ഹ്യുണ്ടായി ക്രെറ്റയ്ക്കും കിട്ടും വലിയ ഡിസ്പ്ലേ, ഒരുക്കങ്ങൾ തുടങ്ങി

രണ്ടാം തലമുറ ക്രെറ്റയെ ഇന്ത്യന്‍ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. 2020 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിക്കാനിരിക്കുന്ന പുതിയ ക്രെറ്റ, ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രാജ്യത്ത് നിലവില്‍ വരുന്നതിന് മുന്‍പ് തന്നെ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹ്യുണ്ടായി ക്രെറ്റയ്ക്കും കിട്ടും വലിയ ഡിസ്പ്ലേ, ഒരുക്കങ്ങൾ തുടങ്ങി

അടുത്തിടെ വില്‍പ്പനയ്‌ക്കെത്തിയ വെന്യു എസ്‌യുവിയിലെ ഇന്‍ബില്‍റ്റ് സിം സാങ്കേതികതയുമായാണ് രണ്ടാം തലമുറ ഹ്യുണ്ടായി ക്രെറ്റ എത്തുക. ഭാരത് സ്റ്റേജ് VI നിലവാരത്തിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളാണ് എസ്‌യുവിയ്ക്ക് കരുത്തേകുക.

ഹ്യുണ്ടായി ക്രെറ്റയ്ക്കും കിട്ടും വലിയ ഡിസ്പ്ലേ, ഒരുക്കങ്ങൾ തുടങ്ങി

ഇതില്‍ മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളുണ്ടാവും. രണ്ടാം തലമുറ ഹ്യുണ്ടായി ക്രെറ്റയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനമാണ് എസ്‌യുവിയിലുണ്ടാവുകയെന്നാണ്.

ഹ്യുണ്ടായി ക്രെറ്റയ്ക്കും കിട്ടും വലിയ ഡിസ്പ്ലേ, ഒരുക്കങ്ങൾ തുടങ്ങി

ആപ്പിള്‍ കാര്‍പ്ലേ & ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ളതാവുമിത്. കിയ സെല്‍റ്റോസിലുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനവും ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്‌റും തന്നെയാവും പുതിയ ഹ്യുണ്ടായി ക്രെറ്റയിലും ഉണ്ടാവുക.

ഹ്യുണ്ടായി ക്രെറ്റയ്ക്കും കിട്ടും വലിയ ഡിസ്പ്ലേ, ഒരുക്കങ്ങൾ തുടങ്ങി

ഹ്യുണ്ടായി ക്രെറ്റയുള്‍പ്പടെയുള്ളവര്‍ നിലകൊള്ളുന്ന ശ്രേണിയിലേക്കാണ് തങ്ങളുടെ പ്രീമിയം എസ്‌യുവിയുമായി കിയ എത്തുന്നത്. ഹ്യുണ്ടായിയ്ക്ക് കീഴിലാണ് കിയ മോട്ടോര്‍സുള്ളതെന്നതിനാല്‍ സെല്‍റ്റോസില്‍ കാണപ്പെടുന്ന ആര്‍കിടെക്ചര്‍ തന്നെ പുതിയ ക്രെറ്റയ്ക്കും ലഭിക്കാനുള്ള സാധ്യതയേറെയാണ്.

ഹ്യുണ്ടായി ക്രെറ്റയ്ക്കും കിട്ടും വലിയ ഡിസ്പ്ലേ, ഒരുക്കങ്ങൾ തുടങ്ങി

നിലവിലെ മോഡലിനെക്കാളും വലുപ്പമേറിയതും വിശാലമായ ക്യാബിനുള്ളതുമാവും പുതിയ ക്രെറ്റ. ശ്രേണിയില്‍ വ്യക്തമായ മുന്‍തൂക്കമാണ് ഹ്യുണ്ടായി ക്രെറ്റയ്ക്കുള്ളത്.

Most Read: ഇന്ത്യയില്‍ അപ്രീലിയ ബൈക്കുകളെത്താന്‍ വൈകും - കാരണമിതാണ്‌

ഹ്യുണ്ടായി ക്രെറ്റയ്ക്കും കിട്ടും വലിയ ഡിസ്പ്ലേ, ഒരുക്കങ്ങൾ തുടങ്ങി

എങ്കിലും ടാറ്റ ഹാരിയറും നിസാന്‍ കിക്ക്‌സുമുള്‍പ്പെട്ട കോമ്പാക്റ്റ് എസ്‌യുവി ശ്രേണിയില്‍ കടുത്ത മത്സരമാണ് അരങ്ങേറുന്നത്.

Most Read: കിയ സെല്‍റ്റോസ് - പ്രതീക്ഷകള്‍ എന്തെല്ലാം?

ഹ്യുണ്ടായി ക്രെറ്റയ്ക്കും കിട്ടും വലിയ ഡിസ്പ്ലേ, ഒരുക്കങ്ങൾ തുടങ്ങി

ഏഴു സീറ്ററായെത്തുന്ന പുത്തന്‍ ഹ്യുണ്ടായി ക്രെറ്റ വാഹനപ്രേമികളെ നിരാശരാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. എംജി ഹെക്ടറിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കിയ സെല്‍റ്റോസിലെ കണക്ടിവിറ്റി പോലുള്ള ഫീച്ചറുകള്‍ ശ്രേണിയിലെ തന്നെ ട്രെന്‍ഡായി മാറിക്കഴിഞ്ഞു.

Most Read: കെടിഎം RC125 വിപണിയില്‍ - ഇന്ത്യയിലെ ഏറ്റവും വിലകൂടിയ 125 സിസി ബൈക്ക്

ഹ്യുണ്ടായി ക്രെറ്റയ്ക്കും കിട്ടും വലിയ ഡിസ്പ്ലേ, ഒരുക്കങ്ങൾ തുടങ്ങി

ആയതിനാല്‍ ഇത്തരത്തിലുള്ള വെല്ലുവിളികളെല്ലാം മറികടക്കാനുള്ള ഫീച്ചറുകളെല്ലാം പുത്തന്‍ ക്രെറ്റയില്‍ കമ്പനി ഒരുക്കമെന്നത് നിസംശയം പറയാം. അടുത്തിടെ ചൈനയില്‍ കമ്പനി അവതരിപ്പിച്ച iX25 ആയിരിക്കും നേരിയ രൂപമാറ്റം പ്രാപിച്ച് ഇന്ത്യയിലെത്താന്‍ സാധ്യതയുള്ള രണ്ടാം തലമുറ ക്രെറ്റയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Source: Gaadiwaadi

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
All New 2020 Hyundai Creta Could Get Larger Display. Read In Malayalam
Story first published: Thursday, June 20, 2019, 11:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X