20 പുത്തന്‍ ഫീച്ചറുകളുമായി ഇസൂസു വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ്‌ വിപണിയില്‍

ലൈഫ്‌സ്റ്റൈല്‍ പിക്കപ്പ് ട്രക്കായ ഇസൂസു വി-ക്രോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയിലെത്തി. പുറംമോടിയിലെ ചില പരിഷ്‌കാരങ്ങളെ കൂടാതെ പുത്തന്‍ നിറപ്പതിപ്പുകളിലുമാണ് 2019 ഇസൂസു വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് എത്തിയിരിക്കുന്നത്. റൂബി റെഡ്, ടൈറ്റാനിയം സില്‍വര്‍, ഒബ്‌സിഡിയന്‍ ഗ്രെയ്, കോസ്മിക് ബ്ലാക്ക്, സ്പ്ലാഷ് വൈറ്റ് നിറങ്ങളെ കൂടാതെ സാഫൈര്‍ ബ്ലൂ, സില്‍ക്കി പേള്‍ വൈറ്റ് എന്നീ നിറങ്ങളില്‍ കൂടി ഇനി പിക്കപ്പ് ട്രക്ക് ലഭിക്കും.

20 പുത്തന്‍ ഫീച്ചറുകളുമായി ഇസൂസു വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ്‌ വിപണിയില്‍

പുതിയ ഡി-മാക്‌സ്-വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് കമ്പനി ഷോറൂമുകളില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, പരിഷ്‌കരിച്ച വി-ക്രോസിന്റെ വില കമ്പനി വര്‍ധിപ്പിച്ചിട്ടില്ലെന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമാവും.

20 പുത്തന്‍ ഫീച്ചറുകളുമായി ഇസൂസു വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ്‌ വിപണിയില്‍

പ്രാരംഭ മോഡലിന് 15.51 ലക്ഷം രൂപയും ഉയര്‍ന്ന മോഡലിന് 17.03 ലക്ഷം രൂപയുമെന്ന പ്രൈസ് ടാഗ് തന്നെയാവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും കമ്പനി തുടരുക. എന്നാല്‍, ഇപ്പോള്‍ കമ്പനി അവതരിപ്പിക്കുന്ന ഈ വിലയില്‍ ഭാവിയില്‍ വര്‍ധനവുണ്ടാവാനും സാധ്യതയുണ്ട്.

20 പുത്തന്‍ ഫീച്ചറുകളുമായി ഇസൂസു വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ്‌ വിപണിയില്‍

ഏകദേശം ഇരുപതോളം മാറ്റങ്ങളുമായാണ് പുതിയ ഇസൂസു വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത്. ഇന്റീരിയറിലെയും എക്സ്റ്റീരിയറിലെയും പരിഷ്‌കാരങ്ങള്‍ വി-ക്രോസിനെ കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്.

20 പുത്തന്‍ ഫീച്ചറുകളുമായി ഇസൂസു വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ്‌ വിപണിയില്‍

പുത്തന്‍ ഫ്രണ്ട് ഗ്രില്‍, ബൈ-എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ക്രോം ബെസലോടെയുള്ള ഫോഗ് ലാമ്പുകള്‍, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഫ്‌ളെയര്‍ഡ് വീല്‍ ആര്‍ച്ചുകള്‍ എന്നിവയാണ് പുതിയ ഇസൂസു വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിലെ പ്രധാന എക്സ്റ്റീരിയര്‍ വിശേഷങ്ങള്‍.

20 പുത്തന്‍ ഫീച്ചറുകളുമായി ഇസൂസു വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ്‌ വിപണിയില്‍

സ്‌പോര്‍ടി ഭാവമുണര്‍ത്തുന്ന റൂഫ് റെയിലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, വശങ്ങളിലെ സ്റ്റെപ്പുകള്‍, ബ്ലാക്ക് നിറമുള്ള B പില്ലാര്‍ ബമ്പറിലെ ക്രോം ആവരണം എന്നിവയാണ് മറ്റു സവിശേഷതകള്‍.

20 പുത്തന്‍ ഫീച്ചറുകളുമായി ഇസൂസു വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ്‌ വിപണിയില്‍

പരിഷ്‌കരിച്ച എല്‍ഇഡി ടെയില്‍ ലാമ്പുകളും പുതിയ ഡിസൈന്‍ ലൈനുകളും ഇസൂസു വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിലെ എക്സ്റ്റീരിയര്‍ വിശേഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ബ്ലാക്ക് നിറമാണ് ഇന്റീരിയറിന് നല്‍കിയിരിക്കുന്നത്.

Most Read: ചൈനീസ് കമ്പനിയെ കൂട്ടുപിടിച്ച് വില കുറഞ്ഞ ബൈക്കുകള്‍ നിര്‍മ്മിക്കാന്‍ ഹാര്‍ലി

20 പുത്തന്‍ ഫീച്ചറുകളുമായി ഇസൂസു വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ്‌ വിപണിയില്‍

ഇസൂസു വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിലെ സീറ്റുകളും കമ്പനി നവീകരിച്ചിട്ടുണ്ട്. ത്രീഡി ഡിസൈനിലുള്ള ഇലക്ട്രോലുമിനസന്റ് മീറ്റര്‍, ഗിയര്‍ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ എന്നിവ ഉള്‍പ്പെടുത്തി കോക്ക്പിറ്റും കമ്പനി പരിഷ്‌ക്കരിച്ചിരിക്കുന്നു.

20 പുത്തന്‍ ഫീച്ചറുകളുമായി ഇസൂസു വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ്‌ വിപണിയില്‍

പിന്‍ യാത്രക്കാര്‍ക്കായി യുഎസ്ബി ചാര്‍ജിംഗ് സംവിധാനം കമ്പനി വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റില്‍ ഒരുക്കിയിരിക്കുന്നു. ഇന്‍ഫോടെയിന്‍മെന്റ് സംവിധാനങ്ങള്‍ക്കൊപ്പം വി-ക്രോസിലെ സുരക്ഷ സജ്ജീകരണങ്ങളും കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്.

Most Read: കിയ സെല്‍റ്റോസ് - വന്നു, കണ്ടു, ഇനി കീഴടക്കണം

20 പുത്തന്‍ ഫീച്ചറുകളുമായി ഇസൂസു വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ്‌ വിപണിയില്‍

പ്രീ-ടെന്‍ഷനറോടെയുള്ള സീറ്റ് ബെല്‍റ്റ്, ലോഡ് ലിമിറ്റര്‍, സ്പീഡ് സെന്‍സിറ്റിവ് ഡോര്‍ ലോക്ക്, യാത്രക്കാര്‍ക്കായുള്ള സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയാണ് വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിലെ സുരക്ഷ സജ്ജീകരണങ്ങള്‍.

20 പുത്തന്‍ ഫീച്ചറുകളുമായി ഇസൂസു വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ്‌ വിപണിയില്‍

ഇവ കൂടാതെ മുന്നിലും പിന്നിലും വശങ്ങളിലുമായുള്ള എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റെ് കണ്‍ട്രോള്‍, എബിഎസ്, ഇബിഡി എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

Most Read: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയും ശിക്ഷയും

20 പുത്തന്‍ ഫീച്ചറുകളുമായി ഇസൂസു വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ്‌ വിപണിയില്‍

ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന എഞ്ചിനാണ് പുതിയ ഇസൂസു ഡി-മാക്‌സ് വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റില്‍ തുടിക്കുന്നത്. 132 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ കഴിവുള്ളതാണീ എഞ്ചിന്‍.

20 പുത്തന്‍ ഫീച്ചറുകളുമായി ഇസൂസു വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ്‌ വിപണിയില്‍

അഞ്ച് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ആന്ധ്രപ്രദേശിലെ ശ്രീ സിറ്റിയിലുള്ള ഇസൂസു മോട്ടോര്‍സിന്റെ നിര്‍മ്മാണശാലയില്‍ നിന്നാവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് ഉത്പാദിപ്പിക്കുക.

More from DriveSpark

Article Published On: Thursday, June 20, 2019, 17:15 [IST]
English summary
2019 Isuzu V-Cross Facelift With 20 New Features Launched In India. Read In Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X