വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ആവശ്യക്കാർ കൂടുന്ന അഞ്ച് മോഡലുകൾ

വാഹന വിപണി കാര്യമായ മാന്ദ്യം നേരിടുമ്പോൾ പോലും ചില മോഡലുകൾ മറ്റുള്ള കാറുകളുടെ വിൽപ്പനയേക്കാൾ ഇരട്ടി വിൽപ്പനയാണ് സ്വന്തമാക്കുന്നത്. അത്തരത്തിൽ മികച്ച വിൽപ്പന നേടുന്നത് ഈ വർഷം പുറത്തിറങ്ങിയ പുതിയ മോഡലുകളാണെന്നതും ശ്രദ്ധേയമാണ്. വാഹന വിപണിയിലെ തകർച്ചയിലും മികച്ച വിൽപ്പന നേടുന്നതും ആവശ്യം വർധിച്ചുകൊണ്ടിരിക്കുന്നതുമായ വാഹനങ്ങൾ ഏതൊക്കെയാണെന്ന് നേക്കാം.

വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ആവശ്യക്കാർ കൂടുന്ന അഞ്ച് മോഡലുകൾ

1. കിയ സെൽറ്റോസ്

ഇന്ത്യൻ വിപണിയിൽ കിയയുടെ ആദ്യ മോഡലായ സെൽറ്റോസ് എസ്‌യുവിക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ വർഷം ഓഗസ്റ്റിൽ അവതരിപ്പിച്ചതിനു ശേഷം കൊറിയൻ കാർ നിർമ്മാതാവിന് എസ്‌യുവിക്കായി 50,000 ബുക്കിംഗുകളാണ് ലഭിച്ചത്.

വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ആവശ്യക്കാർ കൂടുന്ന അഞ്ച് മോഡലുകൾ

ടെക് ലൈൻ (HT Line), സ്പോർട്ടിയർ ജിടി ലൈൻ എന്നീ രണ്ട് വകഭേദങ്ങളിൽ കിയ സെൽറ്റോസ് ലഭ്യമാണ്. രണ്ട് പതിപ്പുകളും 16 വ്യത്യസ്ത വകഭേദങ്ങളും വാഗ്ദാനം ചെയ്യുന്നു. HT ലൈനിന്റെ അടിസ്ഥാന മോഡലിന് 9.69 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഉയർന്ന മോഡലായ ജിടി ലൈൻ മോഡലിന് 16.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ആവശ്യക്കാർ കൂടുന്ന അഞ്ച് മോഡലുകൾ

2. ഹ്യുണ്ടായി വെന്യു

സബ് -4 മീറ്റർ എസ്‌യുവി വിഭാഗത്തിൽ മാരുതി വിറ്റാര ബ്രെസ്സയുടെ വിപണി പിടിച്ചെടുത്ത വാഹനമാണ് ഈ വർഷം വിപണിയിലെത്തിയ ഹ്യുണ്ടായി വെന്യു. മാത്രമല്ല ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV 300, ഫോർഡ് ഇക്കോസ്‌പോർട്ട് എന്നിവയ്‌ക്കും കടുത്ത എതിരാളിയാണ് വെന്യു. കണക്റ്റഡ് കാർ സാങ്കേതികവിദ്യ, നിരവധി ഫീച്ചറുകൾ, ഹ്യുണ്ടായിയുടെ ബ്രാൻഡ് മൂല്യം എന്നിവയെല്ലാം വെന്യുവിന്റെ ഡിമാന്റിനെ വർധിപ്പിക്കുന്നു.

വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ആവശ്യക്കാർ കൂടുന്ന അഞ്ച് മോഡലുകൾ

കഴിഞ്ഞ മാസം വിൽപ്പനയിൽ വിറ്റാര ബ്രെസ്സയ്ക്ക് പിന്നിൽ പോയെങ്കിലും വരും മാസങ്ങളിൽ വിപണി തിരിച്ചുപിടിക്കാനാകുമെന്നാണ് വിശ്വാസം. 6.5 ലക്ഷം മുതൽ 11.10 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ആവശ്യക്കാർ കൂടുന്ന അഞ്ച് മോഡലുകൾ

3. എംജി ഹെക്ടർ

ടാറ്റ ഹാരിയർ, മഹീന്ദ്ര XUV 500, ജീപ്പ് കോമ്പസ് എന്നിവയുൾപ്പെടെയുള്ള എസ്‌യുവികളുടെ വിപണി പിടിച്ചെടുത്ത അരങ്ങേറ്റക്കാരനാണ് എം‌ജി ഹെക്ടർ. ഈ ശ്രേണിയിലെ മറ്റ് വാഹനങ്ങളിൽ ഇല്ലാത്ത നിരവധി ഫസ്റ്റ്-ക്ലാസ് സവിശേഷതകളോടെയാണ് ഹെക്ടർ എത്തുന്നത്.

Most Read:അഞ്ച് വർഷത്തിനുള്ളിൽ 2.7 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സിയാസ്

വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ആവശ്യക്കാർ കൂടുന്ന അഞ്ച് മോഡലുകൾ

12.18 ലക്ഷം രൂപ മുതൽ 16.88 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില. ശ്രേണിയിലെ മറ്റ് ചില കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹെക്ടറിന് മത്സരാധിഷ്ഠിത വിലയാണുള്ളത്. അതിനാൽ, ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവികളിൽ ഒന്നാണ് ഹെക്ടർ.

Most Read: സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ ഹാച്ച്ബാക്കുകൾ

വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ആവശ്യക്കാർ കൂടുന്ന അഞ്ച് മോഡലുകൾ

4. മാരുതി സുസുക്കി എർട്ടിഗ

മാരുതി സുസുക്കി എർട്ടിഗ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എംപിവി വാഹനമാണ്. കഴിഞ്ഞ മാസം തന്നെ 6,300 യൂണിറ്റ് കാറുകൾ വിൽക്കാൻ മാരുതിക്ക് സാധിച്ചു.

Most Read: അടിപതറിയ നാല് അടിപൊളി കാറുകൾ

വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ആവശ്യക്കാർ കൂടുന്ന അഞ്ച് മോഡലുകൾ

എർട്ടിഗയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ പ്രീമിയം മോഡൽ XL6 അതിന്റെ മൊത്തത്തിലുള്ള വിൽപ്പനയെ ബാധിച്ചിട്ടുണ്ട്. ഇത് എർട്ടിഗയുടെ പ്രതിമാസ വിൽപ്പന 25 ശതമാനമായി കുറയാൻ കാരണമായി. എന്നിരുന്നാലും, എം‌പിവിക്ക് ആവശ്യക്കാർ വളരെ കൂടുതലാണ്.

വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ആവശ്യക്കാർ കൂടുന്ന അഞ്ച് മോഡലുകൾ

എർട്ടിഗയുടെ 7.55 ലക്ഷം രൂപ മുതൽ 11.21 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മഹീന്ദ്ര മറാസോ, റെനോ ലോഡ്ജി എന്നിവയാണ് എർട്ടിഗയുടെ വിപണി എതിരാളികൾ.

വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ആവശ്യക്കാർ കൂടുന്ന അഞ്ച് മോഡലുകൾ

5. റെനോ ട്രൈബർ

ഫ്രഞ്ച് വാഹന നിർമ്മാതാക്കളിൽ നിന്ന് കഴിഞ്ഞ മാസം വിപണിയിലെത്തിയ ഏഴ് സീറ്റർ വാഹനമാണ് പുതിയ ട്രൈബർ. ഒരു സബ് -4 മീറ്റർ എം‌പി‌വി / ഹാച്ച്ബാക്ക് എന്ന് ട്രൈബറിനെ വിശേഷിപ്പിക്കാം.

വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ആവശ്യക്കാർ കൂടുന്ന അഞ്ച് മോഡലുകൾ

മോഡുലാർ സീറ്റിംഗ് ലേഔട്ട് ഉപയോഗിച്ച്, ശ്രേണിയിലെ ഏറ്റവും പ്രായോഗിക ക്യാബിൻ സ്പേസ് വാഹനം വാഗ്ദാനം ചെയ്യുന്നു. 2019 ഓഗസ്റ്റിൽ ആരംഭിച്ച ട്രൈബറിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ആവശ്യക്കാർ കൂടുന്ന അഞ്ച് മോഡലുകൾ

വിൽപ്പനയുടെ കാര്യത്തിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ പിന്നിലാക്കാൻ സബ് കോംപാക്റ്റ് എം‌പി‌വിക്ക് കഴിഞ്ഞു, കൂടാതെ 2019 സെപ്റ്റംബറിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ എം‌പിവിയും ഇതാണ്. മൊത്തം 4,710 യൂണിറ്റുകളുടെ വിൽപ്പനയാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. വകഭേദത്തെ ആശ്രയിച്ച് ട്രൈബറിന്റെ കാത്തിരിപ്പ് കാലയളവ് മൂന്ന് മാസം വരെയാണെന്ന് റെനോ സ്ഥിരീകരിച്ചിട്ടുണ്ട്.

വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ആവശ്യക്കാർ കൂടുന്ന അഞ്ച് മോഡലുകൾ

4.95 ലക്ഷം രൂപയാണ് ട്രൈബറിന്റെ പ്രാരംഭ വില. ഉയർന്ന വകഭേദമായ RXZ വകഭേദത്തിന് 6.49 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഡാറ്റ്‌സൻ ഗോ പ്ലസ് ട്രൈബറിന് നേരിട്ടുള്ള എതിരാളിയാണെങ്കിലും കാര്യമായ ഉപഭോക്താക്കൾ ഗോ പ്ലസിന് ഇല്ലെന്നത് ട്രൈബറിന്റെ വിപണിക്ക് ഗുണമാണ്. വാഹനത്തിന്റെ ഒരു ഓട്ടോമാറ്റിക്ക് മോഡലും പുറത്തിറക്കാൻ റെനോ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

More from DriveSpark

Article Published On: Saturday, October 12, 2019, 11:06 [IST]
English summary
five Cars With High Demand. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X