ബിഎസ് VI നിലവാരത്തില്‍ പുതിയ ഹോണ്ട ആക്ടിവ

2020 ഏപ്രിലോടെ ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരാനിരിക്കുകയാണ്. രാജ്യത്തെ മിക്ക വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ നിരയിലെ വാഹനങ്ങളെല്ലാം തന്നെ ഭാരത് സ്റ്റേജ് VI നിലവാരത്തിലേക്ക് പരിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണ്. പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്തളായ ഹോണ്ട തങ്ങളുടെ നിരയിലെ ആദ്യ ബിഎസ് VI ഇരുചക്ര വാഹനത്തെ അനാവരണം ചെയ്തിരിക്കുകയാണിപ്പോള്‍.

ബിഎസ് VI നിലവാരത്തില്‍ പുതിയ ഹോണ്ട ആക്ടിവ

ഫ്യുവല്‍ ഇഞ്ചക്റ്റഡ് ആക്ടിവ 125 ആണ് കമ്പനി നിരയിലെ ആദ്യ ബിഎസ് VI വാഹനം. ഇന്നലെ ഹീറോ മോട്ടോകോര്‍പ് സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് അവതരിപ്പിച്ചതിന് പിന്നാലെയാണ് ഹോണ്ടയും തങ്ങളുടെ ആദ്യ ബിഎസ് VI വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ബിഎസ് VI നിലവാരത്തില്‍ പുതിയ ഹോണ്ട ആക്ടിവ

പുതിയ 26 പേറ്റന്‍ഡ് അപ്ലിക്കേഷനുകള്‍ ബിഎസ് VI നിലവാരത്തിലുള്ള പുത്തന്‍ ഹോണ്ട ആക്ടിവ അവകാശപ്പെടും. 125 സിസി എഞ്ചിന്‍ തന്നെയാണ് പുതിയ ആക്ടിവയ്ക്കും കരുത്തേകുന്നത്.

ബിഎസ് VI നിലവാരത്തില്‍ പുതിയ ഹോണ്ട ആക്ടിവ

ഇതില്‍ കമ്പനിയുടെ PGN-FI (പ്രോഗ്രാമ്ഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍), eSP(എന്‍ഹാന്‍സ്ഡ് സ്മാര്‍ട് പവര്‍) സംവിധാനങ്ങള്‍ ഹോണ്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ ആക്ടിവ 125 -ലെ എഞ്ചിന്‍ 6,500 rpm -ല്‍ 8.4 bhp കരുത്തും 5,000 rpm -ല്‍ 10.54 Nm torque ഉം കുറിക്കുന്നതാണ്.

ബിഎസ് VI നിലവാരത്തില്‍ പുതിയ ഹോണ്ട ആക്ടിവ

പുത്തന്‍ എഞ്ചിനൊപ്പം ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രമന്റേഷന്‍, ഐഡില്‍ സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് സംവിധാനം എന്നിവയും ആക്ടിവയിലുണ്ടാവും. ഇന്ധനക്ഷമത, വാഹനം സഞ്ചരിച്ച ദൂരം തുടങ്ങിയ കാര്യങ്ങള്‍ പുതിയ ഇന്‍സ്ട്രമന്റ് ക്ലസ്റ്റര്‍ വെളിപ്പെടുത്തും.

ബിഎസ് VI നിലവാരത്തില്‍ പുതിയ ഹോണ്ട ആക്ടിവ

സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ഫില്ലിംഗ് ക്യാപ്പ് എന്നിവയാണ് പുതിയ ഹോണ്ട ആക്ടിവയിലെ മറ്റു പ്രധാന പരിഷ്‌കാരങ്ങള്‍.

Most Read: ഇന്ത്യൻ നിരത്തിൽ നിസാൻ ലീഫ്

ബിഎസ് VI നിലവാരത്തില്‍ പുതിയ ഹോണ്ട ആക്ടിവ

ആറ് വര്‍ഷത്തെ വാറന്റി കാലാവധിയാണ് പുതിയ ആക്ടിവയ്ക്കായി കമ്പനി നല്‍കുന്നത്. കഴിഞ്ഞ ദിവസമാണ് തങ്ങളുടെ നിരയിലെ ആദ്യ ബിഎസ് VI ഇരുചക്ര വാഹനമായ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ടിനെ ഹീറോ അവതരിപ്പിച്ചത്.

Most Read: ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ബുക്കിംഗ് ആരംഭിച്ചു

ബിഎസ് VI നിലവാരത്തില്‍ പുതിയ ഹോണ്ട ആക്ടിവ

ബിഎസ് VI നിലവാരമുള്ള ആദ്യ ഇരുചക്ര വാഹനമെന്ന പദവി ഹീറോ സ്‌പ്ലെന്‍ഡറിന് സ്വന്തമായെങ്കിലും ബിഎസ് VI നിലവാരമുള്ള ആദ്യ സ്‌കൂട്ടറെന്ന പദവി ഇനി ഹോണ്ട ആക്ടിവയ്ക്ക് അവകാശപ്പെടാം.

Most Read: വില്‍പ്പനയില്‍ തകര്‍ന്നടിഞ്ഞ് ടൊയോട്ട കൊറോള, കാരണം ഹോണ്ട സിവിക്?

ബിഎസ് VI നിലവാരത്തില്‍ പുതിയ ഹോണ്ട ആക്ടിവ

ഈ വര്‍ഷം സെപ്റ്റംബറിലായിരിക്കും ഭാരത് സ്റ്റേജ് VI നിലവാരത്തിലുളള പുതിയ ആക്ടിവയെ നിര്‍മ്മാതാക്കളായ ഹോണ്ട വില്‍പ്പനയ്‌ക്കെത്തിക്കുക.

ബിഎസ് VI നിലവാരത്തില്‍ പുതിയ ഹോണ്ട ആക്ടിവ

റിബല്‍ റെഡ് മെറ്റാലിക്, ബ്ലാക്ക്, ഹെവി ഗ്രെയ് മെറ്റാലിക്, മിഡ്‌നൈറ്റ് ബ്ലൂ മെറ്റാലിക്, പേള്‍ പ്രഷ്യസ് വൈറ്റ്, മാജെസ്റ്റിക്ക് ബ്രൗണ്‍ മെറ്റാലിക് എന്നീ നിറപ്പതിപ്പുകളിലാവും പുതിയ ഹോണ്ട ആക്ടിവ ലഭ്യമാവുക.

More from DriveSpark

Article Published On: Wednesday, June 12, 2019, 15:23 [IST]
English summary
BS-VI Compliant Honda Activa Unveiled. Read In Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X