10 ലക്ഷം രൂപയ്ക്ക് താഴെ വൈദ്യത എസ്‌യുവി പുറത്തിറക്കാൻ എംജി
ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം സജീവമാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍. അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ച് പുതിയ വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. അടുത്തിടെയാണ് എംജി മോട്ടോര്‍ പ്രീമിയം എസ്‌യുവിയായ ഹെക്ടറിനെ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ചൈനീസ് ഓട്ടോമൊബൈല്‍ കമ്പനിയായ SIAC -ന്റെ കീഴിലാണ് എംജി മോട്ടോര്‍. നിരവധി ഫീച്ചറുകളും ഉയര്‍ന്ന നിലവാരത്തിലുള്ള സാങ്കേതികതയും ഉള്‍പ്പെടുത്തിയ ഹെക്ടര്‍ എസ്‌യുവി, ശ്രേണിയിലെ മറ്റു വാഹനങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്.

ഹെക്ടര്‍ വിപണിയിലെത്തി നാളുകള്‍ കഴിയും മുന്‍പേ മറ്റൊരു അറിയിപ്പും കമ്പനി നടത്തിയിരുന്നു. ഈ വര്‍ഷാവസാനത്തിന് മുമ്പ് തന്നെ എംജി മോട്ടോറില്‍ നിന്നുള്ള രണ്ടാമത് വാഹനവും ഇന്ത്യ തേടിയെത്തും എന്നുള്ളതായിരുന്നുവിത്.

അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വില്‍പ്പന ഉയര്‍ത്താനുള്ള പദ്ധതിയിലാണ് കമ്പനി. ശ്രേണിയിലെ വമ്പന്മാരായ മാരുതി സുസുക്കിയ്ക്കും ഹ്യുണ്ടായിയ്ക്കും കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് എംജി മോട്ടോര്‍.

ഗുജറാത്തിലെ ഹാലോളില്‍ സ്ഥിതി ചെയ്യുന്ന നിര്‍മ്മാണശാലയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 2,300 കോടി രൂപ കമ്പനി നിക്ഷേപിച്ചിരുന്നു.

ഇപ്പോഴിതാ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2,800 കോടി രൂപ കൂടി നിക്ഷേപിക്കുകയാണ് കമ്പനി.
Most Read: സുരക്ഷ കുറവ്, രണ്ടു എസ്‌യുവികള്‍ കൂടി പിൻവലിക്കാൻ മഹീന്ദ്ര

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് കമ്പനി മുന്‍തൂക്കം നല്‍കുന്നത്. രണ്ടാം ഘട്ടമാവട്ടെ വാഹനങ്ങളുടെ ഉത്പാദനം കൂട്ടാനായിരിക്കും കമ്പനി ശ്രമിക്കുക.
Most Read: വിൽപ്പനയില്ല, ഫാക്ടറികൾ അടച്ചുപൂട്ടാൻ ഒരുങ്ങി മാരുതിയും ടാറ്റയും

രാജ്യത്തുള്ള കമ്പനിയുടെ 120 ടച്ച് പോയിന്റുകളിലൂടെയാവും ഹെക്ടറിന്റെ വില്‍പ്പന നടക്കുക. ഇന്ത്യയില്‍ കമ്പനി അവതരിപ്പിക്കുന്ന രണ്ടാമത്തെ വാഹനം eZS ഇലക്ട്രിക്ക് എസ്‌യുവിയാണ്.
Most Read: ഇത് ചരിത്രം, 11 വര്‍ഷംകൊണ്ട് 19 ലക്ഷം ഡിസൈര്‍ വിറ്റ് മാരുതി

ഈ വര്‍ഷം ഡിസംബറിലായിരിക്കും ഇലക്ട്രിക്ക് എസ്‌യുവിയെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കുക. കൂടാതെ 2020 ആദ്യത്തോടെ തന്നെ ഹെക്ടറിന്റെ ഏഴ് സീറ്റര്‍ വകഭേദം അവതരിപ്പിക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്.

വരാനിരിക്കുന്ന ഇലക്ട്രിക്ക് എസ്‌യുവിയ്ക്ക് പത്ത് ലക്ഷത്തില്‍ താഴെയായിരിക്കും വിലയെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ സാധ്യത മുന്നില്‍ക്കണ്ട് കൊണ്ടാണ് കമ്പനി ഈ നീക്കങ്ങളെല്ലാം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Source: ET Auto


Click it and Unblock the Notifications








