ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ബുക്കിംഗ് ആരംഭിച്ചു

പുതിയ കോമ്പസ് ട്രെയില്‍ഹൊക്ക് എസ്‌യുവിയുടെ ബുക്കിംഗുകള്‍ ആരംഭിച്ചതായി ജീപ്പ് പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള ജീപ്പ് ഡീലര്‍ഷിപ്പുകളില്‍ എസ്‌യുവിയ്ക്കായുള്ള ബുക്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാവും. 50,000 രൂപയാണ് ബുക്കിംഗ് തുക. ഉപഭോക്താക്കള്‍ ട്രെയില്‍ഹൊക്ക് എസ്‌യുവിയ്ക്കായി അടച്ച തുക ബുക്കിംഗ് റദ്ദ് ചെയ്യുന്ന സാഹചര്യത്തില്‍ പൂര്‍ണ്ണമായും തിരിച്ചു നല്‍കുന്നതാണെന്ന് ജീപ്പ് അറിയിച്ചിട്ടുണ്ട്.

ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ബുക്കിംഗ് ആരംഭിച്ചു

കോമ്പസ് നിരയില്‍ ഏറ്റവും മികവുറ്റ ഓഫ്‌റോഡ് ശേഷി കാഴ്ചവെയ്ക്കുന്ന മോഡലാവും ട്രെയില്‍ഹൊക്ക്. ഒരുപിടി മികച്ച ഫീച്ചറുകളുമായാണ് ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് എത്തുന്നത്.

ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ബുക്കിംഗ് ആരംഭിച്ചു

എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ക്രൂയിസ് കണ്‍ട്രോള്‍, ബില്‍റ്റ്-ഇന്‍ നാവിഗേഷനോട് കൂടിയ യുകണക്ട്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ ട്രെയില്‍ഹൊക്കില്‍ ലഭ്യമാവും.

ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ബുക്കിംഗ് ആരംഭിച്ചു

ഇത് കൂടാതെ രണ്ടു വ്യത്യസ്ത മോഡുകളുള്ള (സാന്‍ഡും റോക്കും) ടെറെയന്‍ റെസ്പോണ്‍സ് സംവിധാനം എസ്യുവിയുടെ ഓള്‍ വീല്‍ ഡ്രൈവ് യൂണിറ്റിന് പിന്തുണയര്‍പ്പിക്കും. എസ്‌യുവിയുടെ ഓഫ്‌റോഡിങ് ശേഷി മുന്‍നിര്‍ത്തിക സസ്‌പെന്‍ഷന്‍ സംവിധാനം കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്.

ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ബുക്കിംഗ് ആരംഭിച്ചു

ഓഫ്‌റോഡ് സാഹചര്യങ്ങളില്‍ മികവാര്‍ന്ന എസ്‌യുവി മികവാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ സഹായകമാവും. 8.4 ഇഞ്ച് യുകണക്ട് ഇന്‍ഫോടെയിന്‍മെന്റ് സംവിധാനമാണ് പുതിയ ട്രെയില്‍ഹൊക്കിലെ മറ്റൊരു സവിശേഷത.

ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ബുക്കിംഗ് ആരംഭിച്ചു

2020 ഏപ്രിലോടെ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേളങ്ങള്‍ പാലിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജിംഗ് ഡീസല്‍ എഞ്ചിനാണ് ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്കിന്റെ ഹൃദയം.

Most Read: കാത്തിരുന്നു പുറത്തിറക്കിയ ആദ്യ ഇലക്ട്രിക് കാറിൽ നിർമ്മാണപ്പിഴവ്, തുടക്കത്തിലെ പിഴച്ച് ഔഡി

ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ബുക്കിംഗ് ആരംഭിച്ചു

പരമാവധി 170 bhp കരുത്തും 350 Nm torque ഉം ആയിരിക്കും ഈ എഞ്ചിന്‍ കുറിക്കുക. ഒമ്പത് സ്പീഡായിരിക്കും എസ്‌യുവിയിലെ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ്. സുരക്ഷയുടെ കാര്യത്തിലും ഒട്ടും വിട്ടുവീഴ്ച കാണിച്ചിട്ടില്ല ട്രെയില്‍ഹൊക്ക്.

Most Read: യുവരാജിന് ആദരമൊരുക്കി ജീപ്പ്‌

ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ബുക്കിംഗ് ആരംഭിച്ചു

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, റോള്‍-ഓവര്‍ മിറ്റിഗേഷന്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ & ക്യാമറ തുടങ്ങിയ സുരക്ഷ സജ്ജീകരണങ്ങളാണ് ട്രെയില്‍ഹൊക്കില്‍ ജീപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Most Read: ഒരൊറ്റ ഫോണ്‍ കോളില്‍ ഹാര്‍ലി ബൈക്കുകളുടെ നികുതി ഇന്ത്യ കുറച്ചു, പക്ഷെ പോരെന്ന് ട്രംപ്

ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ബുക്കിംഗ് ആരംഭിച്ചു

ഈ വര്‍ഷം ജൂലായ് മാസത്തിലാവും പുതിയ കോമ്പസ് ട്രെയില്‍ഹൊക്കിനെ ജീപ്പ് വില്‍പ്പനയ്‌ക്കെത്തിക്കുക. ഏകദേശം 24 ലക്ഷം രൂപയോളമാണ് ട്രെയില്‍ഹൊക്കിന്റെ എക്‌സ്‌ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Started Bookings Of Upcoming compass Trailhawk SUV. Read In Malayalam
Story first published: Wednesday, June 12, 2019, 11:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X