധപ്പെട്ട വ്യക്തിയുടെ പ്രവർത്തനങ്ങൾ മനപ്പൂർവ്വം ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനായി സൃഷ്ടിച്ചതാണെന്നും കണ്ടെത്തിയതായും ജാവ പറയുന്നു. തൽഫലമായി, നിർമ്മാതാക്കൾ സൗരഭ് യാദവ് നടത്തിയ ബുക്കിങ് റദ്ദാക്കി.

തെറ്റായ ഫെയ്‌സ്ബുക്ക്‌ പോസ്റ്റ്; ഉപഭോക്താവിന്റെ ബുക്കിങ് റദ്ദാക്കി ജാവ

ചില ഉപഭോക്താക്കൾ സോഷ്യൽ ചാനലുകളിൽ സമാനമായ മറ്റ് പോസ്റ്റുകളും ചൂണ്ടിക്കാണിച്ചതിനാൽ ജാവ മോട്ടോർസൈക്കിൾസ് ഇട്ട പോസ്റ്റിൽ ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു. ജാവ മോട്ടോർസൈക്കിളുകളുടെ ഡെലിവറി കാലതാമസം കാരണമാണ് ഇത്തരം നെഗറ്റീവ് സംഭവവികാസങ്ങൾ ഉണ്ടാവുന്നതെന്ന് പലരും പറഞ്ഞു.

തെറ്റായ ഫെയ്‌സ്ബുക്ക്‌ പോസ്റ്റ്; ഉപഭോക്താവിന്റെ ബുക്കിങ് റദ്ദാക്കി ജാവ

ഡെലിവറികൾ കൃത്യസമയത്ത് ആയിരുന്നുവെങ്കിൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന വ്യാജ പോസ്റ്റുകളുടെ പ്രശ്നം ഉണ്ടാകുമായിരുന്നില്ല എന്നാണ് ഭൂരിപക്ഷം പേരുടേയും അഭിപ്രായം.

തെറ്റായ ഫെയ്‌സ്ബുക്ക്‌ പോസ്റ്റ്; ഉപഭോക്താവിന്റെ ബുക്കിങ് റദ്ദാക്കി ജാവ

ജാവയ്ക്ക് വിവാദങ്ങൾക്ക് പുതുമയല്ല, സമാനമായ മറ്റ് സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഒരു ജാവ ഉടമ തന്റെ ജാവ മോട്ടോർസൈക്കിളിൽ തുരുമ്പെടുക്കുന്ന ഭാഗങ്ങൾ കാണിക്കുന്ന നിരവധി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. യഥാർത്ഥമായിരുന്ന ഈ സംഭവം ജാവ ഡീലർഷിപ്പ് ഇടപെട്ടാണ് പരിഹരിച്ചത്.

Most Read: ബെനലി ലിയോൺസിനൊ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

തെറ്റായ ഫെയ്‌സ്ബുക്ക്‌ പോസ്റ്റ്; ഉപഭോക്താവിന്റെ ബുക്കിങ് റദ്ദാക്കി ജാവ

90-ാം വാർഷികം ആഘോഷിക്കുന്നതിനായി കമ്പനി പ്രത്യേക പതിപ്പ് ജാവ പുറത്തിറക്കിയതാണ് നിലവിലെ സംസാര വിഷയം. 90 സ്‌പെഷ്യൽ എഡിഷൻ മോട്ടോർസൈക്കിളുകളുടെ ഈ പരിമിത പതിപ്പ് ഉടൻ വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

Most Read: 90 -ാം വാർഷിക പതിപ്പ് പുറത്തിറക്കി ജാവ; വില 1.73 ലക്ഷം

തെറ്റായ ഫെയ്‌സ്ബുക്ക്‌ പോസ്റ്റ്; ഉപഭോക്താവിന്റെ ബുക്കിങ് റദ്ദാക്കി ജാവ

ഒരു വശത്ത് ചിലർക്ക് ഈ ആശയം ഇഷ്ടപ്പെട്ടെങ്കിലും, മറുവശത്ത് തങ്ങൾ ബുക്ക് ചെയ്ത വാഹനത്തിനായി മാസങ്ങളോളം ക്ഷമയോടെ കാത്തിരിക്കുന്ന ഉപയോക്താക്കൾക്ക് ഇതിനോട് എതിർപ്പുണ്ട്.

Most Read: ഒന്നാം വാർഷിക വേളയിൽ പുതിയ മൂന്ന് മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ജാവ

തെറ്റായ ഫെയ്‌സ്ബുക്ക്‌ പോസ്റ്റ്; ഉപഭോക്താവിന്റെ ബുക്കിങ് റദ്ദാക്കി ജാവ

അതോടൊപ്പം ജാവ മൂന്ന് പുതിയ മോട്ടോർസൈക്കിളുകൾ പുറത്തിറക്കുമെന്ന വാർത്തകളും പുറത്തു വരുന്നു. എന്നാൽ സമീപകാല അനുഭവങ്ങൾക്ക് ശേഷം ഉപഭോക്താക്കൾ എങ്ങനെ പ്രതികരിക്കുമെന്ന് ആർക്കും ഉറപ്പു പറയാൻ സാധിക്കില്ല.

Source: Jawa Owners & Lovers/Facebook

Most Read Articles

Malayalam
English summary
Customer's fake Facebook post;Jawa cancels booking. Read more Malayalam.
Story first published: Friday, October 11, 2019, 13:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X