സെഡാന്‍ ശ്രേണി കൈയ്യടക്കി മാരുതി ഡിസയര്‍
കഴിഞ്ഞ വര്‍ഷം വിപണിയില്‍ 20 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി സ്വിഫ്റ്റ് പുതിയൊരു നാഴികക്കല്ല് പിന്നിട്ടു. എന്നാല്‍ ഇക്കൊലം അവസാനിക്കുമ്പോള്‍ ഡിസയറാണ് പുതിയൊരു നാഴികക്കല്ല് പിന്നിടുന്നത്.

കഴിഞ്ഞ 10 വര്‍ഷത്തില്‍ അധികമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ശ്രേണിയിലെ താരമാണ് ഡിസയര്‍. വേണമെങ്കില്‍ മാരുതിയുടെ തുറുപ്പ് ചീട്ട് എന്നൊക്കെ പറയാം. 2019 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള സെഡാന്‍ ശ്രേണിയിലെ മിന്നും താരം ഡിസയര്‍ തന്നെയെന്നാണ് റിപ്പോര്‍ട്ട്.

1.2 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയാണ് ഈ കാലയളവില്‍ ഡിസയറിന് ലഭിച്ചത്. ഇതോടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ സെഡാന്‍ ശ്രേണിയിലെ വില്‍പ്പനയില്‍ മുന്നിലാണ് ഡിസയര്‍. 2008 -ലായിരുന്നു ആദ്യ വാഹനം കമ്പനി ഇന്ത്യന്‍ നിരത്തില്‍ എത്തിച്ചത്. വിപണിയില്‍ എത്തിയതുമുതല്‍ ശ്രേണിയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡല്‍ കൂടിയാണ് ഡിസയര്‍.

അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ 19 ലക്ഷം യുണിറ്റിന്റെ വില്‍പ്പന നടത്തി പുതിയൊരു നാഴികക്കല്ലും വാഹനം പിന്നിട്ടിരുന്നു. ആദ്യ നാളില്‍ വാഹനം വിപണിയില്‍ എത്തിയിരുന്നത് മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയര്‍ എന്ന പേരിലായിരുന്നു.

2012 ഫെബ്രുവരിയില്‍ രണ്ടാം തലമുറ മോഡലിനെയും, 2017 മെയ് മാസത്തില്‍ മൂന്നാം തലമുറ മോഡലിനെയും കമ്പനി വിപണിയില്‍ എത്തിച്ചു. നിലവില്‍ വിപണിയില്‍ പുതുതലമുറ മോഡല്‍ കൂടുതല്‍ പ്രീമിയം ഡിസൈനിലും കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയുമാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.

ക്രോം ഫിനിഷില്‍ പുതിയ ഡിസൈനിലുള്ള ഹെക്സഗണല്‍ ഗ്രില്‍ ന്യുജെന്‍ ഭാവം സമ്മാനിക്കും. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളോട് കൂടിയതാണ് ഹെഡ്ലാമ്പുകള്‍, പുതിയ ഫോഗ്‌ലാമ്പുകളും, പിന്നിലെ എല്‍ഇഡി ടെയില്‍ലാമ്പും വാഹനത്തിന്റെ അഴക് വര്‍ധിപ്പിക്കുന്നു.

C -പില്ലര്‍ കാറിന്റെ ബൂട്ടുമായി ഇണക്കത്തോടെ യോജിപ്പിച്ചിട്ടുള്ളതും മികച്ച രൂപഭംഗിക്കു കാരണമാകുന്നു. പുതിയ പതിപ്പില്‍ ബൂട്ട് സ്‌പെയ്‌സ് വര്‍ധിപ്പിച്ചതോടെയും കാറിന് ആവശ്യക്കാര്‍ വര്‍ധിച്ചുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഓക്‌സ്‌ഫോര്‍ഡ് ബ്ലൂ, ഷെര്‍വുഡ് ബ്രൗണ്‍ എന്നീ പുതു നിറങ്ങളിലും ഡിസയര്‍ വിപണിയില്‍ ലഭ്യമാണ്.
Most Read: ബിഎസ് VI ആക്‌സസ് 125 വിപണിയില്‍ അവതരിപ്പിച്ച് സുസുക്കി

അളവുകളില്‍ അല്പം വലുതാണ് പുതിയ ഡിസയര്‍. ഭാരം കുറഞ്ഞ പുതിയ പ്ലാറ്റ്‌ഫോമിലാണ് ഡിസയറിന്റെ നിര്‍മാണം അതുകൊണ്ട് പെട്രോള്‍ മോഡലിന് 85 കിലോഗ്രാമും ഡീസല്‍ മോഡലിന് 105 കിലോഗ്രാമും ഭാരം കുറവാണ്.
Most Read: എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ഇന്ധനക്ഷമതയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഡിസയര്‍. ഡീസല്‍ പതിപ്പിന് 28.4 കിലോമീറ്റര്‍ മൈലേജും, പെട്രോള്‍ പതിപ്പിന് 22 കിലോമീറ്റര്‍ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്.
Most Read: ബിഎസ്-IV പെട്രോൾ കാറുകളുടെ 90% സ്റ്റോക്കും വിറ്റഴിച്ച് മാരുതി

പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലാണ് ഡിസയര്‍ വിപണിയില്‍ എത്തുന്നത്. 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിന്‍, 82 bhp പവറും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിന്‍ 74 bhp പവറും 190 Nm torque ഉം സൃഷ്ടിക്കുന്നു.

സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ഡ്യുവല്‍ ഫ്രണ്ട് എയര്‍ ബാഗുകള്‍, എബിഎസ് എന്നിവ എല്ലാ വകഭേദങ്ങളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമില്‍ അള്‍ട്രാ-ഹൈ ടെന്‍സില്‍ ഷീറ്റ് മെറ്റല്‍ ഉപയോഗിച്ചുള്ള നിര്‍മാണം സുരക്ഷ വര്‍ധിപ്പിക്കും.

നിലവില്‍ ബിഎസ് VI മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനുള്ള അവസാന ഒരുക്കത്തിലാണ് മാരുതി. വരാനിരിക്കുന്ന പുതിയ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിവാഹനങ്ങളെ പരിഷ്‌ക്കരിച്ച് വേഗം വിപണിയിലെത്തിച്ച വാഹന നിര്‍മ്മാതാക്കളില്‍ ഒരാളാണ് മാരുതി സുസുക്കി.

ബിഎസ് VI എഞ്ചിന്‍ ഉപയോഗിച്ച് പുറത്തിറക്കുന്ന ആദ്യത്തെ രണ്ട് മാരുതി മോഡലുകള്‍ ആള്‍ട്ടോ, ബലേനോ എന്നിവയാണ്. 2019 ജൂണില്‍ മാരുതി വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസയര്‍ എന്നിവയും പതിയ പരിഷ്‌ക്കരണത്തിന് വിധേയമായി വിപണിയിലെത്തി.

2019 ജൂലൈയില്‍ മാരുതി എര്‍ട്ടിഗയെയും ബിഎസ് VI -ന് അനുസൃമാക്കി വിപണിയിലെത്തിച്ചപ്പോള്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പുതിയ മാരുതി XL6, എസ്-പ്രസ്സോ എന്നീ മോഡലുകളെയും കമ്പനി പുറത്തിറക്കി.


Click it and Unblock the Notifications








