വില്‍പ്പനയില്‍ തകര്‍ന്നടിഞ്ഞ് ടൊയോട്ട കൊറോള, കാരണം ഹോണ്ട സിവിക്?

ഒരുകാലത്ത് ശ്രേണിയില്‍ മുന്‍പന്തിയിലായിരുന്നു ടൊയോട്ട കൊറോള ആള്‍ട്ടിസിന്റെ സ്ഥാനം. എന്നാല്‍, കഴിഞ്ഞ ഏതാനും മാസങ്ങളായി വില്‍പ്പനയില്‍ തുടര്‍ച്ചയായ ഇടിവ് നേരിട്ടു കൊണ്ടിരിക്കുകയാണ് ടൊയോട്ട കൊറോള ആള്‍ട്ടിസ്. 2019 മെയ് മാസത്തെ കണക്കുകള്‍ പ്രകാരം വര്‍ഷാ-വര്‍ഷ വില്‍പ്പനയില്‍ 49.2 ശതമാനം കുറവാണ് കൊറോള ആള്‍ട്ടിസ് നേരിട്ടിരിക്കുന്നത്.

വില്‍പ്പനയില്‍ തകര്‍ന്നടിഞ്ഞ് ടൊയോട്ട കൊറോള, കാരണം ഹോണ്ട സിവിക്?

കാര്‍ വാങ്ങുന്നവര്‍ക്കിടയില്‍ D ശ്രേണി സെഡാനുകളുടെ പ്രചാരം കുറഞ്ഞു വരികയാണെന്നതിന് തെളിവാണ് ആള്‍ട്ടിസിന്റെ വില്‍പ്പനയിലുള്ള ഈ ഇടിവ്.

വില്‍പ്പനയില്‍ തകര്‍ന്നടിഞ്ഞ് ടൊയോട്ട കൊറോള, കാരണം ഹോണ്ട സിവിക്?

കൂടാതെ പത്താം തലമുറ ഹോണ്ട സിവിക് വിപണിയിലെത്തിയതും കൊറോള ആള്‍ട്ടിസിന്റെ വില്‍പ്പനയ്ക്ക് തിരിച്ചടിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വില്‍പ്പനയില്‍ തകര്‍ന്നടിഞ്ഞ് ടൊയോട്ട കൊറോള, കാരണം ഹോണ്ട സിവിക്?

കൊറോളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ മികച്ച പ്രകടനമാണ് പുതിയ ഹോണ്ട സിവിക് വിപണിയില്‍ കാഴ്ചവെയ്ക്കുന്നത്. 368 യൂണിറ്റ് സിവിക്കാണ് പോയ മാസം ഹോണ്ട വിറ്റഴിച്ചത്.

വില്‍പ്പനയില്‍ തകര്‍ന്നടിഞ്ഞ് ടൊയോട്ട കൊറോള, കാരണം ഹോണ്ട സിവിക്?

കഴിഞ്ഞ മാസം കൊറോള ആള്‍ട്ടിസിന് ലഭിച്ച വില്‍പ്പനയുടെ പകുതിയിലേറെ വരുന്നുണ്ടിതെന്നതും ശ്രദ്ധേയം. 134 യൂണിറ്റ് കൊറോള ആള്‍ട്ടിസാണ് കഴിഞ്ഞ മാസം ടൊയോട്ടയ്ക്ക് വില്‍ക്കാനായത്.

വില്‍പ്പനയില്‍ തകര്‍ന്നടിഞ്ഞ് ടൊയോട്ട കൊറോള, കാരണം ഹോണ്ട സിവിക്?

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ടൊയോട്ട കൊറോള ആള്‍ട്ടിസ് വില്‍പ്പനയ്ക്കുള്ളത്. സെഡാനിലെ 1.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 138 bhp കരുത്തും 173 Nm torque ഉം പരമാവധി കുറിക്കുന്നതാണ്.

Most Read: ഒരൊറ്റ ഫോണ്‍ കോളില്‍ ഹാര്‍ലി ബൈക്കുകളുടെ നികുതി ഇന്ത്യ കുറച്ചു, പക്ഷെ പോരെന്ന് ട്രംപ്

വില്‍പ്പനയില്‍ തകര്‍ന്നടിഞ്ഞ് ടൊയോട്ട കൊറോള, കാരണം ഹോണ്ട സിവിക്?

1.4 ലിറ്റര്‍ ടര്‍ബോചാര്‍ജിംഗ് ഡീസല്‍ എഞ്ചിനാവട്ടെ പരമാവധി 86 bhp കരുത്തും 205 Nm torque ഉം ആയിരിക്കും സൃഷ്ടിക്കുക. മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ പെട്രോള്‍ പതിപ്പ് ലഭ്യമാവുന്നുണ്ട്.

Most Read: കാത്തിരുന്നു പുറത്തിറക്കിയ ആദ്യ ഇലക്ട്രിക് കാറിൽ നിർമ്മാണപ്പിഴവ്, തുടക്കത്തിലെ പിഴച്ച് ഔഡി

വില്‍പ്പനയില്‍ തകര്‍ന്നടിഞ്ഞ് ടൊയോട്ട കൊറോള, കാരണം ഹോണ്ട സിവിക്?

എന്നാല്‍ ഡീസല്‍ യൂണിറ്റില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ ലഭ്യമാവുന്നുള്ളു. മറുഭാഗത്തും രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ തന്നെയാണ് ഹോണ്ട സിവിക്കും വില്‍പ്പനയ്ക്കുള്ളത്.

Most Read: ഇന്ത്യയിലെ ആദ്യ ബിഎസ് VI ബൈക്കായി ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട്

വില്‍പ്പനയില്‍ തകര്‍ന്നടിഞ്ഞ് ടൊയോട്ട കൊറോള, കാരണം ഹോണ്ട സിവിക്?

1.8 ലിറ്റര്‍ i-VTEC പെട്രോള്‍, 1.6 ലിറ്റര്‍ i-DTEC ഡീസല്‍ എന്നിവയാണിവ. 139 bhp കരുത്തും 174 Nm torque ഉം പരമാവധി കുറിക്കുന്നതാണ് പെട്രോള്‍ യൂണിറ്റ്. 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാവട്ടെ 118 bhp കരുത്തും 300 Nm torque ഉം ആയിരിക്കും സൃഷ്ടിക്കുക. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇരു എഞ്ചിന്‍ പതിപ്പുകളിലുമുള്ളത്.

Source: Autopunditz

More from DriveSpark

Article Published On: Tuesday, June 11, 2019, 19:41 [IST]
English summary
Toyota Corolla Sales Dropped By 49 percent In May 2019. Read In Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X