ആറു മാസത്തിനിടെ 14 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട ആക്ടിവ

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറു മാസത്തിനിടെ 14 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട ആക്ടിവ. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുകളുടെ പട്ടികയില്‍ ആദ്യസ്ഥാനം ആക്ടിവ സ്വന്തമാക്കി.

ആറു മാസത്തിനിടെ 14 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട ആക്ടിവ

2019 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 13,93,256 യൂണിറ്റുകളുടെ വില്‍പ്പനയാണ് ആക്ടിവയ്ക്ക് ലഭിച്ചത്. ആവശ്യക്കാര്‍ ഏറിയതോടെ അടുത്തിടെ വാഹനത്തിന്റെ ഉത്പാദനം വര്‍ധിപ്പിച്ചതായും കമ്പനി അറിയിച്ചിരുന്നു.

ആറു മാസത്തിനിടെ 14 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട ആക്ടിവ

ആക്ടിവ 5G എന്നൊരു പരിമിത പതിപ്പിനെയും അടുത്തിടെ കമ്പിനി വിപണയില്‍ അവതരിപ്പിച്ചിരുന്നു. നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും വ്യത്യസ്തമായി രണ്ട് കളര്‍ ഓപ്ഷനില്‍ അതിനൊപ്പം അധിക സവിശേഷതകളും ഉള്‍പ്പെടുത്തിയാണ് പരിമിത പതിപ്പിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ആറു മാസത്തിനിടെ 14 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട ആക്ടിവ

മരിച്ചു കൊണ്ടിരുന്ന ഓട്ടോമാറ്റിക് സ്‌കൂട്ടര്‍ വിപണിക്ക് ഉത്തേജനമേകി കൊണ്ട് 2001 -ലാണ് ഹോണ്ട ആക്ടിവ അവതരിപ്പിച്ചത്. ആക്ടിവയുടെ സൗകര്യവും യൂണിസെക്സ് അപ്പീലും തുടക്കം മുതല്‍ ഉപഭോക്താക്കളു മനം കവര്‍ന്നു. ഇന്നും അത് തുടരുകയും ചെയ്യുന്നു.

ആറു മാസത്തിനിടെ 14 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട ആക്ടിവ

2016-17 ലാണ് ആക്ടിവ, മോട്ടോര്‍സൈക്കിളുകളുടെ ആധിപത്യം മറികടന്ന് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള സ്‌കൂട്ടര്‍ നിരയിലേക്ക് ഉയര്‍ന്നത്. ആഭ്യന്തര ടൂ-വീലര്‍ വ്യവസായത്തില്‍ ആക്ടിവയുടെ വില്‍പ്പന മാത്രം 14 ശതമാനം വരുമെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂട്ടര്‍ വിപണിയില്‍ 56 ശതമാനവും ആക്ടിവയുടെ നേതൃത്വത്തില്‍ ഹോണ്ട കയ്യടക്കിയിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആറു മാസത്തിനിടെ 14 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട ആക്ടിവ

ഒരോ അഞ്ച് മിനിറ്റിലും രാജ്യത്ത് ഒരു ആക്ടിവ വില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുന്ന് വകഭേദങ്ങളില്‍ ആക്ടിവ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഹോണ്ട ആക്ടിവ i -ആണ് ആദ്യ പതിപ്പ്. ഇതില്‍ 109.19 സിസി എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 8 bhp കരുത്തും 8.9 Nm torque ഉം ഉത്പാദിപ്പിക്കും.

ആറു മാസത്തിനിടെ 14 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട ആക്ടിവ

52,887 രൂപയാണ് തുടക്ക പതിപ്പിന്റെ വില. ആക്ടിവ 5G ആണ് ഈ നിരയില്‍ നിന്നുള്ള രണ്ടാമത്തെ വകഭേദം. 109.19 സിസി എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. 8 bhp കരുത്തും 9 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. 56,535 രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

Most Read: ആക്ടിവ, CB ഷൈന്‍ മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

ആറു മാസത്തിനിടെ 14 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട ആക്ടിവ

ആക്ടിവ 125 ആണ് ഈ നിരയില്‍ നിന്നുള്ള മൂന്നാമന്‍. 124 സിസി എഞ്ചിന്‍ കരുത്തിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. 8.5 bhp കരുത്തും 10.54 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. 62,591 രൂപയാണ് ഈ പതിപ്പിന്റെ വിപണിയിലെ എക്,സ്‌ഷോറും വില.

Most Read: ആക്ടിവ 6G -യെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ആറു മാസത്തിനിടെ 14 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട ആക്ടിവ

അടുത്തിടെ ആക്ടിവ 125 -ന്റെ ബിഎസ് VI എഞ്ചിനോടുകൂടി പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. പുതിയ പതിപ്പ് എത്തുന്നതോടെ വില്‍പ്പന ഇനിയും ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. സ്റ്റാന്റേര്‍ഡ്, അലോയി, ഡിലക്‌സ് എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്.

Most Read: ധോണിയുടെ ഗാരേജിലെ പുതിയ ഭീമൻ അതിഥി

ആറു മാസത്തിനിടെ 14 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട ആക്ടിവ

സ്റ്റാന്റേര്‍ഡ് പതിപ്പിന് 67,490 രൂപയും, അലോയി പതിപ്പിന് 70,990 രൂപയും, ഡിലക്‌സ് പതിപ്പിന് 74,490 രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഒരുപിടി മാറ്റങ്ങളുമായിട്ടാണ് പുതിയ സ്‌കൂട്ടറിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് ബിഎസ് VI നിലവാരം നിര്‍ബന്ധമാണ്. ഇതിന് മുന്നോടിയായാണ് ബിഎസ് VI ആക്ടിവ വിപണിയിലെത്തിയത്.

More from DriveSpark

Article Published On: Friday, October 25, 2019, 10:10 [IST]
English summary
Honda’s Activa Sales Reach 14 Lakh Units In 6 Months. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X