വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ബിഎസ് VI ആക്ടിവ, SP 125

ബിഎസ് VI നിരയിലേക്ക് അടുത്തിടെയാണ് പുതിയ ആക്ടിവ 125, SP 125 മോഡലുകളെ ഹോണ്ട നിരത്തിലെത്തിച്ചത്. ഇപ്പോഴിതാ ചുരുങ്ങിയ സമയം കൊണ്ട് മോഡലുകളുടെ വില്‍പ്പന 60,000 യൂണിറ്റ് കടന്നതായി കമ്പനി റിപ്പോര്‍ട്ട് ചെയ്തു.

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ബിഎസ് VI ആക്ടിവ, SP 125

സ്മാര്‍ട്ട് പവര്‍ സാങ്കേതിക വിദ്യയോടെയാണ് ഇരുമോഡലുകളും വിപണിയില്‍ എത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ്, അലോയ്, ഡീലക്‌സ് എന്നീ വകഭേദങ്ങളില്‍ ആക്ടിവ 125 വിപണിയില്‍ ലഭ്യമാണ്. സ്റ്റാന്റേര്‍ഡ് പതിപ്പിന് 67,490 രൂപയും, അലോയി പതിപ്പിന് 70,990 രൂപയും, ഡിലക്സ് പതിപ്പിന് 74,490 രൂപയുമാണ് എക്സ്ഷോറൂം വില.

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ബിഎസ് VI ആക്ടിവ, SP 125

വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ 7,000 രൂപയുടെ വര്‍ധനവാണ് ബിഎസ് VI പതിപ്പിന്. രൂപത്തില്‍ മുന്‍ മോഡലിന് സമാനമാണ് ബിഎസ് VI ആക്ടിവ. പഴയ മോഡലിനെക്കാള്‍ നീളവും വീതിയും ഉയരവും പുതിയ മോഡലിന് കൂടുതലുണ്ട്.

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ബിഎസ് VI ആക്ടിവ, SP 125

പുതിയ ഡിസൈനിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡികേറ്റര്‍, എക്സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ് എന്നിവ ബിഎസ് VI ആക്ടിവയുടെ സവിശേഷതകളാണ്. ആറു വര്‍ഷത്തെ വാറന്റി പാക്കേജും മോഡലിന് ലഭിക്കും.

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ബിഎസ് VI ആക്ടിവ, SP 125

വിപണിയിലുള്ള മോഡലിനെക്കാള്‍ 13 ശതമാനം അധിക മൈലേജും ആക്ടിവയുടെ പുതിയ പതിപ്പില്‍ ലഭിക്കും. ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റവും വാഹനത്തിലുണ്ട്. ഫ്യുവല്‍ ഇഞ്ചക്ഷനിലുള്ള 124 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 6500 rpm -ല്‍ 8.4 bhp കരുത്തും 5000 rpm -ല്‍ 10.54 Nm torque ഉം സൃഷ്ടിക്കും.

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ബിഎസ് VI ആക്ടിവ, SP 125

72,900 രൂപയാണ് ഹോണ്ട SP 125-ന്റെ പ്രാരംഭ വില. രണ്ടു വകഭേദങ്ങളിലും നാലു നിറങ്ങളിലും ബൈക്ക് വിപണിയില്‍ ലഭ്യമാണ്. ആറു വര്‍ഷത്തെ വാറന്റിയാണ് ഈ മോഡലിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 124 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് പെട്രോള്‍ എഞ്ചിനാണ് ഹോണ്ട SP 125-ന് കരുത്തേകുന്നത്.

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ബിഎസ് VI ആക്ടിവ, SP 125

ഈ എഞ്ചിന്‍ 7,500 rpm-ല്‍ 10.7 bhp കരുത്തും 9,000 rpm-ല്‍ 10.9 Nm torque ഉം ആണ് ഉല്‍പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സ്. മുന്‍വശത്ത് സ്റ്റാന്‍ഡേര്‍ഡ് ടെലിസ്‌കോപ്പിക്ക് ഫോര്‍ക്കുകളും പിന്‍വശത്ത് ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

Most Read: ഹോണ്ട SP 125 ബി‌എസ്-VI ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ബിഎസ് VI ആക്ടിവ, SP 125

അധികം വൈകാതെ തന്നെ ബിഎസ് IV നിരയിലുള്ള ആക്ടിവ സ്‌കൂട്ടറുകളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി കമ്പനി അറിയിച്ചു. 2020 ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് ബിഎസ് VI പ്രാബല്യത്തില്‍ വരുന്നതിന്റെ ഭാഗമായാണ് നടപടി.

Most Read: മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ബിഎസ് VI ആക്ടിവ, SP 125

നിലവില്‍ ഡീലര്‍ഷിപ്പുകളില്‍ ഉള്ള ബിഎസ് IV മോഡലുകള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സെപ്തംബര്‍ മാസത്തിന്റെ തുടക്കത്തിലാണ് ബിഎസ് VI നിലവാരത്തിലുള്ള ആക്ടിവ 125 ഇന്ത്യന്‍ വിപണിയിലെത്തിയത്.

Most Read: സെഡാന്‍ ശ്രേണി കൈയ്യടക്കി മാരുതി ഡിസയര്‍

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ബിഎസ് VI ആക്ടിവ, SP 125

ഒക്ടോബര്‍ മാസത്തില്‍ സ്‌കൂട്ടറിന്റെ വിതരണവും കമ്പനി ആരംഭിച്ചു. ബിഎസ് IV നിലവാരത്തിലുള്ള മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ച് ബിഎസ് VI പതിപ്പുകളുടെ വില്‍പ്പനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ബിഎസ് VI ആക്ടിവ, SP 125

അതിനൊപ്പം തന്നെ 110 സിസിയില്‍ ബിഎസ് VI എഞ്ചിന്‍ കരുത്തിലും അധികം വൈകാതെ പുതിയൊരു പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി. ആക്ടിവ 6G എന്ന പതിപ്പായിരിക്കും എന്ന സൂചനയും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.

More from DriveSpark

Article Published On: Wednesday, December 25, 2019, 15:49 [IST]
English summary
Honda Activa 125 & SP 125 BS6 Sales Cross 60,000 Mark. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X