പുതിയ റെനോ ട്രൈബർ — അറിയണം ഇക്കാര്യങ്ങൾ

കഴിഞ്ഞ ദിവസമാണ് നാല് മീറ്ററില്‍ താഴെയുള്ള എംപിവിയായ ട്രൈബറിനെ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ വാഹനലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ട്രൈബര്‍ എംപിവിയെ കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ബജറ്റ് ഹാച്ച്ബാക്കായ ക്വി‍ഡിനും കോമ്പാക്റ്റ് എസ്‌യുവിയായ ഡസ്റ്ററിനും ഇടയിലാണ് പുതിയ റെനോ ട്രൈബറിന്റെ സ്ഥാനം.

പുതിയ റെനോ ട്രൈബർ — അറിയണം ഇക്കാര്യങ്ങൾ

വിപണിയില്‍ അഞ്ച് മുതല്‍ ഏഴ് ലക്ഷം രൂപവരെയാണ് റെനോ ട്രൈബറിന് വില പ്രതീക്ഷിക്കുന്നത്. എംപിവിയുടെ പെട്രോള്‍ പതിപ്പ് മാത്രമാവും കമ്പനി പുറത്തിറക്കുക. ക്വിഡിലെ 1.0 ലിറ്റര്‍ യൂണിറ്റ് തന്നെയാവും റെനോ ട്രൈബറിലും കമ്പനി ഉള്‍പ്പെടുത്തുക.

പുതിയ റെനോ ട്രൈബർ — അറിയണം ഇക്കാര്യങ്ങൾ

ഹാച്ച്ബാക്കിലെ CMF-A പ്ലാറ്റ്‌ഫോമാണ് ട്രൈബര്‍ കടമെടുക്കുക. ഇന്ത്യയില്‍ അവതരിപ്പിച്ച സാഹചര്യത്തില്‍ ഒട്ടും വൈകാതെ തന്നെ മറ്റു വിപണികളിലും പുതിയ ട്രൈബറിനെ കമ്പനി പരിചയപ്പെടുത്താനാണ് സാധ്യത.

പുതിയ റെനോ ട്രൈബർ — അറിയണം ഇക്കാര്യങ്ങൾ

പുതിയ റെനോ ട്രൈബറിനെ പരിചയപ്പെടുത്തുന്ന വീഡിയോയാണ് താഴെ നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന സ്‌റ്റേഷന്‍ വാഗണെ എംപിവി അനുസ്മരിപ്പിക്കുന്നതായാണ് വീഡിയോയില്‍ നിന്ന് വ്യക്തമാവുന്നത്.

പുതിയ റെനോ ട്രൈബർ — അറിയണം ഇക്കാര്യങ്ങൾ

എംപിവിയ്ക്കുള്ള 186 mm ഗ്രൗണ്ട് ക്ലിയറന്‍സാണ് ഇതിന് കാരണം. മുന്നിലെയും പുറകിലെയും വീലുകള്‍ തമ്മിലുള്ള അകലം വിശാലമായ ക്യാബിന് വഴിയൊരുക്കുന്നു.

പുതിയ റെനോ ട്രൈബർ — അറിയണം ഇക്കാര്യങ്ങൾ

ഏഴ് പേര്‍ക്ക് വരെ സുഖമായി യാത്ര ചെയ്യാമെന്നുള്ളതാണ് ട്രൈബറിനെ സവിശേഷമാക്കുന്ന മറ്റൊരു കാര്യം. മധ്യ നിരയിലെയും അവസാന നിരയിലെയും സീറ്റുകള്‍ യാത്രക്കാര്‍ക്കാവശ്യമായ രീതിയില്‍ ക്രമീകരിച്ച് കൂടുതല്‍ ലഗേജ് ശേഷി ഉറപ്പുവരുത്താം.

Most Read: റോക്‌സോറില്‍ മഹീന്ദ്രയുടെ പുതിയ പരീക്ഷണം, ഇതാണ് റോക്‌സ്‌ബോക്‌സ്

പുതിയ റെനോ ട്രൈബർ — അറിയണം ഇക്കാര്യങ്ങൾ

ഡിസൈനില്‍ ക്വിഡ് ഹാച്ച്ബാക്കിന്റെ മിന്നലാട്ടങ്ങള്‍ ട്രൈബറില്‍ അങ്ങിങ്ങായി കാണാം. പ്രത്യേകിച്ച് വശങ്ങളില്‍ വീല്‍ ക്ലാഡിംഗില്‍, ഡോറുകളിലെല്ലാം തന്നെ ഇത് പ്രകടമാണ്.

Most Read: ഹ്യുണ്ടായി ക്രെറ്റയ്ക്കും കിട്ടും വലിയ ഡിസ്പ്ലേ, ഒരുക്കങ്ങൾ തുടങ്ങി

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പുതിയ റെനോ ട്രൈബറിന്റെ ഹൃദയം. ഇത് പരമാവധി 75 bhp കരുത്തും 96 Nm torque ഉം സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്.

Most Read: കിയ സെല്‍റ്റോസ് - പ്രതീക്ഷകള്‍ എന്തെല്ലാം?

പുതിയ റെനോ ട്രൈബർ — അറിയണം ഇക്കാര്യങ്ങൾ

റെനോ ക്വിഡിലും സമാനമായ യൂണിറ്റാണുള്ളതെങ്കിലും ട്രൈബറിലെത്തുമ്പോള്‍ എഞ്ചിന് കരുത്തും ടോര്‍ഖ് കൂടുന്നുണ്ട്. അഞ്ച് സ്പീഡാണ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍.

പുതിയ റെനോ ട്രൈബർ — അറിയണം ഇക്കാര്യങ്ങൾ

ലിറ്ററിന് 20 കിലോമീറ്റര്‍ മൈലേജാവും പുതിയ റെനോ ട്രൈബര്‍ കുറിക്കുക. CMF-A പ്ലാറ്റ്‌ഫോം ആയതിനാല്‍ തന്നെ താരതമ്യേന ഭാരം കുറവാണ് എംപിവിയ്ക്ക്. ഇന്ത്യയില്‍ ലഭ്യമാവുന്ന ഏറ്റവും വില കുറഞ്ഞ എംപിവിയാവും റെനോ ട്രൈബര്‍. വിപണിയില്‍ മാരുതി എര്‍ട്ടിഗ, മഹീന്ദ്ര മറാസോ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവരോടായിരിക്കും പുതിയ റെനോ ട്രൈബര്‍ മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
All New Renault Triber — Things To Know. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X