ടിയാഗൊ XT മോഡലിനെ ടാറ്റ പിൻവലിച്ചു

ടിയാഗൊയുടെ XT വകഭേദത്തെ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് നിര്‍ത്തി. ഇനി മുതല്‍ XE, XM, XZ, XZO, XZ+ വകഭേദങ്ങളില്‍ മാത്രമാവും ടാറ്റ ടിയാഗൊ ലഭ്യമാവുക. XM, XZ മോഡലുകള്‍ക്കിടയിലായിരുന്നു ടിയാഗൊ XT വകഭേദത്തിന്റെ സ്ഥാനം. ഫുള്‍ വീല്‍ ക്യാപ്പുകളോടെയുള്ള സ്റ്റീല്‍ വീലുകളായിരുന്നു വകഭേദത്തിനുണ്ടായിരുന്നത്.

ടിയാഗൊ XT മോഡലിനെ ടാറ്റ പിൻവലിച്ചു

ഇലക്ട്രിക്ക് മിററുകള്‍, നാല് സ്പീക്കറുകളോടെയുള്ള ഹാര്‍മന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം. ബ്ലൂടൂത്ത് & ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, കീലെസ്സ് എന്‍ട്രി എന്നീ ഫീച്ചറുകള്‍ ടാറ്റ ടിയാഗൊ XT വകഭേദത്തിലുണ്ടായിരുന്നു.

ടിയാഗൊ XT മോഡലിനെ ടാറ്റ പിൻവലിച്ചു

ഇത് കൂടാതെ ഒരുപിടി സുരക്ഷ ഫീച്ചറുകളും ഹാച്ച്ബാക്കില്‍ ഇടം പിടിച്ചിരുന്നു. ഇരട്ട എയര്‍ബോഗുകള്‍, എബിഎസ്, ഇബിഡി, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സംവിധാനം എന്നിവയാണ് ഹാച്ച്ബാക്കിലെ സുരക്ഷ സജ്ജീകരണങ്ങള്‍.

ടിയാഗൊ XT മോഡലിനെ ടാറ്റ പിൻവലിച്ചു

ഹാച്ച്ബാക്കിന്റെ മിക്ക വകഭേദങ്ങളിലും ഈ സുരക്ഷ സജ്ജീകരണങ്ങള്‍ ലഭ്യമാണ്. ടിയാഗൊയുടെ പ്രാരംഭ XM വകഭേദത്തില്‍ ഹബ് ക്യാപ്പുകളോട് കൂടിയ 13 ഇഞ്ച് അലോയ് വീലുകള്‍, എയര്‍ കണ്ടീഷനിംഗ്, ക്രമീകരിക്കാവുന്ന മിററുകള്‍, ഇരട്ട ടോണ്‍ ഇന്റീരിയര്‍, 2.5 ഇഞ്ച് മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്.

ടിയാഗൊ XT മോഡലിനെ ടാറ്റ പിൻവലിച്ചു

മാനുവല്‍ സെന്‍ട്രല്‍ ലോക്കിംഗ്, പവര്‍ വിന്‍ഡോസ്, സ്പീഡ് ഡിപ്പന്‍ഡിംഗ് ഓട്ടോ ഡോര്‍ ലോക്ക് എന്നീ ഫീച്ചറുകളാണ് XM വകഭേദത്തിലുള്ളത്.

ടിയാഗൊ XT മോഡലിനെ ടാറ്റ പിൻവലിച്ചു

XZ വകഭേദത്തിലാവട്ടെ നാല് സ്പീക്കറുകളോട് കൂടിയ ഹാര്‍മന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനവും വൈദ്യുതമായി ക്രമീകരിക്കാവുന്ന മിററുകളും ബ്ലൂടൂത്തും മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീലുമാണുള്ളത്.

Most Read: ഇന്ത്യയിലെ ആദ്യ ബിഎസ് VI ബൈക്കായി ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട്

ടിയാഗൊ XT മോഡലിനെ ടാറ്റ പിൻവലിച്ചു

ഇരട്ട ടോണ്‍ വീല്‍ ക്യാപ്പുകളുള്ള 14 ഇഞ്ച് സ്റ്റീല്‍ റിമ്മുകളാണ് XZO വകഭേദത്തിലുള്ളത്. എല്‍ഇഡി ടേണ്‍ സിഗ്നലുകളോടുള്ള മിററുകള്‍, മുന്നിലെ ഫോഗ് ലാമ്പുകള്‍ റിയര്‍ വൈപ്പര്‍, വാഷര്‍ & ഡീഫോഗര്‍, കൂള്ഡ് ഗ്ലവ്വ് ബോക്‌സ്, അഞ്ചിഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം എന്നീ ഫീച്ചറുകളും മോഡലിലുണ്ട്.

Most Read: വിൽപ്പനയില്ല, ഫാക്ടറികൾ അടച്ചുപൂട്ടാൻ ഒരുങ്ങി മാരുതിയും ടാറ്റയും

ടിയാഗൊ XT മോഡലിനെ ടാറ്റ പിൻവലിച്ചു

ഹാച്ച്ബാക്കിന്റെ മറ്റൊരു വകഭേദമായ XZ + -ല്‍ 15 ഇഞ്ച് ഇരട്ട ടോണ്‍ അലോയ് വീലുകളാണുള്ളത്. ഇരട്ട ടോണ്‍ റൂഫ്, ആന്‍ഡ്രോയിഡ് ഓട്ടോ & ആപ്പിള്‍ കാര്‍പ്ലേ എന്നിവയോടുള്ള ഏഴിഞ്ച് ടച്ച് സക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, വൈദ്യുതമായി മടക്കാവുന്ന മിററുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ എന്നിവയാണ് മോഡലിലുള്ളത്.

Most Read: 10 ലക്ഷം രൂപയ്ക്ക് താഴെ വൈദ്യത എസ്‌യുവി പുറത്തിറക്കാൻ എംജി

ടിയാഗൊ XT മോഡലിനെ ടാറ്റ പിൻവലിച്ചു

പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലാണ് ഹാച്ച്‌ബോക്ക് വില്‍പ്പനയ്ക്കുള്ളത്. ടിയാഗൊയിലെ 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 84 bhp കരുത്തും 114 Nm torque ഉം ആയിരിക്കും കുറിക്കുക.

ടിയാഗൊ XT മോഡലിനെ ടാറ്റ പിൻവലിച്ചു

മറുഭാഗത്ത് 69 bhp കരുത്തും 140 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ കഴിവുള്ളതാണ് 1.05 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍. അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ടാറ്റ ടിയാഗൊ ലഭ്യമാവുന്നുണ്ട്.

Source: TeamBHP

More from DriveSpark

Article Published On: Tuesday, June 11, 2019, 13:18 [IST]
English summary
Tata Motors Discontinued Tiago XT Variant. Read In Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X