വിൽപ്പനയിൽ പച്ചപിടിക്കാതെ ഹീറോ എക്സ്പൾസ്

രാജ്യത്ത് ബൈക്കുകള്‍ക്ക് ഉയര്‍ന്നു വരുന്ന പ്രശസ്തി കണക്കിലെടുത്താണ് എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200T ബെക്കുകള്‍ ഹീറോ മോട്ടോകോര്‍പ് വില്‍പ്പനയ്‌ക്കെത്തിച്ചത്. 2019 മെയ് മാസത്തിലാണ് ഈ പ്രാരംഭ ഓഫ്‌റോഡ് ബൈക്കുകളെ ഹീറോ വിപണിയിലെത്തിച്ചത്. 1,026 യൂണിറ്റ് വില്‍പ്പനയാണ് വിപണിയിലെത്തിയ ആദ്യ മാസത്തില്‍ ബൈക്കുകള്‍ കുറിച്ചത്.

വിൽപ്പനയിൽ പച്ചപിടിക്കാതെ ഹീറോ എക്സ്പൾസ്

മറുഭാഗത്ത് എക്‌സ്പള്‍സ് ബൈക്കുകളുടെ എതിരാളിയായ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനാവട്ടെ 1,192 യൂണിറ്റ് വില്‍പ്പനയാണ് പോയ മാസം രേഖപ്പെടുത്തിയത്. ഹീറോ ഇംപള്‍സിന്റെ പരിഷ്‌കൃത പതിപ്പാണ് എക്‌സ്പള്‍സ് ഇരട്ടകള്‍.

വിൽപ്പനയിൽ പച്ചപിടിക്കാതെ ഹീറോ എക്സ്പൾസ്

വില്‍പ്പനയില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ട ഇംപള്‍സിന്റെ ഉത്പാദനം കമ്പനി നിര്‍ത്തുകയായിരുന്നു. ഓഫ്‌റോഡ് റൈഡുകള്‍ക്ക് അനുയോജ്യമായ ട്രെന്‍ഡി ഡിസൈനാണ് ഹീറോ എക്‌സ്പള്‍സ് 200 -നുള്ളത്.

വിൽപ്പനയിൽ പച്ചപിടിക്കാതെ ഹീറോ എക്സ്പൾസ്

ദീര്‍ഘദൂര യാത്രകള്‍ക്കനുയോജ്യമായ ബൈക്കായ എക്‌സ്പള്‍സ് 200T മോഡേണ്‍ റെട്രോ ഡിസൈനിലാണ് ഹീറോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓഫ്‌റോഡിംഗിന് സഹായകമായ ഒരുപിടി ഫീച്ചറുകളാണ് എക്‌സ്പള്‍സ് 200 -ല്‍ കമ്പനി ഒരുക്കിയിരിക്കുന്നത്.

വിൽപ്പനയിൽ പച്ചപിടിക്കാതെ ഹീറോ എക്സ്പൾസ്

അപ്പ്‌റൈറ്റ് റൈഡിംഗ് പൊസിഷന്‍, പ്രൊട്ടക്ടിവ് വിന്‍ഡ്ഷീല്‍ഡ്, 220 mm ഗ്രൗണ്ട് ക്ലിയറന്‍സ്, അപ്പ്‌സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റ്, പ്രൊട്ടക്ടിവ് ബാഷ് പ്ലേറ്റ്, കരുത്താര്‍ന്ന സ്റ്റീല്‍ ഷാസി, നെക്കിള്‍ ഗാര്‍ഡ്, പത്ത് വിധത്തില്‍ ക്രമീകരിക്കാവുന്ന ഗാസ് ചാര്‍ജ്ഡ് മോണോഷോക്ക് റിയര്‍ സസ്‌പെന്‍ഷന്‍, വലിയ ടറുകള്‍ എന്നിവയാണ് ഹീറോ എക്‌സ്പള്‍സ് 200 -ലെ സവിശേഷതകള്‍.

വിൽപ്പനയിൽ പച്ചപിടിക്കാതെ ഹീറോ എക്സ്പൾസ്

മറുഭാഗത്ത് എക്‌സ്പള്‍സ് 200T -യില്‍ ആവട്ടെ സുഖകരമായ റൈഡിംഗ് അനുഭവം നല്‍കുന്ന ഫ്‌ളാറ്റ് സീറ്റാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

വിൽപ്പനയിൽ പച്ചപിടിക്കാതെ ഹീറോ എക്സ്പൾസ്

വീതിയേറിയ പിന്‍ ടയറുകള്‍, ഏഴ് വിധത്തില്‍ ക്രമീകരിക്കാവുന്ന മോണോഷോക്ക് റിയര്‍ സസ്‌പെന്‍ഷന്‍ എന്നിവയാണ് ബൈക്കിലെ മറ്റു പ്രത്യേകതകള്‍. റെട്രോ ഭാവമുണര്‍ത്തുന്ന എല്‍ഇഡി ഹെഡ്‌ലാമ്പും ഇന്ധന ടാങ്കുമാണ് എക്‌സ്പള്‍സ് 200T-യിലെ മറ്റു ഡിസൈന്‍ സവിശേഷതകള്‍.

Most Read: സുരക്ഷ കൂട്ടി മാരുതി ഡിസൈര്‍, വില 5.83 ലക്ഷം രൂപ മുതല്‍

വിൽപ്പനയിൽ പച്ചപിടിക്കാതെ ഹീറോ എക്സ്പൾസ്

പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമന്റെ ക്ലസ്റ്റര്‍, കോള്‍ അലര്‍ട്ടുകളോടെയുള്ള സ്മാര്‍ട്‌ഫോണ്‍ കണക്ടിവിറ്റി, ടേണ്‍-ബൈ-ടേണ്‍ ജിപിഎസ് നാവിഗേഷന്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, യുഎസ്ബി ചാര്‍ജര്‍, ബംഗീ ഹുക്കുകളോടുള്ള ലഗേജ് പ്ലേറ്റുകള്‍, ഇരു വശങ്ങളിലും ഡിസ്‌ക്ക് ബ്രേക്കുകള്‍, ഒറ്റ ചാനല്‍ എബിഎസ് എന്നിവയാണ് ഹീറോ എക്‌സ്പള്‍സ് 200T -യിലെ മറ്റു പ്രധാന ഫീച്ചറുകള്‍.

വിൽപ്പനയിൽ പച്ചപിടിക്കാതെ ഹീറോ എക്സ്പൾസ്

199.6 സിസി ശേഷിയുള്ള ഒറ്റ സിലിണ്ടര്‍ എയര്‍കൂളിംഗ് എഞ്ചിനാണ് എക്‌സ്പള്‍സ് ഇരട്ടകളില്‍ തുടിക്കുന്നത്. ഇത് 8,000 rpm -ല്‍ 18 bhp കരുത്തും 6,500 rpm -ല്‍ 17.1 Nm torque ഉം പരമാവധി കുറിക്കും.

Most Read: 20 പുത്തന്‍ ഫീച്ചറുകളുമായി ഇസൂസു വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ്‌ വിപണിയില്‍

വിൽപ്പനയിൽ പച്ചപിടിക്കാതെ ഹീറോ എക്സ്പൾസ്

കര്‍ബറേറ്റര്‍ അടിസ്ഥാനത്തിലാണ് ഈ എഞ്ചിനെങ്കിലും എക്‌സ്പള്‍സ് 200 -ല്‍ പ്രോഗ്രാമ്മബിള്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ ഓപ്ഷനും കമ്പനി ലഭ്യമാക്കുന്നു. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്.

വിൽപ്പനയിൽ പച്ചപിടിക്കാതെ ഹീറോ എക്സ്പൾസ്

സ്‌പോര്‍ട്‌സ് റെഡ്, പാന്ഥര്‍ ബ്ലാക്ക്, വൈറ്റ്, മാറ്റ് ഗ്രീന്‍, മാറ്റ് ഗ്രെയ് എന്നിങ്ങനെ അഞ്ച് നിറപ്പതിപ്പുകളിലാണ് ഹീറോ എക്‌സ്പള്‍സ് 200 ലഭ്യമാവുന്നത്. ഇതിലെ ആദ്യ രണ്ടു നിറങ്ങള്‍ പ്രാരംഭ മോഡലുകളിലും മറ്റുള്ളവ ഉയര്‍ന്ന മോഡലുകളിലുമാണ് കമ്പനി ഓഫര്‍ ചെയ്യുന്നത്.

Most Read: പുതിയ റെനോ ട്രൈബർ - അറിയണം ഇക്കാര്യങ്ങൾ

വിൽപ്പനയിൽ പച്ചപിടിക്കാതെ ഹീറോ എക്സ്പൾസ്

എക്‌സ്പള്‍സ് 200 -ന്റെ കര്‍ബറേറ്റര്‍ അടിസ്ഥാന മോഡലിന് 97,000 രൂപയും ഫ്യുവല്‍ ഇഞ്ചക്റ്റഡ് മോഡലിന് 1.05 ലക്ഷം രൂപയുമാണ് വില. ഹീറോ എക്‌സ്പള്‍സ് 200T -യാവട്ടെ സ്‌പോര്‍ട്‌സ് റെഡ്, പാന്ഥര്‍ ബ്ലാക്ക്, മാറ്റ് ഷീല്‍ഡ് ഗോള്‍ഡ്, മാറ്റ് ഗ്രെയ് എന്നിങ്ങനെ നാല് നിറപ്പതിപ്പുകലിലാണ് വില്‍പ്പനയ്ക്കുള്ളത്. 94,000 രൂപയാണ് എക്‌സ്പള്‍സിന് വില. ദില്ലി എക്‌സ്‌ഷോറൂം പ്രകാരമാണ് എല്ലാ വിലകളും.

Source:Rushlane

More from DriveSpark

Article Published On: Friday, June 21, 2019, 12:58 [IST]
English summary
Hero Xpulse sales may 2019. Read In malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X