കാത്തിരുന്നു പുറത്തിറക്കിയ ആദ്യ ഇലക്ട്രിക് കാറിൽ നിർമ്മാണപ്പിഴവ്, തുടക്കത്തിലെ പിഴച്ച് ഔഡി

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ ആദ്യ ഇലക്ട്രിക്ക് കാറാണ് ഇട്രോണ്‍. ബാറ്ററി സീലിലെ നിര്‍മ്മാണപ്പിഴവ് കാരണം തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് എസ്‌യുവിയെ തിരിച്ചുവിളിച്ചിരിക്കുകയാണ് കമ്പനിയിപ്പോള്‍. ഉപഭോക്താക്കളില്‍ നിന്ന് പരാതികള്‍ ഉയരുന്നതിന് മുമ്പ് തന്നെ ഇട്രോണ്‍ തിരിച്ചു വിളിച്ചിരിക്കുകയാണ് കമ്പനി.

കാത്തിരുന്നു പുറത്തിറക്കിയ ആദ്യ ഇലക്ട്രിക് കാറിൽ നിർമ്മാണപ്പിഴവ്, തുടക്കത്തിലെ പിഴച്ച് ഔഡി

നിര്‍മ്മാണപ്പിഴവ് മൂലം പൊടിപടലങ്ങള്‍ ബാറ്ററി പാക്കിനകത്തെത്താനും ഇത് കാറിന് തീപിടിക്കാനും വരെ സാധ്യതയുള്ളതിനാലാണ് കമ്പനി ഈ തീരുമാനമെടുത്തിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്ത ഇട്രോണ്‍ കാറുകളില്‍ 540 എണ്ണം തിരിച്ചുവിളിക്കുന്നതായാണ് കമ്പനി അറിയിച്ചത്.

കാത്തിരുന്നു പുറത്തിറക്കിയ ആദ്യ ഇലക്ട്രിക് കാറിൽ നിർമ്മാണപ്പിഴവ്, തുടക്കത്തിലെ പിഴച്ച് ഔഡി

ആകെ 1,644 യൂണിറ്റ് ഇട്രോണ്‍ കാറുകളിലാണ് നിര്‍മ്മാണപ്പിഴവ് സംഭവിച്ചിരിക്കുന്നത്. എന്നാല്‍, ഇതുവരെ കാറുകളില്‍ തീപിടുത്തമോ മറ്റു തരത്തിലുള്ള അപകടങ്ങളോ സംഭവിച്ചതായി ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

കാത്തിരുന്നു പുറത്തിറക്കിയ ആദ്യ ഇലക്ട്രിക് കാറിൽ നിർമ്മാണപ്പിഴവ്, തുടക്കത്തിലെ പിഴച്ച് ഔഡി

നിര്‍മ്മാണപ്പിഴവ് ബാധിച്ച കാറുകളുടെ അറ്റകുറ്റപ്പണികള്‍ ഓഗസ്റ്റ് മുതല്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇട്രോണ്‍ തിരിച്ചുവിളിക്കുന്നതുമായി ബന്ധപ്പെട്ട് കാറുടമകള്‍ക്കെല്ലാം കമ്പനി വിവരം നല്‍കിയിട്ടുണ്ട്.

കാത്തിരുന്നു പുറത്തിറക്കിയ ആദ്യ ഇലക്ട്രിക് കാറിൽ നിർമ്മാണപ്പിഴവ്, തുടക്കത്തിലെ പിഴച്ച് ഔഡി

പ്രാദേശിക ഡീലര്‍ഷിപ്പുകളില്‍ ഇതിന് ആവശ്യമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. നിലവില്‍ ഇട്രോണ്‍ ഉടമകള്‍ക്ക് കാറോടിക്കുന്നത് തുടരാമെന്നും എന്നാല്‍ ഇതിനിടയില്‍ വാര്‍ണിംഗ് ലൈറ്റ് തെളിയുകയാണെങ്കില്‍ കാര്‍ ഓഫ് ചെയ്യണമെന്നും കമ്പനി അറിയിച്ചു.

കാത്തിരുന്നു പുറത്തിറക്കിയ ആദ്യ ഇലക്ട്രിക് കാറിൽ നിർമ്മാണപ്പിഴവ്, തുടക്കത്തിലെ പിഴച്ച് ഔഡി

ശേഷം ഡീലര്‍ഷിപ്പുമായി ബന്ധപ്പെടണമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. പ്രശ്‌നം പരിഹരിക്കുന്നതുവരെ കാറുടമകള്‍ക്ക് താത്ക്കാലിക ആവശ്യങ്ങള്‍ക്കായി മറ്റൊരു കാര്‍ കമ്പനി നല്‍കുകയും കൂടാതെ 800 ഡോളര്‍ വിലയുള്ള ഗിഫ്റ്റ് കാര്‍ഡും നല്‍കും.

Most Read: യുവരാജിന് ആദരമൊരുക്കി ജീപ്പ്‌

കാത്തിരുന്നു പുറത്തിറക്കിയ ആദ്യ ഇലക്ട്രിക് കാറിൽ നിർമ്മാണപ്പിഴവ്, തുടക്കത്തിലെ പിഴച്ച് ഔഡി

ഇരട്ട ഇലക്ട്രിക്ക് മോട്ടോറുകളാണ് ഔഡി ഇട്രോണിന്റെ ഹൃദയം. 300 kW, 660 kW ശേഷിയുള്ളവയാണിവ.

Most Read: 10 ലക്ഷം രൂപയ്ക്ക് താഴെ വൈദ്യത എസ്‌യുവി പുറത്തിറക്കാൻ എംജി

കാത്തിരുന്നു പുറത്തിറക്കിയ ആദ്യ ഇലക്ട്രിക് കാറിൽ നിർമ്മാണപ്പിഴവ്, തുടക്കത്തിലെ പിഴച്ച് ഔഡി

95 kWh ലിഥിയം അയോണ്‍ ബാറ്ററി പാക്കാണ് ഈ മോട്ടോറുകള്‍ക്ക് കരുത്ത് പകരുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം തൊടാന്‍ 5.5 സെക്കന്‍ഡുകള്‍ മതി ഇട്രോണിന്.

Most Read: ടിയാഗൊ XT മോഡലിനെ ടാറ്റ പിൻവലിച്ചു

കാത്തിരുന്നു പുറത്തിറക്കിയ ആദ്യ ഇലക്ട്രിക് കാറിൽ നിർമ്മാണപ്പിഴവ്, തുടക്കത്തിലെ പിഴച്ച് ഔഡി

മണിക്കൂറില്‍ 200 കിലോമീറ്ററാണ് ഔഡി ഇട്രോണിന്റെ പരമാവധി വേഗം. കമ്പനിയുടെ ആദ്യ ഇലക്ട്രിക്ക് കാറായ ഇട്രോണ്‍ അടുത്ത വര്‍ഷത്തോടെ ഇന്ത്യയിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാത്തിരുന്നു പുറത്തിറക്കിയ ആദ്യ ഇലക്ട്രിക് കാറിൽ നിർമ്മാണപ്പിഴവ്, തുടക്കത്തിലെ പിഴച്ച് ഔഡി

ഇന്ത്യയിലെത്തുമ്പോള്‍ ഏകദേശം ഒരുകോടി രൂപയാണ് കാറിന് വില പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക്ക് കാറായതിനാല്‍ തന്നെ 1.5 ലക്ഷം രൂപ സര്‍ക്കാര്‍ സബ്‌സിഡിയും ലഭിച്ചേക്കാം. 4,901 mm നീളവും 1,935 mm വീതിയും 1,616 mm ഉയരവും 2,928 mm ലോങ്ങ് വീല്‍ബേസുമുള്ളതാണ് ഔഡി ഇട്രോണ്‍ ഇലക്ട്രിക്ക് കാര്‍. 660 ലിറ്ററാണ് കാറിന്റെ ബൂട്ട് ശേഷി.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Recalls Their First Electric Car. Read In Malayalam
Story first published: Tuesday, June 11, 2019, 18:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X