ഹോണ്ട SP 125 ബി‌എസ്-VI ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ഹോണ്ട മോട്ടോർസൈക്കിൾസ് & സ്കൂട്ടേഴ്‌സ് ഇന്ത്യ പുതിയ SP 125 മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 72,900 രൂപയാണ് ഹോണ്ട SP 125-ന്റെ പ്രാരംഭ വില.

ഹോണ്ട SP 125 ബി‌എസ്-VI ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ഡ്രം, ഡിസ്ക് എന്നീ രണ്ട് വകഭേദങ്ങളിലാണ് പുതിയ ഹോണ്ട SP 125 വിപണിയിലെത്തുന്നത്. ഉയർന്ന പതിപ്പായ SP 125-ന് 77,100 രൂപയാണ് എക്സ്ഷോറൂം വില.

ഹോണ്ട SP 125 ബി‌എസ്-VI ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

വരാനിരിക്കുന്ന ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി വിപണിയിലെത്തുന്ന ഹോണ്ടയുടെ രണ്ടാമത്തെ ഉൽപ്പന്നമാണ് SP 125. 2019 സെപ്റ്റംബറിൽ ആക്ടിവ 125 ബിഎസ്-VI കമ്പനി ഇതിനു മുമ്പ് ആഭ്യന്തര വിപണിയിൽ പുറത്തിറക്കിയിരുന്നു.

ഹോണ്ട SP 125 ബി‌എസ്-VI ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

124 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് പെട്രോൾ എഞ്ചിനാണ് ഹോണ്ട SP 125-ന് കരുത്തേകുന്നത്. ഇത് 7,500 rpm-ൽ 10.7 bhp കരുത്തും 9,000 rpm-ൽ‌ 10.9 Nm torque ഉം ആണ് ഉൽ‌പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് ഗിയർ‌ബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഹോണ്ട SP 125 ബി‌എസ്-VI ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

മുൻവശത്ത് സ്റ്റാൻഡേർഡ് ടെലിസ്‌കോപ്പിക്ക് ഫോർക്കുകളും പിൻവശത്ത് ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമാണ് മോട്ടോർസൈക്കിളിന്റെ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്.

ഹോണ്ട SP 125 ബി‌എസ്-VI ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ഹോണ്ട SP 125 ലെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത് 130 mm ഡ്രം ബ്രേക്കുകളാണ്. ഉയർന്ന വകഭേദത്തിന്റെ മുൻവശത്ത് 240 mm ഡിസ്ക്ക് ബ്രേക്കും സജ്ജീകരിച്ചിരിക്കുന്നു. 18 ഇഞ്ച് അലോയ് വീലുകളിൽ 80/100 ടയർ പ്രൊഫൈലുകളും ഉൾപ്പെടുത്തിയിരിക്കുന്നു.

ഹോണ്ട SP 125 ബി‌എസ്-VI ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

19 പേറ്റന്റ് ആപ്ലിക്കേഷനുകളുമായാണ് ഹോണ്ട SP 125 എത്തുന്നത്. മോട്ടോർ സൈക്കിളിൽ ശൈലിയും സൗകര്യവും പ്രദാനം ചെയ്യുന്ന സാങ്കേതികവിദ്യയുടെ പേറ്റന്റുകൾ ഇതിൽ ഉൾപ്പെടുന്നു. വാഹനത്തിൽ HET (ഹോണ്ട ഇക്കോ ടെക്നോളജി) ഉം വാഗ്ദാനം ചെയ്യുന്നുണ്ട്. അത് ഇപ്പോൾ മെച്ചപ്പെടുത്തിയ സ്മാർട്ട് പവർ (ESP) നൽകുന്നു.

Most Read: EICMA 2019 മോട്ടോർഷോയിൽ G325 സ്കൂട്ടറിനെ അവതരിപ്പിച്ച് ലാംബ്രെട്ട

ഹോണ്ട SP 125 ബി‌എസ്-VI ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ഹോണ്ട SP 125 ലെ ഈ പുതിയ സവിശേഷത മൈലേജ്, എഞ്ചിൻ പരിഷ്ക്കരണം, എഞ്ചിനിൽ നിന്ന് ശാന്തമായ ആരംഭം എന്നിവ മെച്ചപ്പെടുത്തുന്നു.

Most Read: ബി‌എസ്-VI സ്പ്ലെൻഡർ ഐസ്മാർട്ടിന്റെ ഡെലിവറികൾ ആരംഭിച്ച് ഹീറോ

ഹോണ്ട SP 125 ബി‌എസ്-VI ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ശരാശരി മൈലേജ്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ തുടങ്ങിയ വിവരങ്ങൾ നൽകുന്ന ഒരു പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ SP 125-ലെ മറ്റ് സ്റ്റാൻഡേർഡ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

Most Read: ഡ്യുവൽ ടോൺ കളർ ഓപ്ഷനുമായി റോയൽ എൻഫീൽഡ് ഹിമാലയൻ എത്തുന്നു

ഹോണ്ട SP 125 ബി‌എസ്-VI ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

എൽഇഡി ഹെഡ്‌ലാമ്പുകൾ, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ്, ഇന്റഗ്രേറ്റഡ് ഹെഡ്‌ലാമ്പ് ബീം, പാസിംഗ് സ്വിച്ച്, സ്‌പോർട്ടി അലോയ് വീലുകൾ, ക്രോം എക്‌സ്‌ഹോസ്റ്റ് മഫ്ലർ കവർ എന്നിവയും മോട്ടോർസൈക്കിളിൽ ലഭ്യമാകും.

ഹോണ്ട SP 125 ബി‌എസ്-VI ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

സ്പോർട്ടി ബോഡി ഗ്രാഫിക്സും സ്പോർട്ടി ടാങ്ക് ഡിസൈനും ഹോണ്ട SP 125-ന്റെ ശ്രദ്ധേയ ഘടകങ്ങളാണ്. സ്ട്രൈക്കിംഗ് ഗ്രീൻ, ഇംപീരിയൽ റെഡ് മെറ്റാലിക്, പേൾ സൈറൻ ബ്ലൂ, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നിവ ഉൾപ്പെടുന്ന വ്യത്യസ്ത കളർ സ്കീമുകൾ ഉൾക്കൊള്ളുന്നതാണ് പുതിയ മോട്ടോർസൈക്കിൾ.

More from DriveSpark

Article Published On: Thursday, November 14, 2019, 15:03 [IST]
English summary
Honda SP 125 BS-VI Launched In India. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X